1 GBP = 98.20 INR                       

BREAKING NEWS

ഒടുവില്‍ ആ അച്ഛനും മകനും നീതി കിട്ടി തുടങ്ങി; തൂത്തുക്കുടി കസ്റ്റഡി മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി; അറസ്റ്റിലായത് കസ്റ്റഡി മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ മൂന്ന് പേരില്‍ ഒരാളായ സാത്താങ്കുളം എസ്ഐ രഘു ഗണേശ്: കസ്റ്റഡിയിലെടുത്തതു കൊലപാതക കുറ്റം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തി

Britishmalayali
kz´wteJI³

ചെന്നൈ: ഒടുവില്‍ തൂത്തുക്കുടിയിലെ ആ അച്ഛനും മകനും നീതി കിട്ടി തുടങ്ങി. തൂത്തുക്കുടിയില്‍ അച്ഛനേയും മകനേയും കസ്റ്റഡി മര്‍ദ്ദനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ജയരാജനെയും ബെനക്സിനെയും മര്‍ദ്ദിക്കാന്‍ നേതൃത്വം നല്‍കിയ മൂന്ന് പേരില്‍ ഒരാളായ സാത്താങ്കുളം എസ്‌ഐ രഘു ഗണേശാണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകും.

എസ്ഐ രഘു ഗണേശിനെ കൊലപാതകക്കുറ്റമായ 302 വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്നലെ ഈ സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളിനെ അടക്കം ചോദ്യം ചെയ്തിരുന്നു. ഇവര്‍ എസ്ഐക്കെതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു. രഘു ഗണേശിന് പുറമേ ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍, സബ് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ ശ്രീധറിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നു എന്ന് ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ ജന രോഷം ശക്തമായതോടെ ഇരുവരേയും ഉടന്‍ അറസ്റ്റ് ചെയ്തേക്കും.

ആരോപണ വിധേയരായ 13  പൊലീസുകാരെയും ചോദ്യംചെയ്തു. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നുവെന്നാണ് സിബിസിഐഡി പറയുന്നത്. സാത്താങ്കുളം സ്റ്റേഷനില്‍ ഒരു മാസത്തിനിടെ നടന്ന എല്ലാ ലോക്കപ്പ് മര്‍ദ്ദനങ്ങളേക്കുറിച്ചും പരിശോധന നടക്കുന്നുണ്ട്. കൂടുതല്‍ പൊലീസുകാരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. സിബിസിഐഡി ഐജിയുടേയും എസ്പിയുടേയും നേതൃത്വത്തില്‍ 12 പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

ഇന്നലെപ്രതികളായ പൊലീസുകാര്‍ക്കെതിരെ ഇതേ സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ മൊഴി നല്‍കിയിരുന്നു. ജയരാജനെയും ബെനിക്സിനെയും പൊലീസുകാര്‍ ലാത്തി കൊണ്ട് ക്രൂരമായി മര്‍ദിച്ചതായാണ് സാത്താന്‍കുളം സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളിന്റെ മൊഴി. ലാത്തിയിലും മേശയിലും ചോരക്കറ പുരണ്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഭീഷണി വകവയ്ക്കാതെയാണ് പൊലീസുകാരി സഹപ്രവര്‍ത്തകര്‍ക്കെതിരെ മൊഴി നല്‍കിയത്.

പൊലീസുകാരെ പ്രതികളാക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു മദ്രാസ് ഹൈക്കോടതി മധുരബെഞ്ച് പറഞ്ഞു. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ജയരാജ്, മകന്‍ ബെനിക്സ് എന്നിവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വനിതാ കോണ്‍സ്റ്റബിളിന്റെ മൊഴിയും പരിശോധിച്ചാണു കോടതി നിരീക്ഷണം. സിബിഐ കേസ് ഏറ്റെടുക്കുന്നതുവരെ സിബിസിഐഡി അന്വേഷണം നടത്തും. അതിനിടെ, ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണം നേരിട്ട തൂത്തുക്കുടി എസ്പി: അരുണ്‍ ബാലഗോപാലനെ മാറ്റി. ഇദ്ദേഹത്തിന് മറ്റു പദവികളൊന്നും നല്‍കിയിട്ടില്ല. അന്വേഷണത്തിനെത്തിയ കോവില്‍പെട്ടി മജിസ്ട്രേട്ടിനോട് മോശമായി പെരുമാറിയ തൂത്തുക്കുടി എസിപി: ഡി.കുമാര്‍, ഡിഎസ്പി: സി.പ്രതാപന്‍ എന്നിവരുടെയും കസേര തെറിച്ചു. ഇതേ ആരോപണം നേരിട്ട കോണ്‍സ്റ്റബിള്‍ മഹാജനെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ പൊലീസിന് അനുകൂലമായി റിപ്പോര്‍ട്ട് എഴുതിയ മെഡിക്കല്‍ ഓഫിസര്‍ ഡോ.വെനില രണ്ടാഴ്ചത്തെ അവധിയില്‍ പോയി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സാത്താന്‍കുളം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം റവന്യൂ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു.

കസ്റ്റഡിമരണത്തില്‍ പൊലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പൊലീസിനെ ബെനിക്‌സ് മര്‍ദ്ദിച്ചെന്നായിരുന്നു എഫ്.ഐ.ആര്‍. എന്നാല്‍, പൊലീസിനോട് സംസാരിച്ച് ബെനിക്‌സ് മടങ്ങിവരുന്നത് ദൃശ്യങ്ങളിലുണ്ട്. കടയ്ക്ക് മുന്നില്‍ സംഘര്‍ഷമോ ജനക്കൂട്ടമോ ഉണ്ടായിരുന്നില്ലെന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ബെനിക്‌സിന്റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതുമണിക്ക് വന്‍ ജനകൂട്ടം ആയിരുന്നെവന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ചുവെന്നുമാണ് എഫ്‌ഐആര്‍. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ് വാദം. എന്നാല്‍ ഇത്തരത്തിലുള്ള ഒരു സൂചനയും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമല്ല. കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു. പൊലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാന്‍ ബെനിക്‌സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

തൂത്തുകുടി ജില്ലയിലെ സാത്താന്‍കുളത്തെ മരവ്യാപാരിയായ ജയരാജനെയും, മകന്‍ ബെനിക്സിനെയും ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിനു വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനുശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപെടുത്തിയത്. തുടര്‍ന്ന് ഇവരെ കോവില്‍പെട്ടി സബ് ജയിലിലേക്ക് അയക്കുകയായിരുന്നു. ഉച്ചയോടെ ഫെനിക്സിന് നെഞ്ചുവേദന ഉണ്ടാവുകയും തൊട്ടടുത്തുള്ള കോവില്‍പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു. പിന്നീട് ജയരാജന്റെ ആരോഗ്യ നിലയും വഷളാവുകയും മരിക്കുകയും ചെയ്തു.

ഇരുവരെയും റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നേരിട്ടു കണ്ടിരുന്നില്ലെന്നും വീടിന് മുകളില്‍ നിന്ന് കൈവീശി കാണിക്കുകയായിരുന്നെന്നുമാണ് ആരോപണം ഉയരുന്നത്. ഇരുവരെയും വാനിലിരുത്തിയിരിക്കുകയായിരുന്നെന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഒരുപക്ഷെ ജഡ്ജി അവരെ കാണണമെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇത്തരമൊരു സംഭവം നടക്കില്ലായിരുന്നുവെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. സംഭവത്തില്‍ സത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ സസ്പെന്റ് ചെയ്തു. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കളും സിനിമപ്രവര്‍ത്തകരടക്കമുള്ള ആളുകളും രംഗത്ത് എത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category