1 GBP = 98.20 INR                       

BREAKING NEWS

നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ടാക്സ് ക്രെഡിറ്റ് കൈപ്പറ്റുന്നുണ്ടോ? എങ്കില്‍ ഈ മാസം 31ന് മുന്‍പ് ചിലത് ചെയ്യേണ്ടുണ്ട്; അല്ലെങ്കില്‍ പൗണ്ട് ലാഭിക്കുന്നത് നിലച്ചേക്കാം

Britishmalayali
kz´wteJI³

ടാക്സ് ക്രെഡിറ്റ് ലഭിക്കുക എന്നത് ഒരു ആശ്വാസം തന്നെയാണ്. ഒരു വ്യക്തി നല്‍കേണ്ട നികുതിയില്‍ കുറവുണ്ടാക്കുന്നതാണ് ടാക്സ് ക്രെഡിറ്റ്. നിങ്ങള്‍ക്ക് ലഭിക്കുന്ന ടാക്സ് ക്രെഡിറ്റ് കഴിച്ചുള്ള തുക അടച്ചാല്‍ മതിയാകും. ഇങ്ങനെ പണം ലാഭിക്കാന്‍ സഹായിക്കുന്ന ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നവര്‍ ഈ മാസം ചെയ്ത് തീര്‍ക്കേണ്ടതായി ചില കാര്യങ്ങളുണ്ട്. അത് യഥാവിധി ചെയ്തില്ലെങ്കില്‍ പിന്നെ ടാക്സ് ക്രെഡിറ്റ് ലഭിക്കാതെ വരും എന്ന് എച്ച് എം റവന്യു ആന്‍ഡ് കസ്റ്റംസ് (എച്ച് എം ആര്‍ സി) മുന്നറിയിപ്പ് നല്‍കുന്നു.

അതില്‍ പ്രധാനമായി ഉള്ളത്, തങ്ങളുടെ സാഹചര്യങ്ങളിലോ വരുമാനത്തിലോ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എച്ച് എം ആര്‍ സിയെ അറിയിക്കുക എന്നതാണ്. ഇത് ജൂലായ് 31 ന്മുന്‍പായി ചെയ്തിരിക്കണം. അല്ലാത്തപക്ഷം നിങ്ങളുടെ പേയ്മെന്റ് നിലച്ചുപോകും. ഒട്ടുമിക്ക ടാക്സ് ക്രെഡിറ്റുകളും 2020 -ല്‍ സ്വാഭാവികമായി തന്നെ റിന്യു ചെയ്യപ്പെടുമെങ്കിലും ചിലര്‍ ഇക്കാര്യം എച്ച്എംആര്‍സി യെ അപ്ഡേറ്റ് ചെയ്യേണ്ടതായിട്ടുണ്ട്.

നികുതി ഈടാക്കാവുന്ന സോഷ്യല്‍ സെക്യുരിറ്റി ബെനെഫിറ്റ് ലഭിക്കുകയോ മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഉള്ളവരോ ആയ സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ അവരുടെ മൊത്തം കുടുംബവരുമാനം അറിയിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അതുപോലെ വരുമാനം തെറ്റായി ആണ് കാണിച്ചിട്ടുള്ളതെങ്കില്‍ അക്കാര്യം എച്ച് എം ആര്‍ സിയെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. അതുപോലെ വാര്‍ഷിക റീവ്യു പാക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കണം എന്നുള്ളവര്‍ അതും ജൂലായ് 31 ന് മുന്‍പായി ചെയ്തിരിക്കണം.

ഈ ദുരന്തം വാഴുന്ന നാളുകളില്‍ ടാക്സ് ക്രെഡിറ്റുകള്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ശരിക്കും ഒരു അനുഗ്രഹം തന്നെയാണ്. അതിനാല്‍ നിങ്ങളുടെ വരുമാന വിവരങ്ങള്‍ ജൂലായ് 31 ന് മുന്‍പ് തന്നെ എച്ച് എം ആര്‍ സിയെ അറിയിച്ചിരിക്കണം. ഒരുപാട് വൈകിച്ച് ഈ ആനുകൂല്യം ലഭിക്കാത്ത സ്ഥിതി വരുത്തരുത്. എച്ച് എം ആര്‍ സി യുടെ കൈവശമുള്ള വരുമാന വിവരങ്ങള്‍ തെറ്റോ അപൂര്‍ണ്ണമോ ആണെങ്കില്‍ ലഭിച്ച ടാക്സ് ക്രെഡിറ്റ് തിരിച്ചു നല്‍കേണ്ടതായും വന്നേക്കും.

ടാക്സ് ക്രെഡിറ്റ് ഓണ്‍ലൈന്‍ വഴി പുതുക്കാവുന്നതാണ്. ഉപയോക്താക്കള്‍ക്ക് ഗവണ്മെന്റ് വെബ്സൈറ്റില്‍ പോയി പുതുക്കല്‍ പ്രക്രിയയുടെ പുരോഗതി അറിയാവുന്നതുമാണ്. ഇതേ വെബ്സൈറ്റ് വഴി തന്നെ എച്ച് എം ആര്‍ സി എപ്പോള്‍ നിങ്ങളുമായി ബന്ധപ്പെടും എന്ന കാര്യവും അറിയാവുന്നതാണ്. അല്ലെങ്കില്‍ എച്ച് എം ആര്‍ സി ആപ്പ് വഴിയുംടാക്സ് ക്രെഡിറ്റ് പുതുക്കാവുന്നതാണ്. ടാക്സ് ക്രെഡിറ്റ് പേയ്മെന്റ് ഷെഡ്യുളും ഈ ആപ്പ് വഴി പരിശോധിക്കാവുന്നതാണ്. ഒരു വര്‍ഷം എത്ര ടാക്സ് ക്രെഡിറ്റ് ലഭിച്ചു എന്ന വിവരവും ഈ ആപ്പ് വഴി അറിയാം.

ടാക്സ് ക്രെഡിറ്റ് പുതുക്കേണ്ടതിനെ കുറിച്ച് പൊതുജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതോടൊപ്പം തന്നെ, നിങ്ങള്‍ പുതുക്കുന്നത് വൈകിച്ചാല്‍, ക്രിമിനലുകള്‍ അതിന്റെ മെച്ചം കൈപ്പറ്റാന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും എച്ച് എം ആര്‍ സി നല്‍കുന്നു. ടാക്സ് ക്രെഡിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് എച്ച് എം ആര്‍ സി അയച്ചതെന്ന് തോന്നിപ്പിക്കുന്ന സന്ദേശങ്ങളുമായി തട്ടിപ്പുകാര്‍ നിങ്ങളുമായി ബന്ധപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും അവര്‍ പറയുന്നു.

എച്ച് എം ആര്‍ സിയില്‍ നിന്നാണെന്ന് അവകാശപ്പെട്ടുകൊണ്ട് നിങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ടെക്സ്റ്റ് മെസേജുകളോ ഈമെയിലോ ഫോണ്‍ കോളൊ വരികയും ടാക്സ് ക്രെഡിറ്റ് പുതുക്കാന്‍ സഹായിക്കാമെന്നും സാമ്പത്തിക സഹായം നേടാന്‍ സഹായിക്കാമെന്നും പറയുകയും നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെയോ ബാങ്ക് അക്കൗണ്ടിന്റെയോ വിശദാംശങ്ങള്‍ ചോദിക്കുകയും ചെയ്താല്‍ അത് തട്ടിപ്പാണെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category