1 GBP = 98.20 INR                       

BREAKING NEWS

സ്വാതന്ത്ര്യത്തിനായി നിലവിളിച്ച് ഹോങ്കോംഗുകാര്‍ വീണ്ടും തെരുവില്‍; പുതിയ ദേശവിരുദ്ധ നിയമം ഉപയോഗിച്ച് നേതാക്കളെ അറസ്റ്റ് ചെയ്ത് ചൈന; കുരുമുളക് സ്പ്രേയും ജലപീരങ്കിയുമായി റയട്ട് പോലീസ് തെരുവില്‍; ലോക സാമ്പത്തിക തലസ്ഥാനത്തിന്റെ നട്ടെല്ലൊടിച്ച് കൈയ്യിലെടുക്കാന്‍ ഇറങ്ങിയ ചൈനീസ് വ്യാളികള്‍ക്കെതിരെ ലോകം; ഹോങ്കോംഗ് പൗരന്മാര്‍ക്ക് മുഴുവന്‍ പൗരത്വം നല്‍കി രക്ഷിക്കാന്‍ ഒരുങ്ങി ബ്രിട്ടനും

Britishmalayali
kz´wteJI³

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നതൊക്കെ കമ്മ്യുണിസ്റ്റ് മാനിഫസ്റ്റോയില്‍ എഴുതിവച്ചിരിക്കുന്ന ചില വാക്കുകള്‍ എന്നതില്‍ കവിഞ്ഞ് തങ്ങളുടെ പ്രായോഗിക കമ്മ്യുണിസത്തില്‍ അതിനൊന്നും വലിയ പ്രസക്തിയില്ലെന്ന് ലോകത്തോട് ഒരിക്കല്‍ കൂടി വിളിച്ചുപറയുകയാണ് കമ്മ്യുണിസ്റ്റ് ചൈന. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ടിയാനന്‍ മെന്‍ ചത്വരത്തില്‍ ജനാധിപത്യത്തിനായി മുറവിളികൂട്ടിയ യുവതയുടെ നെഞ്ചിലേക്ക് പാറ്റേണ്‍ ടാങ്കുകള്‍ ഓടിച്ചുകയറ്റിയ അതേ ആവേശത്തോടെയാണ് ഇന്നലെ സ്വാതന്ത്ര്യത്തിനായി വാദിച്ച് തെരുവിലിറങ്ങിയ ഹോങ്കോംഗുകാരെ നേരിടാന്‍ ചൈനയുടെ റയട്ട് പോലീസ് എത്തിയത്.

അന്താരാഷ്ട്ര കരാറുകള്‍ക്ക് പുല്ലുവില കല്‍പിച്ച്, പുതിയ ദേശീയ സുരക്ഷാ നിയമം എന്ന കുതന്ത്രത്തിലൂടെ ഹോങ്കോംഗിന് മുകളില്‍ സര്‍വ്വാധിപത്യം സ്ഥാപിക്കാനൊരുങ്ങുന്ന ചൈനയുടെ നടപടിക്കെതിരെയുള്ള ഏതൊരു പ്രക്ഷോഭവും ക്രൂരമായി തന്നെ അടിച്ചമര്‍ത്തപ്പെടും എന്നൊരു മുന്നറിയിപ്പ് കൂടിയായിരുന്നു ഇന്നലത്തെ പോലീസ് ഇടപെടല്‍. പതാകയുയര്‍ത്തി സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യം വിളിച്ച ഒരു പതിനഞ്ച് കാരിയുള്‍പ്പടെയുള്ള പ്രതിഷേധക്കാര്‍ക്കെതിരെ കുരുമുളക് സ്പ്രേ, ജലപീരങ്കി എന്നിവയൊക്കെയായാണ് പോലീസ് എത്തിയത്.

ആഴ്ച്ചകള്‍ നീണ്ട അനിശ്ചിതത്തിനു ശേഷം ചൊവ്വാഴ്ച്ചയായിരുന്നു ബെയ്ജിംഗ് പുതിയ കരിനിയമത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. ലോകത്തിലെ തിളങ്ങുന്ന സമ്പദ്ഘടനകളിലൊന്നിനെ വരിഞ്ഞു മുറുക്കുന്ന നിയമത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെട്ടതിനു പിന്നാലെയായിരുന്നു പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഹോങ്കോംഗ് ചൈനക്ക് കൈമാറിയതിന്റെ 23-)0 വാര്‍ഷിക ദിനത്തിലായിരുന്നു ഇത് സംഭവിച്ചത്. ആദ്യം പ്രതിഷേധക്കാരില്‍ അധികം പോലീസുകാരാണ് ഉണ്ടായിരുന്നതെങ്കില്‍, ജലപീരങ്കിയേയും മറ്റും തൃണവത്ഗണിച്ച് ആയിരങ്ങള്‍ പ്രതിഷേധത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെ പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് പോലീസ് വെളിപ്പെടുത്തിയത്. അക്രമത്തിനൊന്നും മുതിരാതെ, ''ഹോങ്കോംഗിന് സ്വാതന്ത്ര്യം'' എന്നെഴുതിയ ഒരു പതാകയുമായി നിന്നിരുന്ന ഒരു പുരുഷനേയാണ് ആദ്യം അറസ്റ്റ് ചെയ്തത്. അതുപോലെ മറ്റൊരു പ്ലക്കാര്‍ഡുമായി നിന്ന സ്ത്രീയേയും പിന്നാലെ അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ബോര്‍ഡുകളും മറ്റും പ്രദര്‍ശിപ്പിച്ച മറ്റുള്ളവരേയു അറസ്റ്റ് ചെയ്തു. അനധികൃതമായി കൂട്ടം ചേര്‍ന്നതിനും ആയുധങ്ങള്‍ കൈവശം വച്ചതിനുമായി 370 പേരോളം അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അര്‍ദ്ധ സ്വയംഭരണ പ്രദേശമായ ഹോങ്കോംഗിനെ പൂര്‍ണ്ണമായും ചൈനയുടെ ഏകാധിപത്യത്തിന്‍ കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയതാണ് പുതിയ ദേശീയ സുരക്ഷാ നിയമം. ചൈനയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഏത് പ്രവര്‍ത്തിയും ഈ നിയമമനുസരിച്ച് കുറ്റകരമാണ്. സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിക്കുകയോ മുദ്രാവാക്യം മുഴക്കുകയോ ഒക്കെ കുറ്റകരമാണ്. ഏറ്റവും ഭയാനകമായ കാര്യം, ഇത്തരത്തില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിക്കുകയോ മുദ്രാവാക്യം മുഴക്കുകയോ ചെയ്യുന്നവരെ തീവ്രവാദികളായിട്ടായിരിക്കും കണക്കാക്കുക എന്നതാണ്. പിന്നീടവരെ മെയിന്‍ലാന്‍ഡ് ചൈനയിലേക്ക് മാറ്റുകയും കടുത്ത ശിക്ഷകള്‍ വിധിക്കുകയും ചെയ്യും.

പ്രതിഷേധത്തിനിടയില്‍ ഒരു പോലീസുകാരന്റെ കൈയ്യില്‍ കുത്തേറ്റു എന്നാണ് പോലീസുകാര്‍ പറയുന്നത്. ഇത് ചെയ്തവര്‍ ഓടി രക്ഷപ്പെട്ടു എന്നും അവര്‍ വ്യക്തമാക്കുന്നു. അടുത്തുനിന്നവര്‍ അവരെ പിടിക്കാന്‍ പോലീസിനെ സഹായിച്ചില്ല എന്നും പോലീസ് പറയുന്നുണ്ട്. അതിനിടയില്‍, എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന രീതിയില്‍ അവ്യക്തമായതും രഹസ്യ വിചാരണകള്‍ക്ക് അനുവാദം നല്‍കുന്നതുമായ ഒരു നിയമവും, അത് ദുരുപയോഗം ചെയ്യുവാനായി തെരഞ്ഞെടുക്കപ്പെട്ട ഒരുകൂട്ടം ജഡ്ജിമാരുമായി ചൈനയുടെ പോലീസ് ഹോങ്കോംഗില്‍ അഴിഞ്ഞാടുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഏഷ്യാ പസഫിക് റീജിയണല്‍ ഡയറക്ടര്‍ നിക്കോളാസ് ബെക്വിലിന്‍ ആരോപിച്ചു.

അതിനിടയില്‍ ഹോങ്കോംഗിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോങ്കോംഗ് വിട്ടു വരുന്നവര്‍ക്ക് പൗരത്വം നല്‍കാനായി ബ്രിട്ടന്റെ പൗരത്വനിയമം നേരത്തെ ഭേദഗതി ചെയ്തിരുന്നു. ചൈനയുടെ ഇന്നലത്തെ പ്രവര്‍ത്തിയെ അപലപിച്ചുകൊണ്ട് ലോക നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category