1 GBP = 98.20 INR                       

BREAKING NEWS

അടിമാലിയില്‍ ഓടിച്ചത് മൂര്‍ഖന്‍ എന്ന് എഴുതിയ ഓട്ടോ; ഹാഷിഷ് കടത്തി ഉണ്ടാക്കിയ നാല് കോടിയുടെ കൊട്ടാര തുല്യമായ വീടിനൊപ്പം സമ്പാദിച്ചതെല്ലാം മാഫിയാ തലവന് നഷ്ടമാകും; സര്‍ക്കാര്‍ അഭിഭാഷകന്റെ ഒത്തുകളിയിലൂടെ ജാമ്യം നേടിയ ശേഷം സൂപ്രീംകോടതി പറഞ്ഞിട്ടും കീഴടങ്ങാത്ത ലഹരി മാഫിയാ തലവന്‍ ഇനി പിടികിട്ടാപ്പുള്ളി; വെട്ടിലാകുന്നത് ജാമ്യക്കാര്‍; മൂര്‍ഖന്‍ ഷാജിയെ പൂട്ടാന്‍ തിരുവനന്തപുരം സെഷന്‍സ് കോടതി; കള്ളക്കടത്ത് കേസില്‍ ഇനി വിചാരണ

Britishmalayali
അഡ്വ: നാഗരാജ്

തിരുവനന്തപുരം: സര്‍ക്കാര്‍ അഭിഭാഷകന്റെ ഒത്തുകളിയിലൂടെ ജാമ്യം നേടിയ ശേഷം സുപ്രീം കോടതി ഉത്തരവ് പ്രകാരം ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ടയച്ചിട്ടും എക്സൈസിന് പിടികൂടാന്‍ കഴിയാത്ത ഒന്നേമുക്കാല്‍ കോടി രൂപയുടെ തൈയ്ക്കാട് ഹാഷിഷ് ഓയില്‍ കള്ളക്കടത്തു കേസിലെ ഒന്നാം പ്രതി ലഹരി മാഫിയാ തലവന്‍ മൂര്‍ഖന്‍ ഷാജിയേയും മൂന്നാം പ്രതി രാജേഷിനെയും തിരുവനന്തപുരം നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.

ഇവരുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ വില്ലേജ് ഓഫീസര്‍മാരോട് ഉത്തരവിട്ട കോടതി ജാമ്യക്കാര്‍ക്കെതിരെ കേസെടുത്ത് പ്രതികളെ ഹാജരാക്കാന്‍ ജാമ്യക്കാര്‍ക്കും നോട്ടീസയച്ചു. ജാമ്യത്തിലെടുത്ത പ്രതികളെ ഹാജരാക്കാത്ത പക്ഷം ജാമ്യ ബോണ്ടു തുക ജാമ്യക്കാരെക്കൊണ്ട് കോടതിയില്‍ കെട്ടി വയ്പ്പിക്കുന്നതിന് മുന്നോടിയായാണ് കാരണം കാണിക്കല്‍ നോട്ടീസയച്ചത്. പ്രതിയെ ഹാജരാക്കാതിരിക്കുകയോ ബോണ്ട് തുക കെട്ടി വയ്ക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം ജാമ്യ വസ്തു കണ്ടു കെട്ടി ലേലം ചെയ്ത് റവന്യൂ റിക്കവറി യിലൂടെ ബോണ്ടുതുക ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 446 പ്രകാരം ഈടാക്കുമെന്നും കോടതി വ്യക്തമാക്കി.

പ്രതികളെ ഹാജരാക്കാത്തതിന് മതിയായ കാരണം ബോധിപ്പിക്കാത്ത പക്ഷവും പെനാല്‍റ്റി തുക ജാമ്യ വസ്തുവില്‍ നിന്ന് ഈടാക്കാന്‍ പറ്റാതെയും വന്നാല്‍ ജാമ്യക്കാരെ വകുപ്പ് 446 ( 2 ) പ്രകാരം 6 മാസത്തെ തടവുശിക്ഷ വിധിച്ച് സിവില്‍ ജയിലില്‍ പാര്‍പ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ജാമ്യക്കാര്‍ ഒക്ടോബര്‍ 12 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പുകളായ 82 , 83 എന്നിവ പ്രകാരമാണ് കോടതി നടപടിയെടുത്തത്. അതേ സമയം കേസ് ആറു മാസത്തിനകം തീര്‍പ്പാക്കാന്‍ 2020 മെയ് മാസം ഹൈക്കോടതി ഉത്തരവിട്ടതിനാല്‍ ജയിലില്‍ കഴിയുന്ന രണ്ടാം പ്രതി മെല്‍ബിന് മേല്‍ കോടതി കുറ്റം ചുമത്തി. മൂര്‍ഖന്‍ ഷാജിയെയും രാജേഷിനെയും മാറ്റി നിര്‍ത്തിയാണ് മെല്‍ബിനെ മാത്രമായി പ്രത്യേക വിചാരണ ചെയ്യുന്നത്. മൂര്‍ഖനെയും രാജേഷിനെയു പിടികൂടുന്ന മുറക്ക് അവരുടെ വിചാരണ പ്രത്യേകമായി നടത്തുന്നതാണ്.

