1 GBP = 98.20 INR                       

BREAKING NEWS

ആക്രമണ പ്രത്യാക്രമണമറിയാതെ കാറോടിച്ചെത്തിയ അയാദിന്റെ മുത്തച്ഛന്‍ വെടിയൊച്ച കേട്ട് പകച്ചു പോയി; വണ്ടിനിര്‍ത്തി ചെറുമകനുമായി ഇറങ്ങിയോടി; വെടിയേറ്റ് ബഷീര്‍ അഹമ്മദ് ഖാന്‍ വീണപ്പോള്‍ പേടിച്ചുപോയ കുട്ടി മുത്തച്ഛനെ വിട്ടുപോകാതെ അടുത്തിരുന്നു; മുത്തച്ഛന്റെ നെഞ്ചില്‍ കയറിയിരുന്ന അവന്റെ ഷര്‍ട്ടിന്റെ കൈയിലും ചോര പുരണ്ടിരുന്നു; പിന്നെ സംഭവിച്ചതെല്ലാം ഇന്ത്യന്‍ സൈന്യത്തിന്റെ മനസ്സിന്റെ കരുത്ത്; ഭീകരാക്രമണത്തില്‍ നിന്നും മൂന്ന് വയസ്സുകാരനെ കാശ്മീരില്‍ രക്ഷിച്ചെടുത്ത കഥ

Britishmalayali
kz´wteJI³

ശ്രീനഗര്‍: മൂന്നു വയസുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഇടപെടല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സ്വജീവന്‍ പണയം വച്ചാണ് മൂന്നു വയ്സ്സുകാരന് രക്ഷിച്ചത്. ഭീകരരുടെ വെടിയേറ്റു മരിച്ചുവീണ മുത്തച്ഛന്റെ ദേഹത്തിരുന്ന് വാവിട്ടുകരഞ്ഞ 3 വയസ്സുകാരനെ സിആര്‍പിഎഫും പൊലീസും ചേര്‍ന്ന് അതിസാഹസികമായി വെണ്ടിയുണ്ടയില്‍ നിന്നും രക്ഷിച്ചു. സ്പൈഡര്‍മാന്റെ മുഖം പതിച്ച ഷര്‍ട്ടും കുട്ടിപ്പാന്റ്‌സുമിട്ട് മുത്തച്ഛന്‍ ബഷീര്‍ അഹമ്മദ് ഖാനൊപ്പം സോപോറില്‍നിന്ന് കുപ്വാരയിലേക്കു പോകുമ്പോഴാണ് മൂന്നുവയസ്സുകാരന്‍ അയാദ് ഭീകരാക്രമണം നേരിട്ടത്.

സോപോറിലെ മോഡല്‍ ടൗണ്‍ ചൗക്കില്‍ ബുധനാഴ്ച രാവിലെ അവരുടെ കാറെത്തുമ്പോള്‍ സിആര്‍പിഎഫ്. ജവാന്മാരും ജമ്മുകശ്മീര്‍ പൊലീസുമുള്‍പ്പെട്ട സുരക്ഷാസേന ഭീകരരെ നേരിടുകയായിരുന്നു. ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. പട്രോളിങ്ങിലുള്ള സിആര്‍പിഎഫ് പൊലീസ് സംഘത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു. 2 ജവാന്മാര്‍ക്കു പരുക്കുമുണ്ട്. ഇതിനിടെയാണ് കൊച്ചു കുട്ടി കടന്നു വരുന്നത്. കൊച്ചുമകന്‍ അയാദ് ജഹാംഗീറിനൊപ്പം കാറില്‍ പോകുകയായിരുന്ന ശ്രീനഗര്‍ സ്വദേശി ബഷീര്‍ അഹമ്മദ് (64) ഭീകരാക്രമണം ഉണ്ടായപ്പോള്‍ അതിനുള്ളില്‍ പെട്ടു.

വണ്ടി നിര്‍ത്തി കുട്ടിയെ എടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വെടിയേറ്റു വീണു. ഇതോടെ കുട്ടി വാവിട്ട് നിലവിളിയും തുടങ്ങി. ഇതോടെയാണ് സൈന്യം ഇടപെട്ടു. എങ്ങനേയും കുട്ടിയെ രക്ഷിക്കാനായി ഓപ്പറേഷന്‍. കുട്ടിക്കു വെടിയേല്‍ക്കാതിരിക്കാന്‍ സേനാംഗങ്ങള്‍ ഉടന്‍ വാഹനങ്ങള്‍ നിരത്തി. ഈ സുരക്ഷാ കവചം അയാദിനെ രക്ഷിച്ചു. വെടിയുണ്ട ഈ മൂന്നു വയസ്സുകാരന് ഏല്‍ക്കാത്തതിന് കാരണം കാറുകളിലൂടെ സൈന്യം നടത്തിയ രക്ഷാ പ്രവര്‍ത്തനമായിരുന്നു.

