1 GBP = 97.30 INR                       

BREAKING NEWS

നോര്‍ത്ത് മാഞ്ചസ്റ്റര്‍ ജനറല്‍ ഹോസ്പിറ്റലിലെ ഗാര്‍ഡന്‍ ഭംഗിയാക്കാന്‍ ഉറച്ച് ഫ്രണ്ട്സ് മാഞ്ചസ്റ്റര്‍; മലയാളി ക്ലബ്ബിന്റെ കൊറോണാക്കാലത്തെ ഉദ്യമത്തിന് സായിപ്പന്മാരുടെ കയ്യടി

Britishmalayali
kz´wteJI³

യുകെയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ക്ലബ് ആയ ഫ്രണ്ട്സ് സ്‌പോര്‍ട്ടിങ് ക്ലബ് മാഞ്ചസ്റ്റര്‍ കൊറോണാക്കാലത്തെ വേറിട്ട ഉദ്യമത്തിന്റെ തിരക്കിലാണ്. ബാറ്റും ബോളുമായി ക്രിക്കറ്റ് മൈതാനത്തു റണ്‍സ് അടിച്ചു കൂട്ടാന്‍ മാത്രമല്ല, ചുറ്റുമുള്ളവരുടെ വേദനകള്‍ക്കൊപ്പം നിന്ന് അതു പുഞ്ചിരിയാക്കി മാറ്റുവാനും സാധിക്കുമെന്ന് തെളിയിക്കുന്നതിന്റെ തിരക്കിലാണ് ഈ സംഘമിപ്പോള്‍.

കൊറോണ എന്ന മഹാമാരി മനുഷ്യരുടെ ആരോഗ്യത്തെ മാത്രമാണ് ആദ്യഘട്ടങ്ങളില്‍ ബാധിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഓരോരുത്തരുടെയും മാനസികവും സാമൂഹികവുമായ തലങ്ങളേയും ബാധിച്ചിരിക്കുന്നു. ഇത്തരത്തില്‍ ആഴ്ചകളോളം കൊവിഡ് ബാധിതരായി ഹോസ്പിറ്റല്‍ ഐസിയുവിലും വാര്‍ഡുകളിലും കഴിഞ്ഞ രോഗികള്‍ക്ക് ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാന്‍ ആവശ്യമായ പരിചരണവും മാനസികോല്ലാസവും ആവശ്യമാണ്. ഇതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഫ്രണ്ട്സ് സ്‌പോര്‍ട്ടിങ് ക്ലബ് മാഞ്ചസ്റ്റര്‍ ഏറ്റെടുത്തു നടത്തുന്നത്.

ഇതിന്റെ ഭാഗമായി യുകെ നോര്‍ത്ത് മാഞ്ചസ്റ്റര്‍ ജനറല്‍ ഹോസ്പിറ്റലിന്റെ റിഹാബിലിറ്റേക്ഷന്‍ വിഭാഗമായ ക്രംസാള്‍വെയ്ല്‍ ഇന്റര്‍മീഡിയറ്റ് കെയറില്‍ അഡ്മിറ്റാകുന്ന രോഗികള്‍ക്ക് പ്രകൃതിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ അവിടെയുള്ള ഉദ്യാനം വളരെ പ്രയോജനപ്രദമാണ്. അണ്ണാനും താറാവും പക്ഷികളും ശലഭങ്ങളും അതിഥികളായി എത്തുന്ന പൂന്തോട്ടം ഉല്ലാസയോഗ്യമായ രീതിയിലേക്ക് എത്തിക്കാന്‍ ചില അറ്റകുറ്റ പണികളും പുതിയ ചെടികളും അവിടെ ഉളള ഉദ്യാനകുളത്തിന്റെ പുനഃസ്ഥാപനവും ആവശ്യമാണ്. ആ ഉദ്യമം ഏറ്റെടുത്തിരിക്കുകയാണ് ഫ്രണ്ട്‌സ് സ്‌പോര്‍ട്ടിംഗ് ക്ലബ് മാഞ്ചസ്റ്റര്‍.

നിരവധി സാമൂഹിക ഇടപെടലുകളിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലിന്റെയും വിവിധ സംഘടനകളുടെയും അംഗീകാരങ്ങള്‍ നേടിയ ഫ്രണ്ട്സ് സ്‌പോര്‍ട്ടിങ് ക്ലബ്ബ്  തങ്ങളുടെ ചാരിറ്റി വിഭാഗമായ 'ഫ്രണ്ട്സ് ബീയോണ്ട് ഫീല്‍ഡ്സിലൂടെ' യാണ് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കുന്നത്. പൂന്തോട്ട നിര്‍മ്മാണത്തിനു സാമ്പത്തികം ആവശ്യമാണ്. അതിനായി തുടങ്ങിയ ''Just Giving page ' വഴിയുള്ള ധനസമാഹരണത്തിന്റെ ഭാഗമാകാന്‍ നിങ്ങളോരോരുത്തരോടും ഫ്രണ്ട്സ് സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ ഭാരവാഹിത്വം അഭ്യര്‍ത്ഥിക്കുന്നു.
എത്ര ചെറിയ സംഭാവനയും ഒരു നല്ല പ്രവര്‍ത്തിക്കായുള്ള നിങ്ങളുടെ പങ്കാണ്. ധനസമാഹരണത്തിന്റെ ആദ്യ ഘട്ടത്തില്‍ 1000 പൗണ്ടിന്റെ ലക്ഷ്യം സാമൂഹിക സ്‌നേഹികളുടെ സഹായത്താല്‍ സാധിച്ചുവെങ്കിലും ഗാര്‍ഡന്‍ പണികള്‍ക്ക് നല്ലൊരു തുക വേണ്ടതിനാല്‍ വീണ്ടും ആയിരം പൗണ്ടു കൂടി സമാഹരിക്കേണ്ടതുണ്ട്. ഇതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യുകെ മലയാളികളുടെ സഹായം തേടുന്നത്.

വളര്‍ന്നു വരുന്ന തലമുറയെ ക്രിക്കറ്റ് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ സഹകരണത്തോടെ അഞ്ചു വയസ്സുമുതലുള്ള കുട്ടികള്‍ക്കായി നിരവധി ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പുകള്‍ സംഘടിപ്പിച്ച് മികച്ച പരിശീലനം നല്‍കിയ ശ്രദ്ധേയമായ ക്ലബ്ബാണ് ഫ്രണ്ട്സ് സ്‌പോര്‍ട്ടിങ് ക്ലബ് മാഞ്ചസ്റ്റര്‍. ക്ലബ്ബിന്റെ ലേഡീസ് വിംഗിന്റെ നേതൃത്വത്തിലും വിമന്‍സ് ക്രിക്കറ്റ് മാച്ച് അടക്കം നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. 2013 മുതല്‍ എല്ലാ വര്‍ഷവും ബ്രിട്ടീഷ് മലയാളിയുമായി ചേര്‍ന്ന് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നതോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ബാഡ്മിന്റണ്‍ പ്രാക്റ്റീസും സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് എന്ന ഉദ്ദേശത്തോടെ ചാരിറ്റി ഇവന്റും സംഘടിപ്പിച്ചിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category