1 GBP = 98.20 INR                       

BREAKING NEWS

തുടര്‍ച്ചയായി ഹാജരാകാതിരിക്കുന്നത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും വാറന്റ് അയക്കേണ്ടി വരുമെന്നും കോടതി; ജലന്ധര്‍ രൂപതാ ആസ്ഥാനം കോവിഡ് കണ്ടെയ്‌ന്മെന്റ് മേഖലയാണെന്നും അതിനാല്‍ പുറത്തേക്ക് യാത്ര ചെയ്യാന്‍ കഴിയുന്നില്ലെന്നും പ്രതിഭാഗം; പഞ്ചാബ് സര്‍ക്കാര്‍ ഇ പാസ് നിരസിച്ചതും തെളിവാക്കി; 13ന് ഹാജരായേ മതിയാകൂവെന്ന് കോടതിയും; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഒളിച്ചു കളിക്കുമ്പോള്‍

Britishmalayali
kz´wteJI³

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ തുടര്‍ച്ചയായി ഹാജരാകാതെ വന്നതിനെ തുടര്‍ന്ന് കോടതിയുടെ കടുത്ത വിമര്‍ശനം. ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കേസ് ജൂലായ് 13-ലേക്ക് മാറ്റി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ബുധനാഴ്ച ഫ്രാങ്കോ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ താമസിക്കുന്നിടം കണ്ടെയ്‌ന്മെന്റ് സോണിലായതിനാല്‍ അനുമതി കിട്ടിയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.


ബുധനാഴ്ച പ്രതിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനിരിക്കുകയായിരുന്നു. ഇതിനിടെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. വിടുതല്‍ ഹര്‍ജിയാണ് അദ്ദേഹം ഹൈക്കോടതിയില്‍ നല്‍കിയിരുന്നത്. വാദം പൂര്‍ത്തിയായ ഈ കേസില്‍ വിധി പറഞ്ഞിട്ടില്ല. പക്ഷേ, വിചാരണക്കോടതിയിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തില്ല.

നേരത്തേ പലതവണ കോട്ടയം കോടതിയില്‍ ഹാജരാകാതിരുന്ന ഫ്രാങ്കോ ഈ ബുധനാഴ്ച നിശ്ചയമായും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ അദ്ദേഹം പഞ്ചാബില്‍നിന്ന് കേരളത്തിലേക്ക് വരാന്‍ ഇ- പാസിന് അപേക്ഷിച്ചതിന്റെ രേഖകള്‍ പ്രതിഭാഗം ഹാജരാക്കി. പഞ്ചാബ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ഇ- പാസ് അപേക്ഷ തള്ളിയതും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഒരിളവ് വേണമെന്ന അഭ്യര്‍ത്ഥന കോടതി അംഗീകരിച്ചു.

എന്നാല്‍ തുടര്‍ച്ചയായി ഹാജരാകാതിരിക്കുന്നത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും വാറന്റ് അയക്കേണ്ടി വരുമെന്നും അഡീഷനല്‍ ജില്ലാ കോടതി 1 ജഡ്ജി ജി.ഗോപകുമാര്‍ പറഞ്ഞു. 13ന് ഹാജരാകണമെന്നും അവസാന അവസരമാണെന്നും കോടതി വ്യക്തമാക്കി. ജലന്ധര്‍ രൂപതാ ആസ്ഥാനം കോവിഡ് കണ്ടെയ്‌ന്മെന്റ് മേഖലയാണെന്നും അതിനാല്‍ പുറത്തേക്ക് യാത്ര ചെയ്യാന്‍ കഴിയാതിരുന്നതു മൂലമാണ് ഹാജരാകാന്‍ കഴിയാത്തതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു. പ്രതിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന നടപടികളാണ് ഇനി നടക്കാനുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category