1 GBP = 98.20 INR                       

BREAKING NEWS

ആശുപത്രിയില്‍ നിന്ന് മുങ്ങി വീട്ടിലെത്തിയത് ഓട്ടോയില്‍; വീട്ടില്‍ കയറാതെ കറങ്ങി നടന്ന ഗള്‍ഫുകാരനെ വിരട്ടി വീട്ടില്‍ കയറ്റി നാട്ടുകാര്‍; പൊലീസ് എത്തിയിട്ടും ജനാല പോലും തുറന്നില്ല; ബന്ധു വീട്ടില്‍ ഉള്ള ഭാര്യയും മകളുമെത്തിയപ്പോള്‍ കതകു തുറന്ന് പുറത്തെത്തി; ആശുപത്രി യാത്രയ്ക്ക് ആംബുലന്‍സില്‍ കയറണമെങ്കില്‍ കുടുംബവും ഒപ്പം വരണമെന്ന് പിടിവാശി; ഒടുവില്‍ ഭാര്യയേയും മകളേയും വണ്ടിയില്‍ അനുനയത്തിലൂടെ കയറ്റി എല്ലാം ശാന്തമാക്കി; നിരണത്തെ പ്രവാസി വീണ്ടും ക്വാറന്റീന്‍ കേന്ദ്രത്തിലെത്തുമ്പോള്‍

Britishmalayali
എസ് രാജീവ്

തിരുവല്ല: ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കെ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയില്‍ നിന്നും മുങ്ങി നാട്ടില്‍ തിരിച്ചെത്തിയ നിരണം സ്വദേശിയായ യുവാവിനെ ആരോഗ്യ വിഭാഗവും പൊലീസും ചേര്‍ന്ന് ഏറെ പണിപ്പെട്ട് വീണ്ടും ആശുപത്രി നിരീക്ഷണത്തിലാക്കി. ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സില്‍ കയറണമെങ്കില്‍ ഭാര്യയും മകളും കൂടി തനിക്കൊപ്പം വരണമെന്ന് യുവാവ് വാശി പിടിച്ചതിനെ തുടര്‍ന്ന് കുടുംബത്തെയും യുവാവിനൊപ്പം ജില്ലാ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ഇതോടെ കോവിഡ് ഭീതിയുടെ മുള്‍മുനയില്‍ മണിക്കൂറുകള്‍ തള്ളിനീക്കിയ നാട്ടുകാരും ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും ആശ്വാസ തീരമണഞ്ഞു. ആരോഗ്യ വിഭാഗം പ്രവര്‍ത്തകരും പൊലീസും ജന പ്രതിനിധികളും രണ്ട് മണിക്കൂറിലേറെ നേരം കിണഞ്ഞു പരിശ്രമിച്ചതിനെ തുടര്‍ന്നാണ് നിരണത്തെ യുവാവിനേയും കുടുംബത്തേയും ഉച്ചയ്ക്ക് ഒരു മണിയോടെ ജില്ലാ ആശുപത്രിയിലെ ക്വാറന്റീന്‍ കേന്ദ്രത്തിലെത്തിക്കാന്‍ കഴിഞ്ഞത്.

അഞ്ച് ദിവസം മുമ്പ് ദുബൈയില്‍ നിന്നും മടങ്ങിയെത്തിയ യുവാവ് ഗാര്‍ഹിക നിരീക്ഷണത്തില്‍ കഴിയവേ ക്വാറന്റിന്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി 10 മണിയോടെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോവിഡ് ബാധ സംശയിക്കുന്ന യുവാവിനെ ജില്ലാ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അധികൃതരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയില്‍ നിന്നും മുങ്ങിയ യുവാവ് ഇന്ന് രാവിലെ 8 മണിയോടെ ഓട്ടോറിക്ഷയില്‍ നാട്ടില്‍ തിരികെയെത്തി. ഇതോടെയാണ് നിരണം ആശങ്കയിലായത്.

മടങ്ങിയെത്തിയ യുവാവ് വീട്ടില്‍ കയറാതെ റോഡില്‍ കറങ്ങി നടന്നതാണ് നാട്ടുകാര്‍ക്കിടയില്‍ ഭീതി ജനിപ്പിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് 11 മണിയോടെ വിരട്ടി വീട്ടില്‍ കയറ്റുകയായിരുന്നു. യുവാവ് തിരികെയെത്തിയതറിഞ്ഞ് രാവിലെ തന്നെ ഭാര്യയും മകളും തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. വീട്ടില്‍ തിരികെ കയറിയ യുവാവ് വാതിലും ജനാലകളുമടച്ച് വീട്ടിനുള്ളില്‍ ഇരിപ്പായി. ഇതിനിടെ സംഭവമറിഞ്ഞെത്തിയ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും പല തരത്തില്‍ ആവശ്യപ്പെട്ടിട്ടും ജനാല തുറക്കാന്‍ പോലും യുവാവ് തയാറായില്ല. ഭാര്യയും മകളും എത്തിയാല്‍ മാത്രമേ വാതില്‍ തുറക്കു എന്നായി യുവാവ്.

തുടര്‍ന്ന് ബന്ധുവീട്ടില്‍ നിന്നും ഭാര്യയെയും മകളെയും എത്തിച്ച ശേഷമാണ്ഇയാള്‍ വീടിന് പുറത്തേക്ക് വന്നത്. ഇതിന് ശേഷം ജില്ലാ ആശുപത്രിയിലേക്ക് മടക്കി കൊണ്ടുപോകുന്നതിനായി ആംബുലന്‍സ് എത്തിയതോടെയാണ് ഭാര്യയും മകളും ഒപ്പം വരണമെന്ന ആവശ്യം ഉന്നയിച്ചത്. ആദ്യം ഇതംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന ഭാര്യയെയും മകളെയും ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ചേര്‍ന്ന് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൂടെ പോകാന്‍ സമ്മതിപ്പിക്കുകയായിരുന്നു. ഭാര്യയ്ക്കും മകള്‍ക്കും പോകാന്‍ മറ്റൊരു ആംബുലന്‍സ് എത്തിച്ചിരുന്നു.

എന്നാല്‍ താന്‍ കയറുന്ന ആംബുലന്‍സില്‍ തന്നെ ഭാര്യയെയും മകളെയും കയറ്റണമെന്നും ഇല്ലെങ്കില്‍ താന്‍ വരില്ലെന്ന് പറഞ്ഞ് യുവാവ് വീണ്ടും വീട്ടിലേക്ക് തിരികെ കയറാനൊരുങ്ങി. ഇതോടെ മൂവരെയും ഒരേ ആംബുലന്‍സിലാക്കി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവിന് നേരിയ മാനസികാസ്വാസ്ഥ്യം ഉള്ളതായും ഇതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്നും പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category