1 GBP = 98.20 INR                       

BREAKING NEWS

സുശാന്തിന്റെ കേസ് തുറന്നതും അടഞ്ഞതുമായ അധ്യായമല്ല; അദ്ദേഹത്തിന്റെ വീടിന്റെ ഡ്യൂപ്ലിക്കേറ്റ് കീ കാണാനില്ല; ഒരു മാസത്തിനിടെ അമ്പത് തവണ സുശാന്ത് സിം കാര്‍ഡുകള്‍ മാറ്റിയിരുന്നു; ബോളിവുഡില്‍ ഒരു നടന്റെ ഭാവി തീരുമാനിക്കുന്നത് സിന്‍ഡിക്കേറ്റും മാഫിയയും; അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ബോളിവുഡ് സെലിബ്രിറ്റികളെ തനിക്കറിയാമെന്ന് നടന്‍ ശേഖര്‍ സുമന്‍; സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിലെ അലയൊലികള്‍ തീരുന്നില്ല; ചര്‍ച്ചയാകുന്നതു കൊലപാതക സാധ്യതയും

Britishmalayali
kz´wteJI³

മുംബൈ: സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യക്ക് പിന്നില്‍ ബോളിവുഡിലെ സ്വജനപക്ഷപാതമല്ല, ഗുണ്ടായിസമെന്ന് നടനും ടെലിവിഷന്‍ താരവുമായ ശേഖര്‍ സുമന്‍. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ശേഖര്‍ ആവശ്യപ്പെടുന്നു. ഇതോടെ ബോളിവുഡിലെ അധോലോക ഇടപെടലാണ് ചര്‍ച്ചയാകുന്നത്. ജസ്റ്റിസ്ഫോര്‍സുശാന്ത് എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ഒരു ഫോറവും ശേഖര്‍ തുടക്കമിട്ടിട്ടുണ്ട്. ഷാരൂഖ് ഖാനും ഞാനും കഴിഞ്ഞാല്‍ സുശാന്താണ് മിനിസ്‌ക്രീനില്‍ നിന്നും സിനിമയിലെത്തി തന്റേതായ ഇടം കണ്ടെത്തിയ നടന്‍. ഇത് പലരേയും ചൊടിപ്പിച്ചുവെന്നും ശേഖര്‍ പറയുന്നു. കേസില്‍ മുംബൈ പൊലീസ് അന്വേഷണം തുടരുകയാണ്. സഞ്ജനാ സംഘി, റിയ ചക്രബര്‍ത്തി, യഷ് രാജ് ഫിലിംസ് കാസ്റ്റിങ് ഡയറക്ടര്‍ ഷാനൂ ശര്‍മ്മ എന്നിവരടക്കം നടനുമായി ബന്ധപ്പെട്ട 28 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു

ബോളിവുഡില്‍ ഒരു നടന്റെ ഭാവി തീരുമാനിക്കുന്ന സിന്‍ഡിക്കേറ്റും മാഫിയയും പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ബോളിവുഡ് സെലിബ്രിറ്റികളെ തനിക്കറിയാമെന്നും എന്നാല്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പേരു വെളിപ്പെടുത്താനാവില്ലെന്നും ശേഖര്‍ പറയുന്നു. ബോളിവുഡില്‍ ഗുണ്ടായിസമുണ്ട്. സുശാന്തിന്റേത് ആത്മഹത്യയെന്നു ആദ്യം തോന്നിയിരുന്നു. എന്നാല്‍ പിന്നീട് പുറത്തു വന്ന വസ്തുതകളും തെളിവുകളും നോക്കുമ്പോള്‍ മരണത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയമുണ്ട്. വ്യക്തമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

