1 GBP = 93.50 INR                       

BREAKING NEWS

ആരാധകനെന്ന നിലയില്‍ സച്ചിന്‍ പാജിയുടെ ടീമായ മുംബൈ ഇന്ത്യന്‍സിനോട് ഇഷ്ടക്കൂടുതലുണ്ട്; സച്ചിന്‍ പാജിയെ കാണുന്നതിനു വേണ്ടി ക്രിക്കറ്റ് കളിച്ച ആളാണ് ഞാന്‍; അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും മുംബൈയ്ക്കു വേണ്ടി കളിക്കും; കൊറോണയിലെ സാധ്യത തിരിച്ചറിഞ്ഞ് തിരിച്ചുവരവ് മനസ്സില്‍ കണ്ട് ശ്രീശാന്ത്; വിലക്ക് നീങ്ങുമ്പോള്‍ ഐപിഎല്ലില്‍ സജീവമാകാന്‍ മലയാളി താരം

Britishmalayali
kz´wteJI³

കൊച്ചി: ഐപിഎല്ലില്‍ തിരിച്ചു വരവിന് സാധ്യത തേടുകയാണ് മലയാളി താരം ശ്രീശാന്ത്. മുംബൈ ഇന്ത്യന്‍സാണ് ഇഷ്ട ടീം. ഈ വര്‍ഷം ഐപിഎല്‍ നടന്നാല്‍ താന്‍ കളത്തിലിറങ്ങാന്‍ സാധ്യതയുണ്ടെന്ന് ശ്രീശാന്ത് പറയുന്നു. താരലേലത്തിലൂടെ ടീമിലെത്തിയ വിദേശ താരങ്ങള്‍ക്ക് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി കളിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യമുണ്ട്. ഇതാണ് ശ്രീശാന്തിന് പ്രതീക്ഷയാകുന്നത്. കോവിഡ് ഭീതിയില്‍ വിദേശ താരങ്ങള്‍ കളിക്കാന്‍ വരാതിരുന്നാല്‍ സ്വാഭാവികമായും ഇന്ത്യന്‍ താരങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുമെന്ന് ശ്രീശാന്ത് ചൂണ്ടിക്കാട്ടി.

അടുത്ത വര്‍ഷത്തെ ഐപിഎല്‍ താരലേലത്തിന് തന്റെ പേരും ഉണ്ടാകുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ഈ വര്‍ഷം ഐപിഎല്‍ നടന്നാല്‍ താന്‍ കളിക്കാനുള്ള സാധ്യതയെക്കുറിച്ച് ശ്രീശാന്ത് മനസ്സു തുറന്നത്. 'ഈ ഐപിഎല്‍ സീസണില്‍ ചില വിദേശ താരങ്ങള്‍ക്ക് കളിക്കാന്‍ സാധിച്ചേക്കില്ല. സ്വാഭാവികമായും കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിവിധ ടീമുകളില്‍ അവസരം ലഭിക്കും. അങ്ങനെ വരുമ്പോള്‍ എനിക്കും കളിക്കാന്‍ അവസരം കിട്ടാനിടയുണ്ട്' ശ്രീശാന്ത് പറഞ്ഞു. 'ക്രിക്ട്രാക്കറി'നായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ശ്രീശാന്ത് ഐപിഎല്‍ സാധ്യതകളെക്കുറിച്ച് വെളിപ്പെടുത്തിയത്.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മെന്ററായ ടീമെന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സില്‍ കളിക്കാനാണ് കൂടുതല്‍ ഇഷ്ടം. സച്ചിനുമായി സംസാരിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും അദ്ദേഹവുമായി ഡ്രസിങ് റൂം പങ്കിടാനും അവസരവും ലഭിക്കും. എങ്കിലും ഏതു ടീം തന്നെ സ്വന്തമാക്കിയാലും സന്തോഷത്തോടെ അവര്‍ക്കായി കളിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു.

'2021ലെ ഐപിഎല്‍ ലേലത്തിന് തീര്‍ച്ചയായും എന്റെ പേരുമുണ്ടാകും. ഏതു ടീം എന്നെ വാങ്ങിയാലും സന്തോഷത്തോടെ അവര്‍ക്കായി കളിക്കും. എങ്കിലും ഒരു ആരാധകനെന്ന നിലയില്‍ സച്ചിന്‍ പാജിയുടെ ടീമായ മുംബൈ ഇന്ത്യന്‍സിനോട് ഇഷ്ടക്കൂടുതലുണ്ട്. സച്ചിന്‍ പാജിയെ കാണുന്നതിനു വേണ്ടി ക്രിക്കറ്റ് കളിച്ച ആളാണ് ഞാന്‍. അദ്ദേഹത്തില്‍നിന്ന് നേരിട്ട് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും മുംബൈയ്ക്കു വേണ്ടി കളിക്കും' ശ്രീശാന്ത് പറഞ്ഞു.

