1 GBP = 98.20 INR                       

BREAKING NEWS

കൊവിഡ് കാലത്ത് നാടകത്തിന് തിരശ്ശീല വീണപ്പോള്‍ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തി മഞ്ജു; നാടകം കഴിഞ്ഞ് അസമയത്ത് വീട്ടിലെത്താന്‍ മാര്‍ഗമില്ലാതായപ്പോള്‍ വാങ്ങിയ ഓട്ടോ ആപത്ത് കാലത്ത് രക്ഷകനായപ്പോള്‍

Britishmalayali
kz´wteJI³

പത്തനംതിട്ട: നാടകം കഴിഞ്ഞ് അസമയത്ത് വീട്ടിലെത്താന്‍ മാര്‍ഗ്ഗമില്ലാതായതോടെയാണ് മഞ്ജു ഓട്ടോറിക്ഷ വാങ്ങിയത്. എന്നാല്‍ ഈ കോവിഡ് കാലത്ത് നാടകത്തിന് തിരശ്ശീല വീണപ്പോള്‍ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുകയാണ് മഞ്ജു. ഇപ്പോള്‍ മുഴുവന്‍ സമയ ഓട്ടോ ഡ്രൈവറായി മാറിയ മഞ്ജു വരുമാനത്തിന്റെ ഒരു പങ്ക് പണമായും അടുക്കള സാധനങ്ങളായും സഹപ്രവര്‍ത്തകരുടെ വീടുകളിലും എത്തിക്കുന്നു.

15 വര്‍ഷമായി കെപിഎസിയിലെ നാടക നടിയാണ് പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ മഞ്ജു. ദൂരെ ദിക്കുകളില്‍ നാടകം അവതരിപ്പിച്ചു അസമയത്തു വീട്ടിലെത്താന്‍ വാഹനമില്ലാതെ വിഷമിച്ചപ്പോഴാണു കെപിഎസിയില്‍ നിന്നു നാടകത്തിനു കിട്ടിയ അഡ്വാന്‍സും കുറച്ചു സമ്പാദ്യവും ചേര്‍ത്ത് ഓട്ടോ വാങ്ങിയത്. നാടകം കഴിഞ്ഞു സമിതിയുടെ വണ്ടിയില്‍ കായംകുളത്തു എത്തിയാല്‍ ഓട്ടോ ഓടിച്ചു വള്ളിക്കോട്ടെ വീട്ടിലേക്ക്. എന്തായാലും അന്നെടുത്ത തീരുമാനം ഇന്ന് ജീവിത്തില്‍ ഇത്രയും വലിയ താങ്ങായി മാറുമെന്ന് മഞ്ജു ഒരിക്കലും കരുതിയതേ ഇല്ല.

ലോക്ഡൗണില്‍ നാടക വേദികള്‍ അടഞ്ഞതോടെ മഞ്ജു വീട്ടുചെലവുകള്‍ നടത്തുന്നത് ഓട്ടോ ഓടിച്ചാണ്. കെ.ആര്‍.മീരയുടെ ആരാച്ചാര്‍ എന്ന നോവലിന്റെ നാടകരൂപമായ 'അവനവന്‍തുരുത്തി'ലെ കന്നി, ലിയോ ടോള്‍സ്റ്റോയിയുടെ 'അന്ന അന്ന കരെനീനയുടെ നാടകരൂപമായ 'പ്രണയസാഗര'ത്തിലെ ഗംഗ, 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു' എന്ന നാടകത്തിലെ ആയിഷ എന്നീ കഥാപാത്രങ്ങള്‍ക്കു അംഗീകാരങ്ങള്‍ ലഭിച്ചു. ലോക്ഡൗണ്‍ കാലത്തു കലാകാരന്മാര്‍ക്കു സംഗീത നാടക അക്കാദമിയുടെ സാമ്പത്തിക സഹായമുണ്ടെന്നു കേട്ടിരുന്നെങ്കിലും ലഭിച്ചില്ലെന്നു മഞ്ജു പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category