സുശാന്ത് ആത്മഹത്യാക്കുറിപ്പ് പോലും എഴുതിവെച്ചിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 50 സിം കാര്‍ഡുകളാണ് നടന്‍ മാറ്റിയിട്ടുള്ളത്. സുശാന്ത് ഒഴിവാക്കാന്‍ ശ്രമിച്ചത് ആരെയാണ്? ജോലിസംബന്ധമായി ആരെങ്കിലുമായി ശത്രുതയുണ്ടായിരുന്നോ? ഈ ചോദ്യങ്ങളാണ് നടന്‍ ഉയര്‍ത്തുന്നത്. 'സുശാന്തിന്റെ കേസ് തുറന്നതും അടഞ്ഞതുമായ അധ്യായമല്ല, കുറച്ച് കാര്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ വീടിന്റെ ഡ്യൂപ്ലിക്കേറ്റ് കീ കാണാനില്ല, ഒരു മാസത്തിനിടെ അമ്പത് തവണ സുശാന്ത് സിം കാര്‍ഡുകള്‍ മാറ്റിയിരുന്നു. അദ്ദേഹം ആരെയോ ഭയന്നിരുന്നു എന്നതാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. ഇത് ആത്മഹത്യയല്ല. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.-ഇതാണ് നടന്‍ ചര്‍ച്ചയാക്കുന്നത്.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ സുശാന്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കാതിരുന്നതിനെയും ശേഖര്‍ കുറ്റപ്പെടുത്തി. കോവിഡ് പശ്ചാത്തലമായതിനാലാണ് ആരെയും സന്ദര്‍ശിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നാണ് ലഭിച്ച വിവരം. ജൂണ്‍ 14ന് ആണ് സുശാന്ത് സിങ് രജ്പുത് ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ചത്. കുടുംബാഗംങ്ങളും സുഹൃത്തുക്കളും അടക്കമുള്ള പലരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മൂന്ന് സ്‌പെഷല്‍ ടീമുകളാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. സുശാന്തിന്റെ സഹതാരവും സുഹൃത്തുമായ സഞ്ജന സാന്‍ഖി ഇന്‍സ്റ്റാ?ഗ്രാമില്‍ പങ്കുവച്ച ഒരു കുറിപ്പും ശ്രദ്ധ നേടുകയാണ്.

സുശാന്തിന്റെ അവസാന ചിത്രമായിരുന്ന ദില്‍ബേചരായിലെ നായികയാണ് സഞ്ജന. സിനിമ വിടുകയാണെന്ന സൂചനകളാണ് സഞ്ജന തന്റെ പുതിയ കുറിപ്പിലൂടെ നല്‍കുന്നതെന്ന് ആരാധകര്‍ പറയുന്നു. കവിതയുടെ രൂപത്തിലാണ് സഞ്ജന തന്റെ വാക്കുകള്‍ കുറിച്ചിരിക്കുന്നത്. ''മുംബൈയ്ക്ക് വിട, ഞാന്‍ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങള്‍ക്ക് ശേഷമാണ്. ഞാന്‍ ഡല്‍ഹിയിലേക്ക് മടങ്ങുകയാണ്. നിന്റെ വഴികള്‍ വ്യത്യസ്തമായി അനുഭവപ്പെട്ടു, അവ ശൂന്യമാണ്. ഒരുപക്ഷേ എന്റെ ഹൃദയത്തിലെ വേദന ഞാന്‍ കാര്യങ്ങള്‍ കാണുന്ന രീതിയെ മാറ്റുന്നുണ്ടാകാം. അല്ലെങ്കില്‍, നിങ്ങള്‍ക്കും ചില വേദനയുണ്ട്. വീണ്ടും കാണാം? ഉടന്‍. അല്ലെങ്കില്‍ ഇല്ലായിരിക്കാം''- സഞ്ജന കുറിച്ചു.

അതിനിടെ സുശാന്ത് സിങ് രജ്പുത് മരിക്കുന്നതിന് മുന്‍പ് സ്വന്തം പേര് ഗൂഗിള്‍ ചെയ്ത് നോക്കിയിരുന്നെന്ന് റിപ്പോര്‍ട്ട്. സുശാന്തിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥവൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 14 നാണ് മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അന്നേദിവസം രാവിലെ 10.15 ന് സുശാന്ത് തന്നെക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നുവെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഗൂഗിളില്‍ തന്നെക്കുറിച്ചുള്ള ചില കുറിപ്പുകളും വാര്‍ത്തകളും സുശാന്ത് വായിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി വ്യക്തമായിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്.

ബോളിവുഡില്‍ കായി പോ ചെ (2013) എന്ന നാടകചലച്ചിത്രത്തില്‍ മൂന്നു പുരുഷ കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു. 2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ബോളിവുഡ് ചിത്രത്തില്‍ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category