പ്രത്യേക ലേഖകന്‍
കവന്‍ട്രി: ഏതു പ്രതിസന്ധിയിലും ഒരവസരം ഉണ്ടെന്നത് ഏറ്റവും അനുയോജ്യമായ മന്ത്രമാണ് ബിസിനിസ് ലോകത്ത്. ഒരാളും മുന്‍കൂട്ടി കാണാത്ത തരത്തിലും വേഗത്തിലും കൊവിഡ് ലോകമെങ്ങും കടന്നാക്രമണം നടത്തിയതോടെ തകരാത്ത ബിസിനസ് മേഖലകളില്ല. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്ന് കരുതപ്പെടുന്ന വീട് വിപണിയില്‍ കൊവിഡ് സൃഷ്ടിച്ച തകര്‍ച്ചയുടെ ആഴം ഇനിയും നിശ്ചയപെടുത്തിയിട്ടില്ല.
ബ്രിട്ടന് കനത്ത പ്രഹരം നല്കി കടന്നു പോയ 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും സാവധാനം മോര്‍ട്ട്ഗേജ് വിപണി കരകയറി വന്നപ്പോഴാണ് കൊവിഡിന്റെ രൂപത്തില്‍ അടുത്ത പ്രഹരം. വീട് വില്‍പ്പന തകര്‍ച്ചയുടെ സര്‍വകാല റെക്കോര്‍ഡില്‍ എത്തും എന്നുറപ്പായപ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്കിയ പലിശ ഇളവുകളുടെ ആനുകൂല്യം പലവിധത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ തത്രപ്പെടുകയാണ് ബ്രിട്ടനിലെ ബാങ്കുകള്‍.
ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി പത്തു വര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്ഗേജിന് ഏറ്റവും കുറഞ്ഞ പലിശ നിരക്കുമായി ബാര്‍ക്ലെയ്സ് ബാങ്ക് രംഗത്ത് വന്നിരിക്കുകയാണ്. വെറും രണ്ടു ശതമാനത്തില്‍ താഴെ പലിശ എന്ന വാഗ്ദാനം തങ്ങള്‍ മാത്രമേ ഇപ്പോള്‍ നല്‍കാറുള്ളൂ എന്നാണ് ബാങ്കിന്റെ അവകാശവാദം. പത്തു വര്‍ഷം എന്ന ഫിക്സഡ് കാലാവധി മറ്റു ബാങ്കുകളും ബില്‍ഡിങ് സൊസൈറ്റികളും ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ടെങ്കിലും രണ്ടു ശതമാനത്തില്‍ താഴെ പലിശ എന്ന മാജിക്കിലാണ് ബാര്‍ക്ലെയ്സിന്റെ കണ്ണ്.
മറ്റുള്ളവരുടെ പലിശയും ഇതില്‍ നിന്നും വളരെ ഒന്നും ഉയര്‍ന്നത് അല്ലെന്നതാണ് സത്യം. ഈ പ്രത്യേക സ്കീം ജനങ്ങളില്‍ എത്തിക്കുന്നത് 999 പൗണ്ട് വില്പന വില ഈടാക്കിയാണ് എന്നതാണ് പ്രത്യക്ഷമായി കാണാവുന്ന കുറ്റം. പത്തു വര്‍ഷം എന്ന ദീര്‍ഘ കാലാവധി ആയതിനാല്‍ മിക്ക ബാങ്കുകളും ഈ ഫീസ് ഈടാക്കുന്നുമുണ്ട്.
മലയാളിയ്ക്ക് എങ്ങനെ പാരയാകും?
പൊതുവില്‍ മോര്‍ട്ട്ഗേജ് കാലാവധി ആയ 25 വര്‍ഷത്തേക്കും ഒറ്റ നിരക്കില്‍ വായ്പ ലഭിക്കുമെങ്കില്‍ അത് വാങ്ങുവാന്‍ മടിയില്ലാത്തവരാണ് പൊതുവെ മലയാളികള്‍. ലാഭക്കണ്ണ് എന്നതിനേക്കാള്‍ ഇടയ്ക്കിടെ ബാങ്കില്‍ പോയി പലിശയും നേട്ടവും കോട്ടവും ഒക്കെ കൂട്ടിക്കുഴച്ചു തല പുകയ്ക്കാന്‍ ഉള്ള വിമ്മിട്ടമാണ് മിക്കവരെക്കൊണ്ടും ഇങ്ങനെ ചിന്തിപ്പിക്കുന്നത്. അതിനാല്‍ തന്നെ റിസ്ക് എടുത്തു വേരിയബിള്‍, ട്രാക്കര്‍ മോര്‍ട്ട്ഗേജ് എടുക്കുന്നവര്‍ പൊതുവില്‍ വിരളമാണ് മലയാളികള്‍ക്കിടയില്‍.
