1 GBP = 97.30 INR                       

BREAKING NEWS

അനാവശ്യമായി റോഡില്‍ ഇറങ്ങിയവര്‍ അറിഞ്ഞത് ലാത്തിയുടെ ചൂട്; പൊന്നാനിയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ വകവയ്ക്കാതെ തുറന്ന കടകള്‍ പൂട്ടിച്ച് താക്കോല്‍ വാങ്ങിയും ഇടപെടല്‍; ഉത്തരേന്ത്യന്‍ മോഡലില്‍ ലാത്തി പ്രയോഗം നടത്തി കറങ്ങി നടക്കുന്നവരേയും കൂട്ടം കൂടി നില്‍ക്കുന്നവരേയും വീട്ടില്‍ കയറ്റി പൊലീസ്; മലപ്പുറം സമൂഹ വ്യാപന ഭീഷണിയില്‍ തന്നെ

Britishmalayali
kz´wteJI³

മലപ്പുറം: മലപ്പുറത്ത് സമൂഹ വ്യാപന ഭീതിയായി മാറുകയാണ് കോവിഡ്. ഈ സാഹചര്യത്തില്‍ പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ കടുപ്പിക്കുകയാണ് പൊലീസ്. ഉത്തരേന്ത്യന്‍ മോഡലില്‍ അനാവശ്യമായി റോഡിലിറങ്ങി നടന്നവര്‍ക്ക് നേരെ ലാത്തി പ്രയോഗം. ബൈക്കിലും കാറിലും കറങ്ങിയവര്‍ക്ക് പിഴയും. അവശ്യ സാധനങ്ങള്‍ വാങ്ങാനെന്നും മരുന്ന് വാങ്ങാനെന്നും ആശുപത്രിയിലേക്ക് പോവുകയാണെന്നും തെറ്റിദ്ധരിപ്പിച്ച് പുറത്തിറങ്ങിയവരെ എല്ലാം പൊലീസ് വേണ്ട രീതിയില്‍ കൈകാര്യം ചെയ്തു. ആരും പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ്.

സാധനങ്ങളും മരുന്നുകളും വീടുകളില്‍ എത്തിച്ചു നല്‍കാന്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആളുകള്‍ വീടിനു പുറത്തിറങ്ങേണ്ടതില്ലെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. എടപ്പാളിലെ 2 ആശുപത്രികളിലും പുതിയ രോഗികള്‍ക്ക് പ്രവേശനമില്ല. അതുകൊണ്ട് ആശുപത്രിക്കാര്യവും പറയനാകുന്നില്ല. തുറന്ന കടകള്‍ മുഴുവന്‍ പൊലീസ് അടപ്പിച്ചു. താക്കോല്‍ പൊലീസ് കൊണ്ടു പോയി. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ താക്കോലുകളും തിരികെ നല്‍കിയില്ല. കൂട്ടംകൂടി നിന്നവരെ വിരട്ടിയോടിച്ചു. എടപ്പാള്‍ ടൗണ്‍ ഉള്‍പ്പെടെ പ്രധാന റോഡുകളെല്ലാം ബാരിക്കേഡുകള്‍ വച്ച് പൂര്‍ണമായും അടച്ചു. തൃശൂര്‍-കോഴിക്കോട് റൂട്ടിലൂടെ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര വാഹനങ്ങള്‍ മാത്രമാണ് കടത്തിവിട്ടത്.

അതിവേഗതയില്‍ രോഗം പടരുകയാണ്. സമ്പര്‍ക്കത്തിലൂടെ രോഗം കണ്ടെത്തിയ 4 പേര്‍ ഉള്‍പ്പെടെ ഇന്നലെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് 32 പേര്‍ക്ക്. അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറായ മങ്കട നെച്ചിനിക്കോട് സ്വദേശിയും (39) താനൂര്‍ വില്ലേജ് ഓഫിസ് ജീവനക്കാരനും (50) സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നു. ഇത് സ്ഥിതി ഗൗരവമുള്ളതാക്കുന്നു. കണ്ടക്ടര്‍ക്ക് രോഗം പകര്‍ന്ന ഉറവിടവും വില്ലേജ് ഓഫിസ് ജീവനക്കാരനുമായി സമ്പര്‍ക്കമുണ്ടായവരെയും കണ്ടെത്താനായിട്ടില്ല.

ആന്ധ്രയില്‍ നിന്നെത്തി 22 ന് രോഗം സ്ഥിരീകരിച്ച താനൂര്‍ ചീരാന്‍ കടപ്പുറം സ്വദേശിയായ ലോറി ഡ്രൈവറുടെ ഭാര്യയും (27) മകനുമാണ് (രണ്ട് വയസ്സ്) സമ്പര്‍ക്കത്തിലൂടെ രോഗം കണ്ടെത്തിയ മറ്റുള്ളവര്‍. ലോറി ഡ്രൈവറുമായി ഇടപഴകിയതില്‍ നിന്നാണ് വില്ലേജ് ഓഫിസ് ജീവനക്കാരന് രോഗം പകര്‍ന്നതെന്നാണ് സൂചന. 3 പേര്‍ക്ക് രോഗം കണ്ടെത്തിയതോടെ ചീരാന്‍ കടപ്പുറത്ത് ആശങ്കയേറി. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട എടപ്പാളിലെ സ്വകാര്യ ആശുപത്രികളില്‍ ക്വാറന്റീനില്‍ കഴിയുന്നവരുടെ പരിശോധന തുടരുകയാണ്. ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയവരുടെ ഫലം ഇന്ന് വരും. ഇത് നിര്‍ണ്ണായകമാണ്.

വട്ടംകുളത്ത് 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെയും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും സ്രവം കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. ഇതിന്റെ ഫലവും ഇന്ന് വരും

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് ജില്ലയില്‍ ഇന്നലെ 25 കേസെടുത്തു. 29 പേര്‍ അറസ്റ്റില്‍. 2 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 216 പേരില്‍നിന്ന് ഇന്നലെ പിഴ ഈടാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category