1 GBP = 98.20 INR                       

BREAKING NEWS

ഇസ്രയേല്‍ വിമാനക്കമ്പനി ഇഎല്‍എഎല്‍ പൂട്ടുന്നു; റിയാന്‍എയറും പൂട്ടല്‍ ഭീഷണിയില്‍; 350 പൈലറ്റുമാരെ പിരിച്ചുവിട്ടും ശമ്പളം കുറച്ചും, വിമാന സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയും ബ്രിട്ടീഷ് എയര്‍വേയ്‌സ്; കൊറോണയില്‍ വിമാനക്കമ്പനികള്‍ വീഴുന്നതിങ്ങനെ

Britishmalayali
kz´wteJI³

കൊറോണ ലോകവ്യാപകമായി പടര്‍ന്നതോടെ നിലവില്‍ വന്ന യാത്രാവിലക്കുകള്‍ ഏറ്റവുമധികം ബാധിച്ചത് വിമാനക്കമ്പനികളെ തന്നെയാണ്. ഒരുവിധം വിമാനങ്ങളെല്ലാം തന്നെ ആകാശമുപേക്ഷിച്ച് ഭൂമിയില്‍ വിശ്രമത്തിലായപ്പോള്‍ പല വിമാനക്കമ്പനികളും തകര്‍ന്നടിയുകയായിരുന്നു. ഇസ്രയേലിന്റെ വിമാന കമ്പനിയായ ഇ എല്‍ എ എല്‍ എയര്‍ലൈന്‍ എല്ലാ സര്‍വ്വീസുകളും റദ്ദാക്കുകയാണ്. കമ്പനിയുടെ നിലവിലുള്ളസാമ്പത്തിക പ്രതിസന്ധി കാരണം വിമാനങ്ങള്‍ പറത്തുകയില്ലെന്ന് പൈലറ്റ് യൂണിയന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രവര്‍ത്തങ്ങള്‍ താത്ക്കാലികമായി നിര്‍ത്തി കമ്പനി മുന്നോട്ട് വന്നിരിക്കുന്നത്.

കമ്പനിയുടെ എല്ലാ വിമാനങ്ങളും ഇസ്രയേലിലേക്ക് മടങ്ങാനും കമ്പനി ഉത്തരവിട്ടിട്ടുണ്ട്. ഇതില്‍ യാത്രാവിമാനങ്ങളും ചരക്കുവിമാനങ്ങളും ഉള്‍പ്പെടും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായും കമ്പനി അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2020 ന്റെ ആദ്യപാദത്തില്‍ 140 മില്ല്യണ ഡോളറിന്റെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. 40 ല്‍ അധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന അമ്പതോളം വിമാനങ്ങളാണ് കമ്പനിക്ക് സ്വന്തമായിട്ടുള്ളത്.

ഏകദേശം നൂറോളം പൈലറ്റുമാരാണ് കൊറോണക്കാലത്ത് കമ്പനിയില്‍ ജോലിചെയ്തിരുന്നത്. ബാക്കിയുള്ളവരെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തങ്ങളുമായി ഒപ്പിട്ട കരാര്‍ കമ്പനി നടപ്പാക്കത്തതിനാല്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്നാണ് പൈലറ്റ് യൂണിയന്‍ പറയുന്നത്. പൈലറ്റുമാരായും മറ്റ് ജീവനക്കാരുമായും സംഭാഷണം തുടരുകയാണെന്നും ഉടന്‍ ഒരു പരിഹാരവുമായി എത്തുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ഇതിനിടെ 3,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നത് ഒഴിവാക്കുവാന്‍ റൈന്‍എയറിലെ പൈലറ്റുമാര്‍ 20 ശതമാനം ശമ്പളം വെട്ടിച്ചുരുക്കുന്നതിന് സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പൈലറ്റ് യൂണിയനിലെ 90 ശതമാനം അംഗങ്ങളും ഇതിനെ അനുകൂലിച്ച് വോട്ടുചെയ്തതായി യൂണിയന്‍ വെളിപ്പെടുത്തി. ശമ്പളം വെട്ടിക്കുറക്കുവാന്‍ അനുവദിക്കണമെന്നും ഇല്ലെങ്കില്‍ പലര്‍ക്കും തൊഴില്‍ നഷ്ടമുണ്ടാകുമെന്നും കമ്പനിയുടം മൈക്കിള്‍ ഓ ലേറി മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം ഉണ്ടായത്.

തൊഴില്‍ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ പ്രാഥമിക കര്‍ത്തവ്യം എന്നു പറഞ്ഞ യൂണിയന്‍ നേതാക്കള്‍, കമ്പനി സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ ഒരു കൈത്താങ്ങ് നല്‍കുകയാണെന്നും വ്യക്തമാക്കി. ഇതിലൂടെ 260 പേരുടെ തൊഴില്‍ സംരക്ഷിക്കാനായിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു. എന്നാല്‍ കാബിന്‍ ക്രൂ അംഗങ്ങള്‍, താരതമ്യേന കുറഞ്ഞ ശമ്പളം ലഭിക്കുന്ന മറ്റ് ജീവനക്കാര്‍ എന്നിവര്‍ ശമ്പളം വെട്ടിക്കുറക്കുന്ന നടപടിയോട് യോജിക്കുന്നില്ല. ഇതുവരെ ഏകദേശം 250 ഓഫീസ് ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടുകഴിഞ്ഞു.

അതേസമയം വിമാന നിര്‍മ്മാതാക്കളായ എയര്‍ബസ് തങ്ങളുടെ യു കെ യൂണിറ്റില്‍ 1,700 ഓളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോകമാകമാനമുള്ള വിവിധ യൂണിറ്റുകളില്‍ നിന്നായി 15,000 പേരെയാണ് എയര്‍ബസ് പിരിച്ചുവിടുന്നത്. ഈസി ജെറ്റ് 4,500 പേരെയാണ് പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നത്.

ബ്രിട്ടീഷ് എയര്‍വേയ്സും സാമ്പത്തിക ഞെരുക്കത്തില്‍ തന്നെയാണ് 350 പൈലറ്റുമാരെ ഇതിനോടകം പിരിച്ചുവിട്ട കമ്പനി വേറെ 300 പേരെക്കൂടി പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ്.കമ്പനി പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വീണ്ടും പുതിയ വ്യവസ്ഥകളോടെ തിരിച്ചെടുക്കാനാണ് ഈ 300 പേരെ പൂളില്‍ നിര്‍ത്തിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച്, ഈ പൂളില്‍ നിര്‍ത്തിയിരിക്കുന്നവരെ വീണ്ടും തിരിച്ചെടുക്കുന്നതുവരെ പകുതി ശമ്പളം മാത്രമായിരിക്കും നല്‍കുക.

എന്നാല്‍ മുടങ്ങിക്കിടന്ന സര്‍വ്വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കും എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. സാധാരണയായി ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന ഹ്രസ്വദൂര സര്‍വ്വീസുകളെല്ലാം ഹീത്രൂ വിമാനത്താവളത്തില്‍ നിന്നാക്കിയിട്ടുണ്ട്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ ജൂലായ് പകുതിയോടെ ആരംഭിക്കും എന്നാണ് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഏതെല്ലാം സ്ഥലത്തേക്കുള്ള വിമാന സര്‍വ്വീസുകളായിരിക്കും ആരംഭിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category