1 GBP = 98.20 INR                       

BREAKING NEWS

എസ്പിജി സുരക്ഷ എടുത്ത് കളഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ വസതി ഒഴിയാതെ പ്രിയങ്കാ ഗാന്ധി; ഒടുവില്‍ ഒരു മാസത്തിനകം ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാന്‍ നോട്ടീസ് നല്‍കി കേന്ദ്രം; പ്രിയങ്കയും കുടുംബവും പടിയിറങ്ങാന്‍ ഒരുങ്ങുന്നത് 1997 മുതല്‍ താമസിച്ചു പോന്ന സര്‍ക്കാര്‍ മന്ദിരത്തില്‍ നിന്നും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വസതി ഒഴിയാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഓഗസ്റ്റ് ഒന്നിനുള്ളില്‍ ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാനാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നോട്ടീസ് കൈപ്പറ്റി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ലോധി എസ്റ്റേറ്റിലെ വസതിയിലുണ്ടായിരുന്ന അവസാനത്തെ വീട്ടു സാധനവും പ്രിയങ്ക മാറ്റിക്കൊടുത്തു.

ഗാന്ധി കുടുംബത്തിനുള്ള എസ്പി.ജി സുരക്ഷ കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനാലാണ് വസതി ഒഴിയാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ സിആര്‍പിഎഫിന്റെ 'ഇസഡ് പ്ലസ്' സുരക്ഷയാണ് പ്രിയങ്കാഗാന്ധിക്കുള്ളത്. ഈ സുരക്ഷാ വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ താമസസൗകര്യം നല്‍കാന്‍ വ്യവസ്ഥ ഇല്ലെന്നും അതിനാല്‍ വീടൊഴിയണമെന്നും മന്ത്രാലയം പ്രിയങ്കയെ അറിയിച്ചിട്ടുണ്ട്.

വസതി ഒഴിഞ്ഞതിന് പിന്നാലെ പ്രിയങ്ക നല്‍കാനുണ്ടായിരുന്ന ബാക്കി തുകയും സര്‍ക്കാരില്‍ അടച്ചു. ഓണ്‍ലൈനായി ജൂണ്‍ 30 വരെ താമസിച്ചതിന്റെ പണം ആണ് സര്‍ക്കാരിലേക്ക് അടച്ചത്. ബാലന്‍സ് തുകയായ 3,46,677 രൂപ പ്രിയങ്ക അടച്ചതായി കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി.

1997 ഫെബ്രുവരിയിലാണ് ലോധി എസ്റ്റേറ്റിലെ 6b നമ്പര്‍ 35 ബംഗ്ലാവും എസ്പിജി സുരക്ഷയും ഗാന്ധി കുടുംബത്തിന് അനുവദിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ കഴിഞ്ഞ നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category