1985 ല്‍ നിലവില്‍ വന്ന നരക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് നിയമത്തിലെ വകുപ്പുകളായ 20 ( ബി ) ( ശശ ) ( സി ) ( മയക്കുമരുന്ന് നിര്‍മ്മാണം , കൈവശം വയ്ക്കല്‍ , വിപണനം , വാങ്ങല്‍ , കടത്തല്‍ , അന്തര്‍ സംസ്ഥാന കള്ളക്കടത്ത് ) , 29 ( ഗൂഢാലോചന , പ്രേരണ ) എന്നീ ശിക്ഷാര്‍ഹമായ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് മെല്‍ബിന് മേല്‍ കോടതി വിചാരണക്കായി ചുമത്തിയത്. അതേ സമയം മെല്‍ബിന്റെ വിചാരണ തീയതികള്‍ കോടതി ഷെഡ്യൂള്‍ ചെയ്തു. ഒക്ടോബര്‍ 12 മുതല്‍ 19 വരെയായി ഔദ്യോഗിക സാക്ഷികളും സ്വതന്ത്ര സാക്ഷികളുമടക്കം 35 സാക്ഷിഷികളെ വിസ്തരിക്കാന്‍ കോടതി പ്രോസിക്യൂഷനോട് ഉത്തരവിട്ടു. മെല്‍ബിനെ ഒക്ടോബര്‍ 12 ന് ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കോടതി പ്രൊഡക്ഷന്‍ വാറണ്ട് അയച്ചു. കേസ് ആറുമാസത്തിനകം തീര്‍പ്പു കല്‍പ്പിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഹൈക്കോടതി ഇറക്കിയ ഔദ്യോഗിക മെമോറാണ്ട ഉത്തരവിന്റെ വെളിച്ചത്തില്‍ കേസ് സ്വമേധയാ അഡ്വാന്‍സ് ചെയ്ത് പ്രതിയെ നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവിടുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയല്ലാതെ പ്രതിയെ ഒക്ടോബര്‍ 12 ന് നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 267 പ്രകാരമാണ് കോടതി ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ടയച്ചത്.

ഒത്തുകളി ജാമ്യത്തിലൂടെ ജയില്‍ മോചിതരായ പ്രതികളുടെ ജാമ്യം തിരുവനന്തപുരം നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 2020 ഫെബ്രുവരി 7 ന് റദ്ദാക്കുകയായിരുന്നു. ഒന്നേ മുക്കാല്‍ കോടി രൂപയുടെ തിരുവനന്തപുരം സിറ്റി ഹാഷിഷ് ഓയില്‍ കള്ളക്കടത്ത് കേസില്‍ ഒന്നാം പ്രതി അന്തര്‍ സംസ്ഥാന ലഹരി മാഫിയ തലവന്‍ അടിമാലി സ്വദേശി മൂര്‍ഖന്‍ ഷാജി , കടത്തു സംഘാംഗവും മൂന്നാം പ്രതിയുമായ രാജേഷ് എന്നിവരുടെ ജാമ്യ ബോണ്ടാണ് റദ്ദാക്കിയത്. ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ ജഡ്ജി സിജു ഷെയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം അസി.എക്സൈസ് കമ്മീഷണറോടാണ് വാറണ്ടുത്തരവ് നടപ്പിലാക്കാന്‍ കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ വീണ്ടും ഇരുമ്പഴിക്കുള്ളിലാവുകയായിരുന്നു.

2018 ലാണ് തിരുവനന്തപുരം സിറ്റിയില്‍ തൈക്കാട് സംഗീത കോളേജിന്റെ സമീപത്ത് നിന്നും മൂര്‍ഖന്‍ ഷാജിയടക്കം മൂന്നു പേരെ വിപണിയില്‍ ഒന്നേമുക്കാല്‍ കോടി രൂപ വിലമതിക്കുന്ന 1.8 കിലോ ഹാഷിഷ് ലഹരിമരുന്ന് തൊണ്ടി മുതലടക്കം എക്സൈസ് പിടികൂടിയത്. മുന്‍ ശിക്ഷാ പ്രതിയായ മെല്‍ബിന്‍, രാജേഷ് എന്നിവരാണ് ഷാജിക്കൊപ്പം പിടിയിലായത്. അന്നു മുതല്‍ പ്രതികള്‍ റിമാന്റിലായിരുന്നു. സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയ ഉത്തരവുമായി മൂര്‍ഖന്‍ ഷാജിയും രാജേഷും ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. മയക്കു മരുന്ന് കേസുകളിലെ പ്രതികള്‍ക്ക് അറസ്റ്റിലായി 180 ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ജാമ്യത്തിനര്‍ഹതയില്ല.

