1 GBP = 98.20 INR                       

BREAKING NEWS

ജോസ് കെ മാണിയുടെ പുറത്തേക്കുള്ള പോക്കിന് ചുക്കാന്‍ പിടിച്ചത് രമേശ് ചെന്നിത്തല; അതിവിശ്വസ്തനായ ജോസഫ് വാഴക്കന്റെ പാലാ മോഹം പ്രധാന കാരണമായി; എ ഗ്രൂപ്പ് നേതാക്കള്‍ക്ക് പൂഞ്ഞാര്‍ മുതല്‍ കാഞ്ഞിരപ്പള്ളി വരെ നോട്ടമെത്തിയപ്പോള്‍ സംഗതി എളുപ്പമായി; കൂട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നും കരുതിയപ്പോള്‍ ജോസ് കെ മാണി പുറത്ത്; കേരളാ കോണ്‍ഗ്രസിനെ പടിക്ക് പുറത്താക്കിയതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഐ രാഷ്ട്രീയം

Britishmalayali
kz´wteJI³

കോട്ടയം: കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമാണ് കോട്ടയം. പത്തനംതിട്ടയിലും ഇടുക്കിയിലും എറണാകുളത്തും മുന്‍തൂക്കം കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിനാണ്. ഇവിടെ നിന്ന് കൂടുതല്‍ എംഎല്‍എമാര്‍ ജയിച്ചാല്‍ അത് ഉമ്മന്‍ ചാണ്ടിക്ക് കരുത്താകും. ഇത് തിരിച്ചറിഞ്ഞ് കോട്ടയത്തെ വിജയ സാധ്യതകള്‍ തകര്‍ക്കാനായിരുന്നു യുഡിഎഫില്‍ നിന്നുള്ള ജോസ് കെ മാണിയുടെ പുറത്താക്കല്‍. സ്വാഭാവികമായി ജോസ് കെ മാണി ഇടതു പക്ഷത്ത് എത്തിയാല്‍ നേട്ടം സിപിഎമ്മിന് തന്നെയാകും. ഇതിലൂടെ അടുത്ത നിയമസഭാ കക്ഷി നേതാവിനെ നിശ്ചയിക്കുമ്പോള്‍ ഐ ഗ്രൂപ്പിന് മുന്‍തൂക്കം കിട്ടും. ഇത് മനസ്സില്‍ വച്ച് രമേശ് ചെന്നിത്തല നടത്തിയ നീക്കമാണ് ജോസ് കെ മാണിയുടെ പുറത്താക്കല്‍ എന്നാണ് ലഭിക്കുന്ന സൂചന.

കോട്ടയത്ത് കെ എം മാണിയെ ഒതുക്കാന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ രമേശ് ചെന്നിത്തല ശ്രമിച്ചിരുന്നു. ബാര്‍ കോഴ അതിന്റെ ഭാഗമായിരുന്നു. യുഡിഎഫില്‍ നിന്ന് മാണിയെ പുറത്താക്കുകയെന്നത് മാത്രമായിരുന്നു അതിന്റെ ലക്ഷ്യം. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിന്റെ ഭാഗമായി മാണി വീണ്ടും യുഡിഎഫിലെത്തി. മാണിയുടെ മരണത്തോടെ മോഹം വീണ്ടും ചെന്നിത്തല പൊടി തട്ടിയെടുത്തു. പാലായില്‍ മത്സരിക്കാനുള്ള മോഹം കോണ്‍ഗ്രസ് നേതാവായ ജോസഫ് വാഴക്കനുണ്ട്. ചെന്നിത്തലയുടെ വലംകൈയാണ് വാഴക്കന്‍. അതും ഐ ഗ്രൂപ്പിന്റെ നിലപാടിനെ സ്വാധീനിച്ചു. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും അടക്കമുള്ളിടത്ത് മത്സരിക്കാന്‍ ആഗ്രഹിക്കുന്ന എക്കാരും ഉണ്ട്. ഇവര്‍ കൂടി ചെന്നിത്തലയുടെ നിലപാടിനെ പിന്തുണച്ചു. അങ്ങനെയാണ് കോട്ടയത്ത് യുഡിഎഫില്‍ പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ നിന്ന് ജോസ് കെ മാണിയെ പുറത്താക്കാന്‍ കഴിയില്ല. കാരണം അവര്‍ക്ക് ഇടതു പക്ഷത്തോട് ചേര്‍ന്ന് അധികാരം പിടിച്ചെടുക്കാന്‍ കഴിയും. ഇത് മനസ്സിലാക്കിയിട്ടും ജോസ് കെ മാണിയെ യുഡിഎഫ് പുറത്താക്കി. ഇത് കാരണം പ്രത്യേകിച്ച് രാഷ്ട്രീയ നേട്ടങ്ങളൊന്നും കോണ്‍ഗ്രസിന് ഉണ്ടാകാനും പോകുന്നില്ല. ജോസ് കെ മാണിയുടെ പ്രതിനിധിയെ പുറത്താക്കാന്‍ അവിശ്വാസവും കൊണ്ടു വരുന്നില്ല. പിന്നെ എന്തിനാണ് ജോസ് കെ മാണിയെ പുറത്താക്കിയതെന്നതാണ് ഉയരുന്ന ചോദ്യം. മധ്യ തിരുവിതാംകൂറില്‍ ജോസ് കെ മാണിയെ മാറ്റിയാല്‍ കോണ്‍ഗ്രസിന് തോല്‍വിയാകും ഭയം. ഇതും മറന്ന് ജോസ് കെ മാണിയെ വെട്ടുന്നത്തിന് കാരണം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ എ ഗ്രൂപ്പിന് മുന്‍തൂക്കം കിട്ടാതിരിക്കുകയെന്ന ലക്ഷ്യം മാത്രമാണ്.

