1 GBP = 98.20 INR                       

BREAKING NEWS

കൂടുതല്‍ സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ആരെന്നു കണ്ടെത്താന്‍ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പന്തയം വെച്ച് പീഡനം; പന്തയം ജയിക്കാന്‍ ഉറങ്ങി കിടന്ന യുവതിയെ ബലാത്സംഗം ചെയ്ത സംഭവം: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം അലക്സ് ഹെപ്ബേണിന്റെ അപ്പീല്‍ തള്ളി: ഇനി അഞ്ച് വര്‍ഷം ജയിലില്‍ കഴിയാം

Britishmalayali
kz´wteJI³

കാന്‍ബറ: ഉറങ്ങിക്കിടന്ന യുവതിയ ബലാത്സംഗം ചെയ്ത കേസില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം അലക്സ് ഹെപ്ബേണിന് അഞ്ച് വര്‍ഷം ജയില്‍. താരത്തിന്റെ അപ്പീല്‍ മേല്‍ക്കോടതി തള്ളിയതോടെയാണ് ജയില്‍ ശിക്ഷയ്ക്ക് വഴിയൊരുങ്ങിയത്. 2017 ഏപ്രില്‍ ഒന്നിന് ഉറക്കത്തിനിടെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിക്കാരിയായ യുവതിയുടെ ആരോപണം. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇത് സത്യമാണെന്ന് കണ്ടെത്തിയ കോടതി ഇയാളെ ശിക്ഷിക്കുക ആയിരുന്നു.

പരസ്പര സമ്മതത്തോടെയാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്ന് ഹെപ്ബേണ്‍ വാദിച്ചെങ്കിലും ഇതു തള്ളിയ കോടതി, അഞ്ചു വര്‍ഷത്തേക്കാണ് തടവുശിക്ഷ വിധിച്ചത്. 2019ലാണ് കേസില്‍ കോടതി വിധി പറഞ്ഞത്. ഇതിനെതിരെ മേല്‍ക്കോടതിയില്‍ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ തള്ളിയത്. എന്നാല്‍ യുവതി പീഡനമാണെത്തതില്‍ ഉറച്ചു നിന്നു. കൗണ്ടി ടീമില്‍ ഹെപ്ബേണിന്റെ സഹതാരമായിരുന്ന ജോ ക്ലാര്‍ക്കുമായി പ്രണയത്തിലായിരുന്നുവെന്നാണ് യുവതി നല്‍കിയ മൊഴി.

പീഡനം നടന്ന ദിവസം രാത്രി താന്‍ ക്ലാര്‍ക്കിനൊപ്പമാണ് ഉറങ്ങാന്‍ കിടന്നത്. ഉറക്കത്തിനിടെ ലൈംഗിക ബന്ധത്തിന് ശ്രമമുണ്ടായപ്പോള്‍ ക്ലാര്‍ക്കാണെന്നാണ് കരുതിയത്. എന്നാല്‍, 10 മിനിറ്റോളം കഴിഞ്ഞാണ് ആളുമാറിയതായി മനസ്സിലായത്. ഇതോടെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും ഹെപ്ബേണ്‍ ബലമായി പിടിച്ചുവച്ച് പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കി. കോടതിയില്‍ ക്ലാര്‍ക്കും യുവതിക്ക് അനുകൂലമായ നിലപാടെടുത്തു.

അന്ന് യുവതിക്കൊപ്പം ഉറങ്ങാന്‍ കിടന്ന താന്‍ രാത്രി സുഖമില്ലാതായതോടെ പുറത്തുപോയതായാണ് ജോ ക്ലാര്‍ക്കും മൊഴി നല്‍കിയത്. അന്നത്തെ പീഡനം ശാരീരികമായും മാനസികമായും തന്നെ വല്ലാതെ ബാധിച്ചതായി വിചാരണയ്ക്കിടെ യുവതി കോടതിയെ അറിയിച്ചിരുന്നു. മുഖത്തിന്റെ ഒരു വശം തളര്‍ന്നുപോയി. ആരോഗ്യവും ജോലിയും നഷ്ടപ്പെട്ട് ദീര്‍ഘകാലം വീട്ടിലിരിക്കേണ്ടി വന്നതായും അവര്‍ മൊഴി നല്‍കി.

എന്നാല്‍ ഈ പീഡന കഥ പുറത്ത് വന്നതോടെ പുറത്തായത് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കളിക്കാര്‍ക്കിടയിലെ നാണം കെട്ട ലൈംഗിക ആസക്തികളുടെ കഥകളാണ്. താരങ്ങള്‍ തമ്മില്‍ പന്തയം വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ആരെന്നു കണ്ടെത്താന്‍ കൗണ്ടി ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ പന്തയം വച്ചതിന്റെ ഭാഗമായിട്ടായിരുന്നു പീഡനമെന്ന് വിചാരണമധ്യേ കോടതി കണ്ടെത്തിയിരുന്നു. ഇതിനായി ഹെപ്ബേണിന്റെ നേതൃത്വത്തില്‍ വാട്സാപ്പ് ഗ്രൂപ്പ് വരെ രൂപീകരിച്ചിരുന്നു. പീഡനത്തിന് ഒരാഴ്ച മുന്‍പ് ഈ പന്തയത്തിന്റെ 'നിയമാവലി' തയാറാക്കി ഹെപ്ബേണ്‍ സഹതാരങ്ങള്‍ക്ക് അയച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇത് ഉള്‍പ്പെടെ തെളിവായി സ്വീകരിച്ചാണ് ഹെപ്ബേണ്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കോടതി വിധിച്ചത്.

2016ല്‍ സമാനമായ രീതിയില്‍ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് നടത്തിയ പന്തയത്തിന്റെ ഭാഗമായി 20 യുവതികള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഹെപ്ബേണ്‍ സമ്മതിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 2017ല്‍ നടത്തിയ പന്തയത്തിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category