1 GBP = 98.20 INR                       

BREAKING NEWS

നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യാ വിരുദ്ധ പ്രചരണത്തിന് എഫ് എം റേഡിയോ; ശാന്തിയും തേന്മൊഴിയും പൂങ്കോതൈയും കലമണിയും ശ്രമിക്കുന്നത് തമിഴ് മനസ്സുകളില്‍ വേരോട്ടമുണ്ടാക്കാന്‍; ഇന്ത്യയിലെ കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ ഒരു ജനകീയ സമരം സംഘടിപ്പിച്ചു ഗറില്ലാ സമരം നടത്തി നഗരങ്ങള്‍ കയ്യടക്കി വിപ്ലവം നടപ്പാക്കുമെന്ന് പറഞ്ഞ് നക്സല്‍ബാരിയെ പിന്തുണച്ചവര്‍ ഇപ്പോഴും ഇന്ത്യന്‍ മണ്ണില്‍ സജീവം; അപ്പ് നിരോധനത്തെ നേരിടാന്‍ ചൈനീസ് റേഡിയോ; ചൈന ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കുമ്പോള്‍

Britishmalayali
kz´wteJI³

ചെന്നൈ: ഇന്ത്യയില്‍ ആശയപ്രചാരണത്തിന് സോഷ്യല്‍ മീഡിയ മാത്രമല്ല റേഡിയോയും ചൈനയ്ക്കുണ്ട്. ഭാരതീയ ഭാഷകളില്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പരിപാടികളുമായി ചൈന റേഡിയോ ഇന്റര്‍നാഷനല്‍ ഉയര്‍ത്തുന്നത് കടുത്ത വെല്ലുവിളിയാണ്. ചൈന തങ്ങളുടെ സംസ്‌കാരത്തെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കാന്‍ രൂപീകരിച്ചതാണ് ചൈന മീഡിയ ഗ്രൂപ്. റേഡിയോ, ടെലിവിഷന്‍, വെബ്, നവ മാധ്യമങ്ങള്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ എല്ലാം ചൈന മീഡിയ ഗ്രൂപ്പ് അവരുടെ ആശയ പ്രചാരണത്തിന് ഉപയോഗിക്കുന്നു.

ഇംഗ്ലിഷിനു പുറമേ തമിഴ്, ഹിന്ദി, ബംഗാളി, ഉര്‍ദു, നേപ്പാളി, സിംഹള ഭാഷകളിലുള്ള പരിപാടികളാണ് ഇന്ത്യാക്കാരെ അടുപ്പിക്കാന്‍ ചൈന പ്രക്ഷേപണം ചെയ്യുന്നത്. കേരളത്തിലും ഈ പരിപാടികള്‍ കിട്ടുന്നുണ്ട്. തമിഴാണ് കേരളത്തില്‍ കേള്‍ക്കാനാകുന്നത്. ചൈനീസ് പ്രസ്താവനകളും വാര്‍ത്തകളും മാത്രമാക്കാതെ സംഗീതം, പാചകം, സാഹിത്യം തുടങ്ങിയ ജനപ്രിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തെമ്പാടുമായി 65 ഭാഷകളില്‍ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമാണ് ചൈന റേഡിയോ ഇന്റര്‍നാഷനലും.

ചൈനയിലെ സര്‍വകലാശാലകളില്‍ ഇന്ത്യന്‍ ഭാഷകളും പഠിപ്പിക്കുന്നുണ്ട്. തമിഴും ഹിന്ദിയും പഠിക്കുന്നവര്‍ ഏറെയാണ്. ഇവരാണ് റേഡിയോയിലെ അവതാരകര്‍. ഇന്ത്യന്‍ പേരുകളിലൂടെ റേഡിയോ ജോക്കിമാരായി ഇന്ത്യക്കാരെ വശത്താക്കുകയാണ് അവര്‍. ശാന്തി, തേന്മൊഴി, പൂങ്കോതൈ, കലമണി, നിലാനി തുടങ്ങിയവര്‍ പ്രശസ്തരായ ചൈനീസ് റേഡിയോ ജോക്കികളാണ്. തിരുക്കുറല്‍ പാടിയും ചൈനീസ് കുക്കറി ഷോ നടത്തിയും വന്മതില്‍ ഉള്‍പ്പടെയുള്ള ടൂറിസ്റ്റ് സ്പോട്ടുകളെപ്പറ്റി വിവരിച്ചും പൂന്തോട്ട പരിപാലനരീതികള്‍ പരിചയപ്പെടുത്തിയും റേഡിയോ ജോക്കികള്‍ ഇന്ത്യയില്‍ ആരാധാകരെ സൃഷ്ടിക്കുന്നു.