180 ദിവസത്തിനകം കുറ്റപത്രം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച വിവരം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിക്കാതെ മറച്ചു വച്ചതിനാല്‍ ഹൈക്കോടതി മെയ് 10 ന് ഷാജിക്കും കൂട്ടുപ്രതിക്കും ഡിഫാള്‍ട്ട് ബെയില്‍ ( അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയുടെ കാരണത്താല്‍ അനുവദിക്കുന്ന നിയമാനുസരണ ജാമ്യം ) നല്‍കി. കാലാവധി തീരും മുമ്പേ കുറ്റപത്രം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചെന്ന കാര്യം എക്സൈസ് ആസ്ഥാനത്ത് നിന്ന് രേഖാമൂലം സര്‍ക്കാര്‍ അഭിഭാഷകനെ അറിയിച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഇത് കോടതിയില്‍ ബോധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന് വീഴ്ച സംഭവിച്ചു. പ്രതികള്‍ക്ക് ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്തു.

ഹൈക്കോടതിയില്‍ തന്നെ റിവ്യൂ (പുനഃപരിശോധന ) ഹര്‍ജി സമര്‍പ്പിച്ചെങ്കിലും ജാമ്യം നല്‍കിയ അതേ കോടതിക്ക് ജാമ്യം റദ്ദാക്കാന്‍ പരിമിതിയുണ്ടെന്ന നിഗമനത്തില്‍ റിവ്യൂ ഹര്‍ജി തള്ളി. ഈ ഉത്തരവ് ചോദ്യം ചെയ്ത് ക്രിമിനല്‍ അപ്പീല്‍ 15460 / 2020 നമ്പരായി എക്സൈസ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി പ്രതികളുടെ ജാമ്യ ബോണ്ട് റദ്ദാക്കാന്‍ ഉത്തരവിട്ടു. കല്‍ തുറുങ്കിലിട്ട് പ്രതികളെ വിചാരണ ചെയ്യാനും വിചാരണ കോടതിയോട് ഉത്തരവിട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതിയുടെ ഉത്തരവ്. രണ്ടാം പ്രതി മെല്‍ബിന്‍ മറ്റൊരു നര്‍ക്കോട്ടിക് കേസില്‍ 78 വര്‍ഷം മുന്‍ ശിക്ഷ ലഭിച്ച് അപ്പീല്‍ ജാമ്യത്തില്‍ പുറത്തിറങ്ങി ഈ കൃത്യത്തിലും ഉള്‍പ്പെട്ടതിനാല്‍ ജാമ്യം നിരസിക്കപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റില്‍ കഴിയുകയാണ്.

2018 ല്‍ മണ്ണന്തല അക്വാറോക്ക് ഹോട്ടലിലെ പാര്‍ക്കിങ് വച്ച് 10.50 കിലോ ഹാഷിഷും വാങ്ങല്‍ അഡ്വാന്‍സ് തുകയായ 13.50 ലക്ഷം രൂപ പിടിച്ചെടുത്ത കേസിലും മൂര്‍ഖന്‍ ഷാജി പ്രതിയാണ്. ഹാഷിഷ്‌കടത്തിലൂടെ സമ്പാദിച്ച മൂര്‍ഖന്‍ ഷാജിയുടെ നാലു കോടി രൂപ വിലയുള്ള അടിമാലി ചാറ്റുപാറയിലുള്ള കൊട്ടാര തുല്യ ആഡംബര വീടും വാണിജ്യ സമുച്ചയവും കണ്ടു കെട്ടിയിട്ടുണ്ട്. ചെന്നൈയിലെ എന്‍.ഡി.പി.എസ് പ്രത്യേക അധികാര സമിതിയുടെ അനുമതിയോടെയാണ് എക്സൈസ് റവന്യൂ റിക്കവറി യിലൂടെ കണ്ടു കെട്ടിയത്. എന്‍ ഡി പിഎസ് നിയമപ്രകാരം കുറ്റകൃത്യത്തിലൂടെ നാലു വര്‍ഷത്തിനിടെ സമ്പാദിച്ച വസ്തുവകകള്‍ കണ്ടു കൊട്ടാന്‍ വ്യവസ്ഥയുണ്ട്.

അടിമാലിയില്‍ മൂര്‍ഖനെന്ന പേരെഴുതിയ ഓട്ടോറിക്ഷ ഓടിച്ചതിനാലാണ് മൂര്‍ഖന്‍ ഷാജിയെന്ന വിളിപ്പേര് വന്നതെന്ന് പറയപ്പെടുന്നു. അതേസമയം ക്രൂരവും നിഷ്ഠൂരവുമായ പാതകങ്ങളാലും ക്രൂരമായ പെരുമാറ്റവും കാരണമാണ് മൂര്‍ഖനെന്ന ഇരട്ടപ്പേര് വീണതെന്നും എക്സൈസ് പറയുന്നു. നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് നിയമത്തിലെ വകുപ്പുകളായ 8 ( സി ) , 20 ( ബി ) ( ശശ ) , ( സി ) , 29 എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category