കെബി ഗണേശ് കുമാറിനെ മുന്നണിയില്‍ എത്തിക്കാന്‍ ചെന്നിത്തല ശ്രമിച്ചിരുന്നു. എന്നാല്‍ സോളാര്‍ കേസില്‍ തന്നെ കുടുക്കിയ ഗണേശിനെ വേണ്ടെന്ന ഉറച്ച നിലപാട് ഉമ്മന്‍ ചാണ്ടി എടുത്തു. ഇതിന് പിന്നാലെയായിരുന്നു കേരളാ കോണ്‍ഗ്രസിലെ ചെന്നിത്തലയുടെ ഇടപെടല്‍. പിജെ ജോസഫിന് വേണ്ടി ജോസ് കെ മാണിക്കെതിരെ വാദിച്ചതും കേരളാ കോണ്‍ഗ്രസ് എമ്മിനെ പുറത്താക്കിയതും ചെന്നിത്തലയുടെ നീക്കമായിരുന്നു. ജോസ് കെ മാണിയെ പ്രകോപിപ്പിക്കുന്ന വിധത്തില്‍ തീരുമാനവും പ്രഖ്യാപിച്ചു. ഇതിന് ഇറക്കിയത് യുഡിഎഫ് കണ്‍വീനറായ ബെന്നി ബെഹന്നാനേയും. ഉമ്മന്‍ ചാണ്ടിയുടെ അതിവിശ്വസ്തനായിരുന്നു ഒരു കാലത്ത് ബെന്നി. എന്നാല്‍ ഇപ്പോള്‍ ചെന്നിത്തലയ്ക്കൊപ്പമാണ്. ഇതും ബെന്നിയുടെ പൊട്ടിത്തെറിച്ചുള്ള ജോസ് കെ മാണി പുറത്താക്കല്‍ പ്രഖ്യാപനത്തിന് കാരണമായി.

അതിനിടെ മുന്നണിയെ വെല്ലുവിളിച്ചു നിന്നിരുന്ന കേരള കോണ്‍ഗ്രസ് (ജോസ്) വിഭാഗത്തിന് 'ഷോക്ക് ട്രീറ്റ്മെന്റ്' അനിവാര്യമായിരുന്നുവെന്നു യുഡിഎഫ് നേതൃയോഗം. അതിനുള്ള ശക്തമായ മുന്നറിയിപ്പെന്ന നിലയിലാണു മുന്നണി യോഗങ്ങളില്‍ നിന്നു പുറത്തുനിര്‍ത്താന്‍ തീരുമാനിച്ചതെന്നു ആമുഖമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളുമായി നടന്ന ചര്‍ച്ചകളുടെ നാള്‍വഴി വിശദാംശങ്ങളോടെ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വിഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത പി.കെ.കുഞ്ഞാലിക്കുട്ടിയും വിശദീകരിച്ചു. യുഡിഎഫ് തന്നെ ഒരു സ്തംഭനാവസ്ഥയിലെത്തിയ സാഹചര്യത്തിലാണ് എല്ലാവരുമായും ആലോചിച്ച് അവര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കാന്‍ തീരുമാനിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി. അങ്ങനെ ജോസ് കെ മാണിയില്‍ തീരുമാനം എടുത്തു.