പ്രത്യേക വെബ്സൈറ്റും ഫേസ്ബുക് പേജും സിആര്‍ഇ തമിഴിനുണ്ട്. ശ്രീലങ്കയില്‍ അവരുടെ എഫ്എം നിലയം പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലും എഫ്എം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ സിആര്‍ഐ തമിഴ് നടത്തിയിരുന്നു. 1941 ആരംഭിച്ച പീക്കിങ് റേഡിയോ ആണ് പിന്നീട് ചൈന റേഡിയോ ഇന്റര്‍ നാഷനല്‍ (സിആര്‍ഐ) ആയത്. 1967ലെ നക്സല്‍ബാരി പ്രസ്ഥാനത്തെ പീക്കിങ് റേഡിയോ പിന്തുണച്ചിരുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ വിപ്ലവകാരികള്‍ ഒരു ജനകീയ സമരം സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഗറില്ലാ സമരം നടത്തി ആ സേന നഗരങ്ങള്‍ കയ്യടക്കി വിപ്ലവം നടപ്പാക്കുമെന്നുമായിരുന്നു ചൈനീസ് റേഡിയോ അന്ന് അഭിപ്രായപ്പെട്ടത്. ഇത് ഏറെ വിവാദമായിരുന്നു.

കേരളത്തിലെ പ്രതിലോമകാരികളായ പൊലീസുകാരെ സായുധരായ കര്‍ഷകര്‍ നേരിട്ടുവെന്നായിരുന്നു കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തെ റേഡിയോ വിശേഷിപ്പിച്ചത്. നക്സലൈറ്റുകളെ പിന്തുണയ്ക്കാത്തതിന്റെ പേരില്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിനെ റേഡിയോ ശക്തമായി വിമര്‍ശിച്ചു. പീക്കിങ് റേഡിയോ തമിഴ് വിഭാഗത്തിന്റെ ആദ്യകാല പരിശീലക ഒരു മലയാളിയായിരുന്നു, പാലക്കാട്ടുകാരി ശാരദ ശര്‍മ. ആന്‍ഡമാനില്‍ ചൈനീസ് റേഡിയോ സിഗ്നലുകളുടെ ആധിക്യത്തെക്കുറിച്ച് മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ചര്‍ച്ച ആയതിനുശേഷമാണ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പോര്‍ട് ബ്ലയറില്‍ ആദ്യമായി ഒരു എഫ്എം സ്റ്റേഷന്‍ ആരംഭിക്കുന്നത്.

അതിനിടെ പ്രാദേശിക എഫ്എം ചാനലുകള്‍ ഇന്ത്യാവിരുദ്ധ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നതായി ഉത്തരാഖണ്ഡില്‍ നേപ്പാള്‍ അതിര്‍ത്തിക്കു സമീപമുള്ള പ്രദേശത്തെ താമസക്കാര്‍ പരാതിപ്പെട്ടിട്ടുണ്ട്. അവിടെ ഇന്ത്യന്‍ എഫ് എം സ്റ്റേഷനുകളില്ല. ഈ അവസരമാണ് ചൈനയുമായി അടുപ്പമുള്ള എഫ് എം സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നത്. ഇന്ത്യാക്കാരെ ഇന്ത്യാക്കാര്‍ക്ക് നേരെ തിരിക്കാനുള്ള തന്ത്രമാണ് ഇതിലുള്ളത്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലെ ചൈനീസ് ആപ്പുകളെക്കാള്‍ വലിയ ഭീഷണിയാവുകയാണ് ഈ റേഡിയോ ഇടപെടല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category