1 GBP = 98.20 INR                       

BREAKING NEWS

നഗ്‌ന ശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച കേസ്: കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്; തന്റെ കുട്ടിയെ വച്ച് എന്തും ചെയ്യാമെന്ന നില വരാന്‍ പാടില്ല; ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും: രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Britishmalayali
kz´wteJI³

കൊച്ചി: തന്റെ നഗ്‌നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചു. കേസില്‍ രഹ്നയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്. തന്റെ കുട്ടിയെവെച്ച് എന്തും ചെയ്യാമെന്ന നില വരാന്‍ പാടില്ല. ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

രഹ്ന ഫാത്തിമയുടെ മുന്‍കാല ചെയ്തികളും പരിഗണിക്കണം. സ്വന്തം ശരീരത്തില്‍ കുട്ടിയെകൊണ്ട് ചിത്രം വരപ്പിച്ചത് അമ്പത്തിയൊന്നായിരം പേരാണ് കണ്ടത്. ഇത് പോക്‌സോ പരിധിയില്‍ വരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വെള്ളിയാഴ്ചയാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തനിക്കെതിരായ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്നും പരാതിക്കു പിന്നില്‍ മത, രാഷ്ട്രീയ വൈരാഗ്യമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. സംഭവത്തില്‍ എറണാകുളം സൈബര്‍ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് രഹനക്കെതിരായ കേസ്. ലൈംഗികതയും സ്ത്രീ ശരീരവും സംബന്ധിച്ച ചര്‍ച്ചകള്‍ വീട്ടിലും സമൂഹത്തിലും നടത്തുന്നതില്‍ തെറ്റില്ലന്നും കേസില്‍ തന്നെ തെറ്റായി പ്രതി ചേര്‍ത്തിരിക്കുകയാണന്നും രഹന ജാമ്യാപേക്ഷയില്‍ പറയുന്നു .

പോക്‌സോ ആക്ട് സെക്ഷന്‍ 13, 14, 15 എന്നിവയും ഐടി ആക്ടും പ്രകാരമാണ് കേസെടുത്തത്. വ്യാഴാഴ്ച പനമ്പള്ളിനഗറില്‍ രഹ്ന താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വീട്ടില്‍നിന്നു കുട്ടികളുടെ പെയിന്റിങ് ബ്രഷ്, ചായങ്ങള്‍, ലാപ്‌ടോപ് തുടങ്ങിയവ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബോഡി ആന്‍ഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെ രഹ്നാ ഫാത്തിമ തന്നെയാണ് സ്വന്തം മക്കള്‍ തന്റെ ശരീരത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ പൊലീസില്‍ പരാതി നല്‍കിയത്.

സംഭവം വിവാദമായതിനു പിന്നാലെയാണ് ഇവര്‍ക്കെതിരെ കേസെടുക്കുന്നത്. കേസെടുത്തതിനെ ഭയപ്പെടുന്നില്ലെന്ന് പ്രതികരിച്ച അവര്‍ നിയമങ്ങള്‍ പാലിച്ച് തന്നെയാണ് ദൃശ്യങ്ങള്‍ യൂ ടൂബിലിട്ടതെന്നും യഥാര്‍ത്ഥ ലൈംഗിക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്ന ആശയം പ്രചരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും പ്രതികരിച്ചു. സ്ത്രീ ശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുമുള്ള മിഥ്യാധാരണകള്‍ക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹന ഫാത്തിമ വീഡിയോ പുറത്തുവിട്ടത്.

ജുവനൈല്‍ ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത്. ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് രഹ്നയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ സ്ഥാപനത്തിന്റെ സല്‍പ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബിഎസ്എന്‍എല്‍ രഹ്നയെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category