മഹേന്ദ്രസിങ് ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്സിലോ വിരാട് കോലിക്കു കീഴില്‍ ആര്‍സിബിയിലോ അവസരം ലഭിച്ചാലും വളരെ സന്തോഷമെന്ന് ശ്രീശാന്ത് പ്രതികരിച്ചു. ഏഴു വര്‍ഷത്തെ വിലക്ക് അവസാനിക്കുന്നതോടെ കൂടുതല്‍ മത്സരപരിചയം ലഭിക്കാനുള്ള എല്ലാ അവസരവും വിനിയോഗിക്കാനാണു ലക്ഷ്യമെന്ന് ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു. ചെന്നൈയില്‍ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ സീനിയര്‍ ഡിവിഷന്‍ ലീഗില്‍ കളിക്കുന്നതടക്കമുള്ള ഓഫറുകള്‍ ഉണ്ട്.കേരളത്തിനായി രഞ്ജി കളിക്കും മുന്‍പു പരമാവധി മത്സരങ്ങള്‍ കളിക്കണം.

രണ്ടു സ്ഥലത്തു ലീഗ് കളിക്കാനുള്ള ആനുകൂല്യത്തിനായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അനുമതി തേടും. മുന്‍പു ചെന്നൈ ലീഗില്‍ ഗ്ലോബ് ട്രോട്ടേഴ്‌സിനായി കളിച്ചിട്ടുള്ള ശ്രീ കൂട്ടിച്ചേര്‍ത്തു.ജ്യേഷ്ഠ സഹോദരനെപ്പോലെ കരുതുന്ന ടിനു യോഹന്നാനാണു കേരള ടീം കോച്ചെന്നത് സന്തോഷം തരുന്ന കാര്യമാണ്. അദ്ദേഹം മിക്കപ്പോഴും നെറ്റ്‌സില്‍ പരിശീലനം വന്നു കാണാറുണ്ട്. ഫാസ്റ്റ് ബോളര്‍തന്നെ പരിശീലകനാകുന്നത് അനുഗ്രഹമാണ്. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജും കെസിഎ ഭാരവാഹികളും ക്രിക്കറ്റ് ഡയറക്ടര്‍ രമേഷുമെല്ലാം മിക്കപ്പോഴും വിളിക്കാറുണ്ട്. മുന്‍ ഇന്ത്യന്‍ ട്രെയിനറായ രാംജി ശ്രീനിവാസന്‍ തനിക്ക് ഫിറ്റ്‌നസ് മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

സപ്തംബറിലാണ് അദ്ദേഹത്തിന്റെ വിലക്കിന്റെ കാലാവധി തീരുന്നത്. അതിനു ശേഷം രഞ്ജി ട്രോഫിക്കുള്ള കേരള ടീമില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിക്കഴിഞ്ഞു. രഞ്ജി ടീമിലെ തന്റെ സഹതാരങ്ങള്‍ക്കൊപ്പമാണ് ശ്രീശാന്ത് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിനൊപ്പം മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞാല്‍ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ സീനിയര്‍ ലീഗിലും കളിക്കാന്‍ അവസരം ലഭിക്കുമെന്നാണ് ശ്രീശാന്ത് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് ടിഎന്‍സിഎയുടെ ലീഗില്‍ കളിക്കുകയെന്നത് പുതിയ കാര്യമല്ല.നേരത്തേ ചെന്നൈയിലെ എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ ശ്രീശാന്ത് പരിശീലനം നടത്തിയിട്ടുണ്ട്. കൂടാകെ ടിഎന്‍സിഎയുടെ ലീഗില്‍ വര്‍ഷങ്ങളോളം താരം കളിക്കുകയും ചെയ്തിരുന്നു.

ചെന്നൈയുമായി ബന്ധപ്പെട്ട് ഒരുപാട് നല്ല ഓര്‍മകള്‍ തനിക്കുണ്ട്. എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ വച്ച് ഡെന്നിസ് ലില്ലി, ടിഎ ശേഖര്‍ എന്നിവരില്‍ നിന്നാണ് പേസ് ബൗളിങില്‍ പടവുകള്‍ കയറിയത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡവുമായി ബന്ധപ്പെട്ട് മനോഹരമായ ഓര്‍മകളുണ്ട്. ഇവിടുത്തെ വിക്കറ്റും സാഹചര്യങ്ങളും ബാറ്റ്‌സ്മാന്റെ മികവുമെല്ലാം ബാറ്റ്‌സ്മാന്മാര്‍ക്കു വെല്ലുവിളിയുയര്‍ത്തുന്നതാണ്. ടിഎന്‍സിഎ ലീഗില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായും ശ്രീശാന്ത് വ്യക്തമാക്കി.

നല്ല പാഷനോടെയാണ് ഇപ്പോള്‍ പരിശീനത്തിനിടെ ബൗള്‍ ചെയ്യുന്നത്. പതിയ താളം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. ആസ്വദിച്ചാണ് ഇപ്പോള്‍ ബൗള്‍ ചെയ്യുന്നത്. രഞ്ജി ട്രോഫിയില്‍ കളിക്കാനുള്ള ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററുടെ തലത്തിലേക്ക് ഉയരാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ശ്രീശാന്ത് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category