ഭീകരരുടെ കണ്ണില്‍പ്പെടാതെ കുട്ടിയുടെ സമീപമെത്തിയ സേനാംഗം അവനെ വിളിച്ചു. ഇതിനിടെ ഭീകരര്‍ വീണ്ടും വെടിവച്ചു. മറ്റൊരു സേനാംഗം കുട്ടിയെ തോളിലെടുത്തു സുരക്ഷിത സ്ഥാനത്തേക്കു കുതിച്ചു. ഏറ്റുമുട്ടല്‍ ഒരു മണിക്കൂര്‍ നീണ്ടെങ്കിലും ഭീകരരെ പിടിക്കാനായില്ല. കുട്ടിയെ സേനാ വാഹനത്തില്‍ വീട്ടിലെത്തിച്ചു. കഴിഞ്ഞ 26ന് അനന്ത്നാഗില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ അഞ്ചു വയസ്സുകാരനു ജീവന്‍ നഷ്ടമായിരുന്നു. ഈ സാഹചര്യം കൂടി മനസ്സില്‍ വച്ചായിരുന്നു സൈന്യത്തിന്റെ ഇടപെടല്‍.

രാവിലെ ഏഴരയോടെ ഇവിടെ ഡ്യൂട്ടിക്കെത്തിയ സേനാംഗങ്ങള്‍ ബസില്‍നിന്നിറങ്ങുമ്പോള്‍ അടുത്തുള്ള പള്ളിയില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തു. സേന തിരിച്ചടിച്ചു. ഈ ആക്രമണ പ്രത്യാക്രമണമറിയാതെ ഇവിടേക്കു കാറോടിച്ചെത്തിയ അയാദിന്റെ മുത്തച്ഛന്‍ വണ്ടിനിര്‍ത്തി അവനുമായി ഇറങ്ങിയോടി. ഭീകരര്‍ അവരെയും വെറുതെവിട്ടില്ല. വെടിയേറ്റ് ബഷീര്‍ അഹമ്മദ് ഖാന്‍ വീണു. പേടിച്ചുപോയ കുട്ടി മുത്തച്ഛനെ വിട്ടുപോകാതെ അടുത്തിരുന്നു. മുത്തച്ഛന്‍ മരിച്ചെന്നറിയാതെ അദ്ദേഹത്തിന്റെ നെഞ്ചില്‍ക്കയറിയിരുന്ന അവന്റെ ഷര്‍ട്ടിന്റെ കൈയിലും ചോരപുരണ്ടിരുന്നു.

സി.ആര്‍.പി.എഫിന്റെ 176-ാം ബറ്റാലിയനില്‍ അംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏറ്റുമുട്ടലിനിടെ സുരക്ഷാസേനയുടെ വെടിയേറ്റാണ് അഹമ്മദ് ഖാന്‍ കൊല്ലപ്പെട്ടതെന്ന് ഒരു വിഭാഗം ബന്ധുക്കള്‍ ആരോപിച്ചെങ്കിലും സിആര്‍പിഎഫ്. നിഷേധിച്ചു. ''ഞങ്ങളവിടെയെത്തുമ്പോള്‍ എങ്ങും വെടിവെപ്പായിരുന്നു. ഒരു കുഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു''- ജമ്മുകശ്മീരിലെ സോപോറിലുണ്ടായ ഭീകരാക്രമണത്തില്‍നിന്ന് മൂന്നുവയസ്സുകാരനെ രക്ഷിച്ച സംഭവം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അസിം ഖാന്‍ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.

എല്ലായിടത്തുനിന്നും വെടിയുണ്ട പാഞ്ഞുവരുന്നു. ഭീകരര്‍ ഒളിച്ചിരുന്നത് പള്ളിയുടെ മച്ചിലായതിനാല്‍ മുകളില്‍നിന്നും വെടിവെപ്പുണ്ടായിരുന്നു. മുകളില്‍നിന്നുള്ള വെടിവെപ്പിലാണ് എല്ലാവര്‍ക്കും പരിക്കേറ്റത്. അവരിലൊരു ജവാനാണു മരിച്ചത്- ഖാന്‍ പറയുന്നു. പൊലീസും സി.ആര്‍.പി.എഫും അവരുടെ വാഹനങ്ങള്‍കൊണ്ട് കുട്ടിക്കു മറതീര്‍ത്തു. എന്നിട്ട് കുട്ടിയെ അവിടെ നിന്നെടുത്തു. അതു വളരെ ശ്രമകരമായ ദൗത്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിയുടെ അമ്മയുടെ അച്ഛനായിരുന്നു ഒപ്പമുണ്ടായിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category