യുഡിഎഫ് തീരുമാനത്തോടു എല്ലാ കക്ഷികളും യോജിച്ചു. പക്ഷേ പുറത്താക്കി എന്ന നിലയിലാണല്ലോ തീരുമാനം പുറത്തുവന്നതെന്നു ചിലര്‍ ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ അങ്ങനെ വ്യാഖ്യാനിച്ചതാണെന്നു ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തിലെ രാജിയാണ് തന്റെയും ആവശ്യമെന്നും പുറത്താക്കലല്ലെന്നും പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. യുപിഎക്കു നഷ്ടമുണ്ടാകുന്ന നടപടികള്‍ സൂക്ഷിച്ചുവേണമെന്നു കെ. മുരളീധരന്‍ പറഞ്ഞു. ഇതേത്തുടര്‍ന്നു നടപടി സംബന്ധിച്ചു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തത വരുത്താന്‍ യോഗത്തില്‍ ധാരണയായി. അങ്ങനെയാണ് ജോസ് കെ മാണിയെ പുറത്താക്കിയില്ലെന്നും മാറ്റി നിര്‍ത്തിയിട്ടേയുള്ളൂവെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചത്. എന്നാല്‍ ചെന്നിത്തലയുടെ ഓഫര്‍ ജോസ് കെ മാണി തള്ളി.

എന്നാല്‍ യുഡിഎഫിന്റേത് സാങ്കേതികമായ തിരുത്തല്‍ മാത്രമാണെന്നും രാഷ്ട്രീയ നിലപാടിന്റെ തിരുത്തല്‍ അല്ലെന്നും ജോസ് കെ. മാണി എംപിയും പ്രതികരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല എന്ന മുന്‍ നിലപാടില്‍ മാറ്റമില്ല . യുഡിഎഫ് കണ്‍വീനറുടെ പ്രഖ്യാപനം വന്നിട്ട് മൂന്നു ദിവസമായി. കെ.എം.മാണിയുടെ പാര്‍ട്ടിയോട് കടുത്ത അനീതി കാണിച്ചുവെന്ന് പ്രവര്‍ത്തകരുടെ വികാരം ഉയര്‍ന്നിട്ടും യുഡിഎഫ് നിലപാട് തിരുത്തിയില്ല. പുറത്താക്കിയതിനെക്കുറിച്ച് സാങ്കേതിക തിരുത്ത് എന്നു പറഞ്ഞിട്ട് പഴയ നിലപാട് യുഡിഎഫ് ആവര്‍ത്തിച്ചു. യുഡിഎഫ് യോഗം ചേരുന്നതിനു തൊട്ടുമുന്‍പ് വരെ ഒരു തിരുത്തലും വന്നില്ല. കൂറുമാറിയ ആള്‍ക്ക് സ്ഥാനം കൊടുക്കണമെന്നു പറയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്? ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്നു മനസ്സിലാകുന്നില്ല. ഇനി ചര്‍ച്ചയില്ലെന്നു യുഡിഎഫ് തന്നെയാണ് പറഞ്ഞതെന്നും ജോസ് കെ.മാണി പറഞ്ഞു.

അതിനിടെ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കുകയും ചെയ്തു. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമര്‍ശം. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. കേന്ദ്രീകൃത നേതൃത്വം യുഡിഎഫിന് ഇല്ലാതെയായതിന്റെ പ്രതിഫലനമാണ് ഇത്. യുഡിഎഫില്‍ ബഹുജന പിന്തുണയുള്ള പാര്‍ട്ടികളിലൊന്നാണ് കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് ഇല്ലാത്ത യുഡിഎഫ് കൂടുതല്‍ ദുര്‍ബലമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ഉണ്ടായിരുന്ന എല്‍ജെഡി ഇപ്പോള്‍ എല്‍ഡിഎഫിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി ലേഖനത്തില്‍ എടുത്തു പറയുന്നു.

രാഷ്ട്രീയരംഗത്ത് വരുന്ന മാറ്റങ്ങള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും കോടിയേരി അവകാശപ്പെട്ടു. അതേസമയം, കേരളാ കോണ്‍ഗ്രസ് (എം) നെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് തന്നെയെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി ഇന്നലെ വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും ജോസ് കെ മാണി ആവര്‍ത്തിച്ചു. രാഷ്ട്രീയ തിരുത്തല്‍ വരുത്താതെ ചര്‍ച്ചയില്ലെന്നും ജില്ലാ പഞ്ചായത്തില്‍ കൂറ് മാറിയ വ്യക്തിക്ക് പ്രസിഡന്റ് പദവി നല്‍കണമെന്ന് പറയുന്നത് യുക്തിയില്ലായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category