1 GBP = 98.20 INR                       

BREAKING NEWS

ബ്രിട്ടനിലെ കേരളാ കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായി ജോസ് കെ മാണിക്കൊപ്പം; വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം നടത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

Britishmalayali
ടോമിച്ചന്‍ കൊഴുവനാല്‍

കേരളാ കോണ്‍ഗ്രസുകാര്‍ പരസ്പരം പിരിഞ്ഞെങ്കിലും ബ്രിട്ടനില്‍ എല്ലാവരും ജോസ് കെ മാണിക്കൊപ്പം ഒരുമിച്ചു നില്‍ക്കും. യുകെയിലെ പ്രവാസി കേരളാ കോണ്‍ഗ്രസ് ഇന്നലെ യോഗം ചേര്‍ന്നു ജോസ് കെ മാണിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ യോഗത്തില്‍ യുകെയില്‍ അങ്ങോളം ഇങ്ങോളമുള്ള ഒട്ടു മിക്ക പ്രവര്‍ത്തകരും അണിനിരന്നു.

പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ഘടകത്തിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന പ്രതിഷേധ യോഗം കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും, കോട്ടയം പാര്‍ലമെന്റ് അംഗവുമായ തോമസ് ചാഴിക്കാടന്‍ എംപി ഉദ്ഘാടനം ചെയ്തു. നാലു പതിറ്റാണ്ടായി കണ്ണിലുണ്ണിപോലെ കൊണ്ടുനടന്ന മുന്നണിയില്‍ നിന്ന്, ഇല്ലാത്ത ധാരണ ഉണ്ടെന്നു വരുത്തിത്തീര്‍ത്തു, ഒരു പ്രാദേശിക വിഷയത്തിന്റെ പേരില്‍ മുന്നണിയില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ പുറത്താക്കിയ നടപടി കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്ന് എംപി തന്റെ ഉദഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഇതുവരെ പാര്‍ട്ടി സ്വീകരിച്ച എല്ലാ നടപടികളും തീരുമാനങ്ങളും വളരെ വ്യക്തമായി  തോമസ് ചാഴിക്കാടന്‍ എംപി യോഗത്തില്‍ വിശദമാക്കുകയും ഒരു മണിക്കൂറോളം യോഗത്തില്‍ പ്രവര്‍ത്തകരോടൊപ്പം ചിലവഴിക്കുകയും ചെയ്തു. 

പരസ്യമായി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിക്കുകയും പിന്നീട് പ്രതിപക്ഷ നേതാവ് പുറത്താക്കിയിട്ടില്ല എന്ന് പറയുന്നതും തമ്മിലുള്ള വൈരുദ്ധ്യത ജനങ്ങള്‍ സ്വയം മനസിലാക്കട്ടെയെന്ന് തോമസ് ചാഴികാടന്‍ യോഗത്തില്‍ പറഞ്ഞു.

ഈ പാര്‍ട്ടിയുടെ ജീവനാഡി ആയിരുന്ന കെഎം മാണിയുടെ പൈതൃകം കാത്തു സൂക്ഷിച്ചുകൊണ്ട്, ആ പച്ചയായ മനുഷ്യന്റെ സത്യസന്ധമായ പ്രവര്‍ത്തനത്തിലൂടെ കാരുണ്യം എന്നും ഏവര്‍ക്കും ലഭിക്കുന്ന തരത്തില്‍, ഈ പ്രസ്ഥാനം അന്യം നിന്നുപോകാതെ, ഈ പാര്‍ട്ടിയെ നയിക്കാന്‍ പാറപോലെ ഉറച്ചുനിന്നു സംരക്ഷിക്കാന്‍  ജോസ് കെ മാണിയോടൊപ്പം പ്രതിജ്ഞാബദ്ധമാണെന്ന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും, ഇടുക്കി എംഎല്‍എയുമായ റോഷി അഗസ്റ്റിന്‍ യോഗത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.

മുന്നണി രാഷ്ട്രീയത്തെക്കാളുപരി കേരളത്തിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറുമെന്നും, ഈ പാര്‍ട്ടിയെ അന്യാധീനമാക്കാമെന്നും വഴിയാധാരമാക്കാമെന്നുമുള്ള ആഗ്രഹം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അതിന് ഈ പാര്‍ട്ടിയെ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും റോഷി യോഗത്തില്‍ ശക്തമായി പറഞ്ഞു.
 
കേരള രാഷ്ട്രീയത്തില്‍ നിന്നും ഇല്ലാതായിക്കൊണ്ടിരുന്ന പി ജെ ജോസഫിന് രാഷ്ട്രീയ അഭയം നല്‍കിയ കെ എം മാണിയുടെ പാര്‍ട്ടിയെ പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തിയ ജോസഫിനെ മുന്നില്‍ നിറുത്തി യുഡിഎഫിനെ നയിക്കുന്ന പാര്‍ട്ടിയില്‍പ്പെട്ട ചിലര്‍ നടത്തിയ കുതന്ത്രമാണ് ഈ നടപടിക്ക് പിന്നിലെങ്കിലും, ജോസ് കെ മാണി ചെയര്‍മാനായ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരും, അനുഭാവികളും, നിക്ഷ്പക്ഷരും ഈ നടപടിയെ പൂര്‍ണമായി പിന്തുണച്ചു പാര്‍ട്ടിക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുന്ന കാഴ്ചയാണ് പൊതുവെ എവിടെയും കാണാന്‍ കഴിയുന്നത്. 

ഓരോ പാര്‍ട്ടിക്കും അത് ചെറുതോ വലുതോ ആകട്ടെ ആത്മാഭിമാനമാണ് വലുത്, അത് പണയം വച്ച് മറ്റുള്ളവര്‍ക്ക് ചവിട്ടിയരക്കാനായി പാര്‍ട്ടിയെ വിട്ടുകൊടുക്കാതെ ജനങ്ങളുടെ ഇടയില്‍ അവരുടെ ആവശ്യങ്ങളില്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള നേതാക്കന്മാരുടെ തീരുമാനത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്ന പ്രമേയം അവതരിപ്പിച്ചുകൊണ്ടാണ് പ്രവാസി കേരളാ കോണ്‍ഗ്രസ്സ് യുകെയുടെ ആഭ്യമുഖ്യത്തില്‍ ഇന്നലെ നടന്ന അവൈലബിള്‍ നാഷണല്‍ കമ്മിറ്റി അംഗങ്ങളുടെയും പ്രതിനിധികളുടെയും യോഗം നടന്നത്.

ഭാര്യ മാതാവ് മരിച്ചതിനാല്‍ പ്രവാസി കേരള കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കലിന് പങ്കെടുക്കാന്‍ കഴിയാതിരുന്ന മീറ്റിങ്ങില്‍ മുതിര്‍ന്ന നേതാവായ സി എ ജോസഫ് അദ്ധ്യക്ഷ്യം വഹിക്കുകയും, ജനറല്‍ സെക്രട്ടറിമാരായ ടോമിച്ചന്‍ കൊഴുവനാല്‍ സ്വാഗതവും, മാനുവല്‍ മാത്യു നന്ദിയും പറഞ്ഞു. ജോസ് കെ മാണിക്കും മറ്റു നേതാക്കന്മാര്‍ക്കും പൂര്‍ണ പിന്തുണ അറിയിക്കുന്ന പ്രമേയം ജിജോ അരയത്തു അവതരിപ്പിച്ചു.

മൂന്നു മണിക്കൂറോളം നീണ്ടു നിന്ന യോഗത്തില്‍ യുകെയുടെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ചു നിരവധി പ്രതിനിധികള്‍ പല സമയങ്ങളിലായി പങ്കെടുത്തു സംസാരിച്ചു. ഭാരവാഹികളായ ബെന്നി അമ്പാട്ട് സൗത്താംപ്ടണ്‍, ജോഷി തോമസ് നോര്‍ത്താംപ്ടണ്‍, ബിനു മുപ്രാപ്പള്ളില്‍, നനീട്ടന്‍, ജിജി വരിക്കാശേരില്‍ ബര്‍മിംഗ്ഹാം, വിനോദ് ചുങ്കക്കാരോട്ട് വൂസ്റ്റര്‍, ജോബിള്‍ ജോസ് വൂസ്റ്റര്‍, എബി പൊന്നാംകുഴി കെന്റ്, ഷാജി തോമസ് കരിനാട്ട് ബെസ്‌കില്‍ ഓണ്‍ സീ, ജോഷി സിറിയക് ടണ്‍ബ്രിഡ്ജ് വെല്‍, ടോം മാത്യു കുമ്പിളുമൂട്ടില്‍ ഗ്ലാസ്ഗോ, അനീഷ് ജോര്‍ജ് ബോണ്‍മൗത്ത്, ടോം തോമസ് ബ്രാഡ്‌ഫോര്‍ഡ്, മനോജ് സെബാസ്റ്റ്യന്‍  മാഞ്ചസ്റ്റര്‍, ഫിലിപ്പ് പുത്തെന്‍പുരക്കല്‍ വാറിംഗ്ടണ്‍, ലിജോമോന്‍ സിറിയക് പോര്‍ട്‌സ്മൗത്ത്, ജോജി വര്‍ഗീസ് ബ്രോംലി തുടങ്ങി നിരവധി പ്രവര്‍ത്തകരും അനുഭാവികളും യോഗത്തില്‍ യുഡിഎഫ് നേതൃത്വം കാണിച്ച രാഷ്ട്രീയ അനീതിക്കെതിരെ ശക്തമായി പ്രതികരിച്ചു പ്രതിഷേധം രേഖപെടുത്തുകയും രാഷ്ട്രീയ പ്രമേയത്തിന് അനുകൂലമായി സംസാരിക്കുകയും ചെയ്തു. പ്രവാസി കേരളം കോണ്‍ഗ്രസ് കൂട്ടായ്മ ശക്തിപ്പെടുത്താനും മറ്റുമായി ഒരു മാസത്തിനുള്ളില്‍ത്തന്നെ യുകെയിലെ മുഴുവന്‍ കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി വിപുലമായ ഒരു മീറ്റിങ്ങ് വിളിക്കുന്നതിനും യോഗം തീരുമാനിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category