1 GBP = 98.20 INR                       

BREAKING NEWS

മഹേശന്‍ എന്റെ ജീവനായിരുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളിയെ തള്ളി സകലതട്ടിപ്പുകളും മഹേശന്റെ തലയില്‍ വയ്ക്കുന്ന മകന്‍ തുഷാര്‍ ഉറപ്പിക്കുന്നത് ആ തൂങ്ങി മരണം കൊലപാതകം ആവാം എന്ന സംശയം; ഇത്രയും വലിയ തട്ടിപ്പുകാരന്‍ മരിക്കുന്നതുവരെ എന്തുകൊണ്ട് അച്ഛനും മകനും മിണ്ടാതിരുന്നു; സമുദായ തിണ്ണമിടുക്കില്‍ ഈ കൊലപാതകം മുങ്ങി പോവാതിരിക്കാന്‍...

Britishmalayali
kz´wteJI³

കെ കെ മഹേശന്‍ എന്ന കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയുടെ ആത്മഹത്യ ഞെട്ടലോടുകൂടിയാണ് കേരളം അറിഞ്ഞത്. ഈ മഹേശന്‍ എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് പദ്ധതിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററും, ബിഡിജെഎസ് എന്ന എസ്എന്‍ഡിപിയുടെ തന്നെ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആയിരുന്നു എന്നു പറയുമ്പോള്‍ മാത്രമാണ് ഈ മരണത്തിന്റെ ആഘാതം കൂടുതല്‍ വ്യക്തമാവുക.

ബിജെപി കഴിഞ്ഞാല്‍ കേരളം ഭരിക്കുന്ന കേരളത്തിലെ പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടക കക്ഷിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കന്മാരില്‍ മഹേശന്‍ മരിച്ചപ്പോള്‍ ആ മരണവുമായി ബന്ധപ്പെട്ട് അനേകം ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്. മഹേശന്‍ എന്റെ ചങ്ക് ബ്രോയാണെന്നും, അവന്റെ മരണം അവന്റെ മരണം എനിക്ക് സഹിക്കാനാവില്ലെന്നും, അവന്‍ എന്റെ കുടുംബാംഗം പോലെയാണ് എന്നും പറഞ്ഞ് വെള്ളാപ്പള്ളി നേടശന്‍ പരസ്യമായി പൊട്ടിക്കരയുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം തൊടുപുഴയില്‍ ഒരു യോഗത്തില്‍ പങ്കെടുത്തുകൊണ്ട് വെള്ളാപ്പള്ളി നടേശന്റെ മകനും, ബിഡിജെഎസ് എന്ന പാര്‍ട്ടിയുടെ പ്രസിഡന്റും എന്‍ഡിഎയുടെ അനിഷേധ്യ നേതാവും, എസ്എന്‍ഡിപിയുടെ ജോയിന്റ് ജനറല്‍ സെക്രട്ടറിയുമായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത് കെ കെ മഹേശന്‍ ഒരു കൊടും കള്ളനായിരുന്നു എന്നും, തട്ടിപ്പുകാരനായിരുന്നു എന്നുമാണ്. എസ്എന്‍ഡിപിയുടെ കാശ് മുഴുവന്‍ മഹേശന്‍ അടിച്ചുമാറ്റിയെന്നും, കണിച്ചുകുളങ്ങര ദേവസത്തിന്റെ കാശ് മുഴുവന്‍ മഹേശന്‍ അടിച്ചുമാറ്റിയെന്നും, അത് പിടിക്കപ്പെട്ടപ്പോഴാണ് ആത്മഹത്യ ചെയ്തത് എന്നും തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു.

അപ്പനും മകനും ഈ വിഷയത്തില്‍ എടുത്തിരിക്കുന്ന തികച്ചും വ്യത്യസ്തമായ നിലപാട് ഒരു കാര്യം വ്യക്തമാക്കുകയാണ്, മഹേശന്‍ ആത്മഹത്യ ചെയ്തതായിരിക്കില്ല, ആരെങ്കിലും തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതായിരിക്കുമെന്ന്. കാരണം തന്റെ ചങ്ക് ബ്രോയാണ്, എന്റെ എല്ലാമാണെയെന്ന് അപ്പന്‍ പറയുമ്പോള്‍, അതൊരു കാട്ടുകള്ളനാണ് എന്ന് മകന്‍ പറയണമെങ്കില്‍ എന്തൊക്കെയോ ദുരൂഹതകള്‍ ബാക്കിയാകും.

കേരളം കണ്ട ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണ് മൈക്രോഫിനാന്‍സ് തട്ടിപ്പെന്ന് എല്ലാവര്‍ക്കുമറിയാം. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്റെയും ഒക്കെ കാശ് ബാങ്ക് വഴി രണ്ടരയും മൂന്നും ശതമാനം പലിശയ്ക്കെടുത്ത് അത് സ്വാശ്രയ സംഘങ്ങള്‍ക്ക് കൊടുത്ത്, അവര്‍ ആളുകള്‍ക്ക് അല്ലെങ്കില്‍ അംഗങ്ങള്‍ക്ക് ഉയര്‍ന്ന പലിശയ്ക്ക് കൊടുത്ത് സമൂഹത്തിന്റെ അടിത്തട്ടില്‍ സാമ്പത്തിക ഇടപാടുകള്‍ ഉറപ്പാക്കാനുള്ള പദ്ധതി വലിയ തോതിലുള്ള തട്ടിപ്പായി മാറ്റുകയായിരുന്നു വെള്ളാപ്പള്ളി നടേശനും, മകനും. എസ്എന്‍ഡിപിയുടെ പല താലൂക്ക് യൂണിയനുകളുടെയും പേരില്‍, പല ശാഖകളുടെയും പേരില്‍ ഇങ്ങനെ കാശ് എടുക്കുകയും കൊടുക്കുകയും ചെയ്തിട്ടുണ്ട്. പലരും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ല.

ഇങ്ങനെ ലഭിക്കുന്ന പണം മുഴുവന്‍ അപ്പനും മകനും അല്ലെങ്കില്‍ അവര്‍ നിയോഗിക്കുന്നവരും അടിച്ചുമാറ്റിയെന്നും ഈ പണം തിരിച്ചടയ്ക്കാതെ കട ബാധ്യതയിലേയ്ക്ക് പോയി എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കൂടാതെ കണിച്ചുകുളങ്ങര എസ്എന്‍ഡിപിയുടെ കാശ് വെള്ളാപ്പള്ളി നേതൃത്വത്തിലുള്ള ഐശ്വര്യ ട്രസ്റ്റിന് കൊടുത്തതും വിവാദമായിട്ടുണ്ട്.

ഇങ്ങനെ കേരളം കണ്ട ഏറ്റവും വലിയ അഴിമതികളില്‍ ഒന്നിന്റെ തലതൊട്ടപ്പന്മാരായി മാറിയ വെള്ളാപ്പള്ളിയും മകനും ബിനാമിയായി ഉപയോഗിച്ച മഹേശന്റെ പുറത്ത് ഇതെല്ലാം കെട്ടിവെച്ചതിനെ തുടര്‍ന്ന് മഹേശന്‍ ആത്മഹത്യ ചെയ്തതോ, അല്ലെങ്കില്‍ മഹേശന്‍ ഇതൊക്കെ വിളിച്ചുപറയും എന്നുകരുതി ആരെങ്കിലും മഹേശനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതോ ആവാനുള്ള സാധ്യത തള്ളിക്കളയരുത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category