1 GBP = 98.20 INR                       

BREAKING NEWS

പിണറായി ഭരണം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ജനങ്ങളുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുകയാണ് അധികാര മോഹികളായ കോണ്‍ഗ്രസുകാര്‍. കോട്ടയത്തെ രണ്ടോ മൂന്നോ സീറ്റുകള്‍ ലക്ഷ്യമിട്ട് പാവം ജോസഫിനെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് കളിച്ച നാറിയ കളിയില്‍ തോറ്റു പോയത് സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്; പിണറായിയുടെ നക്കാപ്പിച്ചയ്ക്ക് മുന്നില്‍ തലകുത്തി വീണ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും അറിയാന്‍

Britishmalayali
kz´wteJI³

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് കേരള ജനതയുടെ ഭൂരിഭാഗവും. അതിന് മത-രാഷ്ട്രീയ വ്യത്യാസം ഒന്നുമില്ല. സത്യസന്ധരായ കമ്യൂണിസ്റ്റുകാര്‍ പോലും പറയുന്നു ഇതൊരു വല്ലാത്ത ദുര്‍ഗതിയാണെന്ന്. അപ്പോള്‍ പിന്നെേ കാണ്‍ഗ്രസിന്റെയോ ബി.ജ.പെിയുടേയോ കാര്യം പറയേണ്ടതുണ്ടോ.

അവരൊക്കെ ഇനി ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഈ ഭരണം അവസാനിക്കും എന്ന് കരുതുന്നവരാണ്. എന്നാല്‍ അധികാര മോഹികളായ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് മാത്രം അത്തരം ഒരു ആഗ്രഹമില്ല., അവര്‍ പിണറായി വിജയന്റെ നക്കാപ്പിച്ച വാങ്ങിച്ചു കൊണ്ടോ, അവര്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ പുറംലോകം അറിഞ്ഞാല്‍ മുഖംമൂടി മാറുമെന്ന് ഭയക്കുന്നതുകൊണ്ടോ ഈ സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് വേണ്ട കൂലിപ്പണി ചെയ്യുകയാണ്.

ഒട്ടേറെ അനുഭവങ്ങളുണ്ട്. ഈ സര്‍ക്കാരിന്റെ ദൂര്‍ത്തിന് എതിരേയും സ്വജനപക്ഷപാതത്തിനെതിരേയും ദാര്‍ഷ്ട്യത്തിന് എതിരേയും കടമ നടത്തുന്നതിന് വേണ്ടി പത്രസമ്മേളനം നടത്തുന്നത് അല്ലാതെ ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ ഇതുവരെ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. ഏതെങ്കിലും ഒരു വിഷയം ഉണ്ടാകുമ്പോള്‍ പത്രസമ്മേളനം ഉണ്ടാക്കി കടമ നിറവേറ്റി വീട്ടില്‍ കയറി ഇരിക്കുകയാണ് ഇവിടുത്തെ നേതാക്കന്മാര്‍. ഇന്നിപ്പോള്‍ യാതൊരു കാരണവും ഇല്ലാതെ മധ്യതിരുവിതാംകൂറില്‍ യു.ഡി.എഫിന്റെ അടിത്തറയുടെ പ്രധാനികളായ കേരളാ കോണ്‍ഗ്രസിനെ വെറുപ്പിച്ച് പുറത്താക്കുമ്പോള്‍ ആ ക്വട്ടേഷന്‍ പണി പൂര്‍ത്തിയാകുകയാണ്.


ഓര്‍ക്കേണ്ടത് സ്വന്തം ഇഷ്ടപ്രകാരം യു.ഡി.എഫ്. വിട്ട് പോയി ഒറ്റയ്ക്ക് പുറത്ത് നിന്ന കേരളാ കോണ്‍ഗ്രസിനെ കോണ്‍ഗ്രസിന്റെ കയ്യിലിരുന്ന ലോക്സഭാ സീറ്റ് താലത്തില്‍ വച്ചു കൊടുത്ത് വിളിച്ചുകൊണ്ടുവന്ന് ഇവിടെ കയറ്റി സീറ്റ് നല്‍കുകയും ജയിപ്പിക്കുകയും ചെയ്ത കോണ്‍ഗ്രസ് പി.ജെ. ജോസഫ് എന്ന നേതാവിന് വേണ്ടി ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയുടെ പേരില്‍ കേരളാ കോണ്‍ഗ്രസിനെ പുറത്താക്കിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്. അരനൂറ്റാണ്ടായി കോട്ടയെത്തെ കേരളാ കോണ്‍ഗ്രസ് കൈവശം വച്ചിരിക്കുന്ന നാലോ അഞ്ചോ സീറ്റുകളില്‍ കണ്ണുള്ള കോട്ടയം വിട്ട് പോയി മത്സരിക്കാന്‍ ഗതികേടുള്ള അധികാര മോഹികളായ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി യു.ഡി.എഫിന്റെ വിജയമാണ് അവര് പണയം വച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category