1 GBP = 98.20 INR                       

BREAKING NEWS

കേരളാ കോണ്‍ഗ്രസിനായി വാതില്‍ തുറന്നിടാന്‍ ഇടതു മുന്നണി ഒരുങ്ങിയിട്ടും തറപ്പിച്ചു അഭിപ്രായം പറയാതെ ജോസ് കെ മാണി; മുന്നണി പ്രവേശം സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനം എടുക്കും; തല്‍ക്കാലം ഒരു രാഷ്ട്രീയ നിലപാടും എടുത്തിട്ടില്ലെന്ന് ജോസ് കെ മാണിയുടെ നിലപാട്; കേരള കോണ്‍ഗ്രസ് ബഹുജന പിന്തുണയുള്ള പാര്‍ട്ടിയെന്ന് കോടിയേരിയുടെ അഭിപ്രായത്തെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനറും; യുഡിഎഫിന്റെ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് തല്‍ക്കാലം വഴങ്ങാതെ ജോസ്

Britishmalayali
kz´wteJI³

കോട്ടയം: യുഡിഎഫ് മുന്നണിയില്‍ നിന്നും പുറത്താക്കിയ ജോസ് കെ മാണിയെ ലക്ഷ്യമിട്ട് ഇടതു മുന്നണി. കേരളാ കോണ്‍ഗ്രസ് ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണെന്ന കോടിയേരിയുടെ പ്രസ്താവന മുന്നണിയുടെ വാതില്‍ തുറന്നിടുന്ന തീരുമാനമാണ്. അതേസമയം ഈ തീരുമാനത്തെ ജോസ് കെ മാണി സ്വാഗതം ചെയ്യുകയും ചെയ്തു. മുന്നണി പ്രവേശം സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി.

ഇതുവരെ ഒരു മുന്നണിയുമായും ചര്‍ച്ച നടത്തിയിട്ടില്ല. ഒരു രാഷ്ട്രീയ നിലപാടും എടുത്തിട്ടില്ല. 99 ശതമാനം പാര്‍ട്ടി പ്രവര്‍ത്തകരും ഒപ്പമാണെന്നതാണ് ശക്തി. എല്ലാ പ്രതിസന്ധികളും തരണം ചെയ്യും. മാണി സാറിനെ പുറത്താക്കിയത് അനീതിയാണ്. കേരള കോണ്‍ഗ്രസ് അടിത്തറയുള്ള പാര്‍ട്ടിയാണെന്നും ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.കേരള കോണ്‍ഗ്രസിന് ജനകീയ അടിത്തറ ഉള്ളതുകൊണ്ടാണ് ഇടതുനേതാക്കള്‍ നല്ല അഭിപ്രായം പറഞ്ഞത്. പ്രതികരണത്തില്‍ സന്തോഷമേയുള്ളൂവെന്നും ജോസ്. കെ മാണി പറഞ്ഞു.

അതേസമയം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ പുറത്താക്കലിനെ തുടര്‍ന്ന് യു.ഡി.എഫില്‍ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധി എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍. ജോസ്.കെ മാണിയുടെ നേതൃത്വത്തിലുള്ളത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള രാഷ്ട്രീയകക്ഷി തന്നെയാണ്. ജോസ് പക്ഷത്തെ ഇടതുമുന്നണിയിലെടുക്കുമോ എന്ന കാര്യം മുന്നണി കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും. ജോസ് പക്ഷം യു.ഡി.എഫ് വിട്ടു. ഇനി അവര്‍ നിലപാട് വ്യക്തമാക്കണം. അവര്‍ നിലപാട് വ്യക്തമാക്കാത്തിടത്തോളം കാലം അവരെ എല്‍.ഡി.എഫില്‍ എടുക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാനാകില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം യു.ഡി.എഫില്‍ ബഹുജന പിന്തുണയുള്ള പാര്‍ട്ടികളിലൊന്നാണ് കേരള കോണ്‍ഗ്രസെന്നും അവരില്ലാത്ത യു.ഡി.എഫ് കൂടുതല്‍ ദുര്‍ബലമാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ കൂടുതല്‍ ബഹുജനപിന്തുണ നേടി മുന്നോട്ടുപോകുകയാണെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ കോടിയേരി പറഞ്ഞു. ഇടതുനേതാക്കളുടെ പ്രശംസയില്‍ സന്തോഷമുണ്ടെന്ന് ജോസ് കെ മാണി പ്രതികരിച്ചു.

സംഘടനാപരമായും രാഷ്ട്രീയപരമായും യു.ഡി.എഫിന്റെ കെട്ടുറപ്പ് തകര്‍ന്നതായും കോടിയേരി ലേഖനത്തില്‍ ആരോപിച്ചു. ലേഖനത്തില്‍ നിന്ന്: ''ദീര്‍ഘകാലമായി ഘടക കക്ഷിയായി തുടരുന്ന മാണി കേരള കോണ്‍ഗ്രസിനെ യു.ഡി.എഫില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കേരള കോണ്‍ഗ്രസിലെ ജോസ് കെ. മാണി, പി.ജെ. ജോസഫ് തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇടപെട്ട് പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടുവെന്നതാണ് ഒടുവിലത്തെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. കേന്ദ്രീകൃതമായ ഒരു നേതൃത്വം യു.ഡി.എഫിന് ഇല്ലാതെയായി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ സംഭവം. ഇത് യു.ഡി.എഫിന്റെ തകര്‍ച്ചക്ക് വേഗത കൂട്ടും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ ഉണ്ടായിരുന്ന എല്‍.ജെ.ഡി യു.ഡി.എഫ് വിട്ട് ഇപ്പോള്‍ എല്‍.ഡി.എഫിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയരംഗത്തു വരുന്ന ഈ മാറ്റങ്ങള്‍ എല്‍.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ജമാ അത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്നിവരുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ കൂടുതല്‍ ബഹുജനപിന്തുണ നേടി മുന്നോട്ടുപോകുകയാണ്. ആസന്നമായ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഈ മുന്നേറ്റം പ്രതിഫലിക്കും.''

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category