റിസ്ക് താരതമ്യേനേ കുറഞ്ഞ ഫിക്സഡ് മോര്ട്ട്ഗേജിലാണ് മിക്കവരുടെയും കണ്ണ്. വീട് വാങ്ങുമ്പോള്‍ രണ്ടു വര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്ഗേജ് എടുക്കുന്ന മിക്കവാറും പേരും മലയാളികള്‍ക്കിടയില്‍ തുടര്‍ന്ന് അന്വേഷിക്കുക അഞ്ചു വര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്ഗേജുകള്‍ ആയിരിക്കും. ഇത്തരക്കാര്‍ പത്തു വര്‍ഷത്തേക്ക് ഒരു പ്രോഡക്ട് എത്തിയാല്‍ കണ്ണും പൂട്ടി സ്വീകരിക്കുവാന്‍ ഉള്ള സാധ്യതതകള്‍ ഏറെയാണ്. ബാര്‍ക്ലെയ്സ് ബാങ്കിന്റെ ഓഫര്‍ കണക്കാക്കിയാല്‍ ഒരു ലക്ഷം പൗണ്ടിനുള്ള വായ്പയില്‍ 25 വര്‍ഷത്തേക്ക് പ്രതിമാസം തിരിച്ചടവ് വെറും 423.37 പൗണ്ട് മാത്രമാണ്.
എന്നാല്‍ ഈ ഡീല്‍ ചിലപ്പോഴെങ്കിലും പാരയായി മാറുവാനും സാധ്യതയുണ്ട്. പത്തുവര്‍ഷത്തെ ഡീലില്‍ നിന്നും മാറുവാന്‍ മലയാളികള്‍ക്കിടയില്‍ അവസരം ഏറെയാണ്. വീട് വില്‍ക്കലും വാങ്ങലും ട്രെന്റ് ആയി മാറിക്കൊണ്ടിരിക്കുന്ന മലയാളി വിപണിയില്‍ റീ മോര്‍ട്ടഗേജ് വേണ്ടിവന്നാല്‍ പത്തു വര്‍ഷത്തെ ഫിക്സഡ് എന്നത് ഇരട്ട പൂട്ടായി മാറും. എന്നാല്‍ ഇതില്‍ നിന്നും ഒഴിവായി എടുക്കാന്‍ ബാങ്കിനെ സമീപിച്ചാല്‍ അസാധാരണ ഫീസായിരിക്കും വീട്ടുടമയെ തേടിയെത്തുക.
നിലവില്‍ ബാര്‍ക്ലെയ്സ് നല്കുന്ന 1.99 ശതമാനമാണ് പത്തുവര്‍ഷത്തേക്കുള്ള കുറഞ്ഞ പലിശ നിരക്ക്. മറ്റു ബാങ്കുകളും ബില്‍ഡിങ് സൊസൈറ്റികളും ഇതിനേക്കാളും ഉയര്‍ന്ന പലിശയിലാണ് പത്തുവര്‍ഷത്തേക്കുള്ള മോര്‍ട്ട്ഗേജ് വില്‍ക്കുന്നത്. സാധാരണ നിലയില്‍ ഈ പലിശക്ക് രണ്ടു വര്‍ഷത്തെ മോര്‍ട്ട്ഗേജ് പോലും ലഭിക്കാതിരുന്ന സാഹചര്യത്തില്‍ നിന്നുമാണ് എങ്ങനെയും ഉപയോക്താവിനെ പിടിക്കാന്‍ കൊവിഡ് കാലത്തു പുത്തന്‍ തന്ത്രങ്ങളുമായി ബാങ്കുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.
കുറഞ്ഞ കാലാവധിയില്‍ കുറഞ്ഞ പലിശയും
ഇത് മാത്രമല്ല പത്തുവര്‍ഷം എന്ന ആകര്‍ഷണം തപ്പി പോകുമ്പോള്‍ ഇതേ ബാങ്കിന്റെ തന്നെ രണ്ടു വര്‍ഷത്തെയോ അഞ്ചു വര്‍ഷത്തെയോ ഫിക്സഡിന്റെ പലിശ ഇതിനേക്കാള്‍ കുറവായിരിക്കും എന്നതാണ് വസ്തുത. ബാര്‍ക്ലെയ്സ് തന്നെ ഏഴുവര്‍ഷം ഫിക്സഡ് നല്‍കുന്നത് വെറും 1.54 ശതമാനം പലിശയിലാണ്. നിലവിലെ സാഹചര്യത്തില്‍ അടുത്ത കാലത്തൊന്നും പലിശ കുത്തനെ ഉയരില്ല എന്നിരിക്കെ അര ശതമാനം എങ്കിലും പലിശ കുറവില്‍ ഒരു മോര്‍ട്ട്ഗേജ് സ്വന്തമാക്കാന്‍ സാധിച്ചാല്‍ അതിലൂടെ മിച്ചം പിടിക്കാന്‍ സാധിക്കുന്നത് വലിയൊരു തുക ആയിരിക്കും.
പത്തുവര്‍ഷത്തേക്ക് ഇനി ആ വഴി നോക്കേണ്ട എന്ന അലസഭാവം കൈവിട്ടാല്‍ ഒരു ഉപയോക്താവ് ഇടയ്ക്കു കയ്യില്‍ നിന്നും ചാടിപ്പോകാതിരിക്കാന്‍ ബാങ്കുകള്‍ കാണിക്കുന്ന ഇത്തരം ഗിമ്മിക്കില്‍ തലവയ്ക്കാതിരിക്കുകയുമാകാം. മാത്രമല്ല വായ്പയുടെ 60 ശതമാനം തുകയ്ക്ക് മാത്രമാണ് ഈ പ്രത്യേക ഡീല്‍ എന്ന പ്രത്യേകതയുമുണ്ട്. തിരിച്ചടയ്ക്കാന്‍ ഉയര്‍ന്ന തുക ബാക്കിയുള്ളവര്‍ക്ക് ഈ വഴി ചിന്തിക്കേണ്ടെന്നു ചുരുക്കം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam