1 GBP = 98.20 INR                       

BREAKING NEWS

1500 വര്‍ഷംമുമ്പ് സ്ഥാപിച്ച ക്രിസ്ത്യന്‍ പള്ളി മോസ്‌ക്ക് ആക്കി മാറ്റിയത് ഓട്ടോമാന്‍ ഭരണാധികാരികള്‍; പ്രതിഷേധം കനത്തപ്പോള്‍ മ്യൂസിയമാക്കി സംരക്ഷിച്ചു; ഹാഗിയ സോഫിയ എന്ന ചരിത്രസ്മാരകത്തെ ഇപ്പോള്‍ വീണ്ടും മോസ്‌ക്ക് ആക്കുന്നു; നടപടി യുനെസ്‌ക്കോ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ സമ്മര്‍ദം മറികടന്ന്; ഏര്‍ദോഗാന്റെ തുര്‍ക്കിയില്‍ വിവാദമായ ഒരു ബാബറി മസ്ജിദിനെ വെല്ലുന്ന പ്രശ്‌നം ഇങ്ങനെ

Britishmalayali
kz´wteJI³

അങ്കാറ: അമ്പലമാണോ പള്ളിയാണോ എന്ന തര്‍ക്കത്തിന്റെ പേരില്‍ ബാബറി മസ്ജിദ് കഴിഞ്ഞ എത്രയോ വര്‍ഷമായി ഇന്ത്യയുടെ സാസ്ഥ്യം കെടുത്തിയിരുന്നു. എന്നാല്‍ സമാനമായ ഒരു തര്‍ക്കത്തിനാണ് ഇപ്പോള്‍ യൂറോപ്പിലെ ഇസ്ലാം ഭൂരിപക്ഷ രാഷ്ട്രങ്ങളിലൊന്നായ തുര്‍ക്കിയും സാക്ഷ്യവഹിക്കുന്നത്. 15ാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ ഇവിടുത്തെ ക്രിസ്ത്യന്‍ ദേവലായം, അന്നത്തെ ഭരണാധാകാരികള്‍ ഒറ്റയടിക്ക് മോസ്‌ക്ക് ആക്കുകയാണ് ചെയ്തത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയതോടെ പിന്നീട് ഇത് മ്യൂസിയമാക്കി. ഇപ്പോള്‍ ഹാഗിയ സോഫിയ എന്ന മുന്‍ ദേവാലയം യുനെസ്‌ക്കോപോലും അംഗീകരിച്ച ലോക പ്രശസ്തമായ മ്യൂസിയവും ചരിത്ര സ്മാരകവുമാണ്. എന്നാല്‍ ഈ മ്യൂസിയത്തെ വീണ്ടും മോസ്‌ക്ക് ആക്കി മാറ്റാനുള്ള തീരുമാനത്തിലാണ് തുര്‍ക്കിയിലെ എര്‍ദോഗാന്‍ ഭരണകൂടം. യുനെസ്‌ക്കോയുടെത് അടക്കമുള്ള അന്താരാഷ്ട്ര മുന്നറിയിപ്പുകള്‍ തള്ളി ഈ തീരുമാനവുമായി തുര്‍ക്കി മുന്നോട്ട് നീങ്ങുയാണ്. എര്‍ദോഗാന്‍ അധികാരത്തില്‍ ഏറിയ ശേഷം പേരിനെങ്കിലും മതേതരത്വം ഉണ്ടായിരുന്ന തുര്‍ക്കിയെ പൂര്‍ണ്ണമായും ഇസ്ലാമികവത്ക്കരിച്ചിരിക്കയാണ്. മത ന്യുനപക്ഷങ്ങക്കെതിരായ പീഡനവും തുര്‍ക്കിയില്‍ വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


ജൂലൈ രണ്ടാം തീയതി തുര്‍ക്കിയുടെ സ്റ്റേറ്റ് കൗണ്‍സില്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കും. ഇതിനിടയില്‍ വിവിധ സര്‍ക്കാര്‍ ഇതര പ്രസ്ഥാനങ്ങളും ക്രൈസ്തവ ദേവാലയം, മുസ്ലിം പള്ളിയായി മാറ്റുന്നതിനെതിരെ തങ്ങളുടെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍, ഹാഗിയ സോഫിയ ദേവാലയം മോസ്‌ക്ക് ആക്കി മാറ്റുവാനുള്ള ശ്രമം ആരംഭിച്ചതു മുതല്‍ തങ്ങള്‍ സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് യുനെസ്‌കോ അധികൃതര്‍ വ്യക്തമാക്കി.വിവിധ ചോദ്യങ്ങള്‍ ഉന്നയിച്ച് തുര്‍ക്കി സര്‍ക്കാരിന് ജൂണ്‍ മാസം ആദ്യം കത്ത് അയച്ചിരുന്നുവെങ്കിലും, ഇതുവരെ മറുപടി ഒന്നും ലഭിച്ചില്ലെന്ന് യുനെസ്‌കോയുടെ ഡയറക്ടര്‍ ജനറല്‍ ഫോര്‍ കള്‍ച്ചര്‍ പദവി വഹിക്കുന്ന ഏണസ്റ്റോ ഒട്ടോണി റാമിറസ് പറഞ്ഞു. മറുപടി ലഭിക്കുന്നതുവരെ കത്തുകള്‍ അയക്കുന്നത് തങ്ങള്‍ തുടരും. സാംസ്‌കാരിക പൈതൃക സംരക്ഷണ കമ്മിറ്റി ഉടനെ തന്നെ വിഷയം ചര്‍ച്ചയ്ക്ക് എടുക്കും. കമ്മറ്റി വോട്ടെടുപ്പിലൂടെ നല്‍കുന്ന അധികാരമില്ലാതെ പൈതൃക സ്മാരകങ്ങള്‍ക്ക് മാറ്റമൊന്നും വരുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വിവരിച്ചു.
1930 മുതല്‍ മ്യൂസിയമായി പ്രവര്‍ത്തിക്കുന്ന ദേവാലയം മുസ്ലിം പള്ളി ആക്കാനുള്ള തുര്‍ക്കിയുടെ പദ്ധതിയെ സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് യുനെസ്‌കോയുടെ അംഗ രാജ്യങ്ങള്‍ക്ക് ഗ്രീക്ക് സാംസ്‌കാരികമന്ത്രി ലിനാ മെണ്‍ഡോണി കഴിഞ്ഞ വ്യാഴാഴ്ച കത്തയച്ചിരുന്നു. ദേശീയതയും, മത വികാരവും ഉണര്‍ത്താനുള്ള ശ്രമമാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ നടത്തുന്നതെന്നും മെണ്‍ഡോണി ആരോപിച്ചു. യുനെസ്‌കോയുടെ അംഗീകാരം ഇല്ലാതെ ദേവാലയത്തിന്റെ ഇപ്പോഴത്തെ സ്ഥിതി മാറ്റാന്‍ സാധിക്കില്ലെന്ന് ഗ്രീക്ക് മന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കന്‍ അംബാസിഡര്‍ സാം ബ്രൗണ്‍ബാക്ക്, എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയ തുടങ്ങിയവരാണ് എതിര്‍പ്പുമായി രംഗത്തെത്തിയ മറ്റ് പ്രമുഖര്‍.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോടിക്കണക്കിന് ആളുകള്‍ സാംസ്‌കാരികവും, ആത്മീയവുമായ പ്രാധാന്യം നല്‍കുന്ന സ്മാരകമാണ് ഹാഗിയ സോഫിയയെന്നും ഒരു മ്യൂസിയമായി തന്നെ അതിനെ നിലനിര്‍ത്തണമെന്നും ബ്രൗണ്‍ബാക്ക് ആവശ്യപ്പെട്ടു. 1500 വര്‍ഷം പഴക്കമുള്ള ചരിത്ര സ്മാരകം ജനങ്ങളെ ഒരുമിപ്പിക്കേണ്ടതിനു പകരം ഇപ്പോള്‍ ഭിന്നിപ്പിക്കുകയാണെന്ന് പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ തങ്ങളുടെമേല്‍ വേണ്ട എന്ന നിലപാടാണ് തുര്‍ക്കി സ്വീകരിച്ചിരിക്കുന്നത്. കടുത്ത തീവ്ര ഇസ്ലാമിക ചിന്താഗതിയുള്ള നേതാവാണ് ഇപ്പോഴത്തെ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍.
ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ദേവാലയം നിര്‍മ്മിച്ചത്. ആദ്യ കാലത്ത് ഒരു കത്തീഡ്രലായിരുന്നു ഹാഗിയ സോഫിയ 'ചര്‍ച്ച് ഓഫ് ദ് ഹോളി വിസ്ഡം' എന്ന പേരില്‍ അറിയപ്പെട്ടിരിന്നു. 1453-ല്‍ ഓട്ടോമന്‍ സാമ്രാജ്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കിമാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഇതില്‍ അതീവ ദുഃഖിതരായിരിന്നു ക്രൈസ്തവ സമൂഹം. ആധുനിക തുര്‍ക്കിയുടെ പിതാവായ മുസ്തഫ കമാല്‍ അത്താതുര്‍ക്കിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്താണ് ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റിയത്. ഇതിനെ വീണ്ടും മോസ്‌ക്ക് ആക്കി മാറ്റാനുള്ള അവസാന ശ്രമത്തിലാണ് ടര്‍ക്കിഷ് ഭരണകൂടം.

അടുത്തകാലത്തായി തുര്‍ക്കിയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ഇത്തരത്തില്‍ ഉള്ളവ തന്നെയാണ്. ഒരു ജനാധിപത്യ റിപ്പബ്ലിക്കായ തുര്‍ക്കിയിപ്പോള്‍ പൂര്‍ണ്ണമായും ഒരു ഇസ്ലാമിക രാജ്യം പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. 1923ല്‍ തുര്‍ക്കിയെ ഒരു റിപ്പബ്ലിക് ആയത്. കമാല്‍ പാഷയായിരുന്നു ഏകകക്ഷി ജനാധിപത്യത്തിലധിഷ്ടിതമായിരുന്ന തുര്‍ക്കി റിപ്പബ്‌ളിക്കിന്റെ ആദ്യത്തെ പ്രസിഡന്റ്. തുര്‍ക്കിയുടെ ഇസ്ലാമിക പാരമ്പര്യത്തെ തുടച്ചുമാറ്റിക്കൊണ്ട് ഇദ്ദേഹം നടപ്പിലാക്കിയ ജനാധിപത്യവല്‍ക്കരണം, ദേശീയത, ജനപ്രിയ നയം, പരിവര്‍ത്തനവാദം, മതനിരപേക്ഷത, രാഷ്ട്രവാദം തുടങ്ങിയ തത്ത്വങ്ങളായിരുന്നു റിപ്പബ്ലിക്കിന്റെ മൗലികമായ വ്യവസ്ഥിതിക്ക് അടിത്തറയായത്. ഈ തത്ത്വസംഹിത അട്ടാടര്‍ക്കിസം (കെമാലിസം) എന്ന പേരില്‍ അറിയപ്പെട്ടു. എന്നാല്‍ കമാല്‍പാഷക്കുശേഷം തുര്‍ക്കി മതേതര മൂല്യങ്ങളില്‍ നിരന്തരമായി വെള്ളം ചേര്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.
1960 മുതല്‍ 1995 വരെയുള്ള കാലത്ത് നാലുവട്ടം പട്ടാളം അധികാരം ഏറ്റെടുത്തു. 1970-കളുടെ അവസാനം തുര്‍ക്കിയുടെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു. സാമ്പത്തികമാന്ദ്യവും, തൊഴിലില്ലായ്മയും ഉയര്‍ന്നതിനൊപ്പം ഇസ്ലാമിക മതമൗലികവാദവും രാഷ്ട്രീയ- വംശീയസംഘനങ്ങളും മൂലം അരാജകത്വം നടമാടിയ വേളയിലാണ് 1980-ല്‍ പട്ടാളം മൂന്നാം വട്ടം അധികാരമേറ്റെടുത്തത്. ഇതിനു ശേഷം രാജ്യത്ത് രാഷ്ട്രീയ സ്ഥിരത കൈവന്നു. 2002-ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ജസ്റ്റിസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് പാര്‍ട്ടി തുര്‍ക്കിയില്‍ അധികാരത്തില്‍ വന്നു. വളരെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഏകകക്ഷി ഭരണമായിരുന്നു അത്. എര്‍ദോഗാന്‍ എന്ന ഇസ്ലാമിസ്റ്റ് അധികാരമേറ്റതോടെ തുര്‍ക്കിയുടെ മതേതര സ്വഭാവം തന്നെ പൂര്‍ണ്ണമായും ഇല്ലാതാവുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category