1 GBP =99.20INR                       

BREAKING NEWS

കൂടുവിടുന്ന കുഞ്ഞാടുകള്‍ 6-ാം ഭാഗം

Britishmalayali
പോള്‍ മണ്ഡലം

മാതാവിന്റെ സ്വര്‍ഗ്ഗാരോഹണം എന്ന പെരും നൂണ


മാതാവ് ഉടലോടെ സ്വര്‍ഗ്ഗത്തിലേയ്ക്ക് ഉയര്‍ന്നുപോയെന്നും ദൈവദൂതന്മാരും യേശുവും എല്ലാവരും കൂടി ത്രിലോക രാജ്ഞിയായി മുടിചൂടിച്ചെന്നും പറഞ്ഞുള്ള വിശ്വാസങ്ങളും ആചാരങ്ങളും,. ആഘോഷങ്ങളും. എന്തൊരന്ധവിശാസം, നുണക്കഥ. ബൈബിളില്‍ സങ്കല്പിച്ചിട്ടുപോലുമില്ലാത്ത ഈ പെരും നുണകള്‍ വിശ്വാസികളില്‍ അടിച്ചേല്പിക്കുന്ന സഭാ നേതൃത്വത്തോട് ഒന്നേ പറയുവാനുള്ളൂ. കഴുത്തില്‍ തിരികല്ലുകെട്ടി കടലില്‍ ചാടുക. മാതാവിനെ ദൈവസമാനമായോ ദൈവമോ ആക്കുവാനുള്ള ശ്രമം. അതിനുവേണ്ടിയുള്ള നുണകള്‍, പെരും നുണകള്‍, ഏച്ചുകെട്ടി നുണകള്‍!

''മാതാവിന്റെ സ്വര്‍ഗ്ഗാരോഹണം എന്ന വിശുദ്ധനുണ! മാതാവിന്റെ കല്ലറവരെ ഇന്നു ഖനനം ചെയ്തു കഴിഞ്ഞു. മാതാവ് ഉടലോടെ സ്വര്‍ഗ്ഗത്തിലേയ്ക്ക് എടുക്കപ്പെട്ടു എന്ന് ബൈബിളില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെയൊരു വിദൂര സങ്കല്പം പോലും ബൈബിളിലില്ല. പിന്നെ എന്തിന് ഈ പെരും നുണകള്‍ പ്രചരിപ്പിക്കുന്നു.?
മാതാവ് യേശുവിന്റെ അമ്മയാണ്. ആ ബഹുമാനം നമ്മള്‍ കാണിക്കണം. എന്നാല്‍ ഭൂമിയിലെ അമ്മയെ ദൈവത്തിന്റെയും സ്വര്‍ഗ്ഗത്തിന്റെയും അമ്മയാക്കുന്നതിനും ബൈബിള്‍ വിരുദ്ധമായ മാദ്ധ്യസ്ഥ സ്ഥാനം നല്‍കുന്നതും, ദൈവത്തേ സ്തുതിക്കേണ്ട സമയം നീണ്ട നീണ്ട മറിയം സ്തുതികള്‍ ചൊല്ലി മറിയത്തെ സ്തുതിക്കുന്നതും എല്ലാം കടുത്ത ദൈവനിന്ദയും കഠിനമായ പാപവുമാണ് എതില്‍ സംശയമില്ല. പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും ദൈവത്തെ സ്തുതിക്കുതിനുപകരം,  ആകാശവും ഭൂമിയും സൃഷ്ടിച്ചു പരിപാലിക്കുന്ന സര്‍വ്വശക്തനായ ദൈവത്തിനു മഹത്വവും സ്തുതിയും നല്‍കുന്നതിനു പകരം മനുഷ്യസ്ത്രീയായ മറിയത്തെ സ്തുതിക്കുന്നു. മാനവരാശിക്കുവേണ്ടി ക്രൂശുമരണം സഹിച്ച യേശുവിന്റെ മദ്ധ്യസ്ഥ സ്ഥാനം എടുത്തുകളഞ്ഞ് മറിയത്തിനും ആയിരക്കണക്കിനു വിശുദ്ധന്മാര്‍ക്കും ആസ്ഥാനം നല്‍കുന്നതും കടുത്ത ദൈവനിന്ദയും കഠിനമായ പാപവുമാണ് എതിനും സംശയമില്ല.

അമലോത്ഭവം എ പരിശുദ്ധ നുണ
പരിശുദ്ധ കന്യാമറിയം പാപരഹിതയായി ജനിച്ചു. യേശുവിന്റെ അമ്മയ്ക്ക് ഉത്ഭവ പാപം ഇല്ലായിരുു. അല്ലെങ്കില്‍ യേശുവിനു ജനിക്കുവാന്‍ വേണ്ടി ഉത്ഭവപാപം ഇല്ലാത്ത ഒരു സ്ത്രീയെ സൃഷ്ടിച്ചു. അങ്ങനെ പരിശുദ്ധ കന്യകാമറിയം ഭൂമിയില്‍ ജാതയായി. ഇതാണ് ഇമാകുലേറ്റ് കണ്‍സപ്ഷന്‍' എന്ന പരിശുദ്ധ നുണ.
ബൈബിളില്‍ സങ്കല്പിച്ചിട്ടുപോലുമില്ലാത്ത ഈ വിശ്വാസം സത്യമോ മിഥ്യയോ? അതോ ഇതു വെറും കെട്ടുകഥയോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

പോപ് പയസ് IX ആണ് 1854 ഡിസംബര്‍ 8ന് ഈ വിശ്വാസസംഹിത ഔദ്യോഗികമായി പ്രഖ്യാപിച്ചത്.  അതുവരെ ക്രൈസ്തവവരോ, ആദിമ ക്രൈസ്തവരോ ഇങ്ങനെയൊരു വിശ്വാസം വച്ചു പുലര്‍ത്തിയിരുില്ല. ബൈബിളില്‍ ഇങ്ങനെയൊരു വിദൂര സങ്കല്പംപോലും കാണുവാന്‍ സാധിക്കില്ല. പിന്നെ എന്തിന് ഇപ്രകാരം ഒരുകെട്ടുകഥ വിശ്വാസികളില്‍ അടിച്ചേല്പിക്കുന്നു.? അതുവച്ചു പ്രാര്‍ത്ഥിപ്പിക്കുന്നു?

മറിയത്തിന്റെ മാതാപിതാക്കള്‍ പാപികളായിരുന്നു. അവര്‍ക്ക് ഉത്ഭവപാപവും ഉണ്ടായിരുന്നു. പിന്നെ മറിയത്തിന് എപ്രകാരം ഉത്ഭവപാപമില്ലാതെ വരും?  മറിയത്തിന്റെ ജനനം യേശുവിന്റെ ജനനം പോലെ അത്ഭുതജന്യമായ ജനനമല്ലായിരുന്നു. സാധാരണസ്ത്രീകള്‍ പ്രസവിക്കുന്നതുപോലെ മറിയത്തിന്റെ മാതാവും മറിയത്തെ പ്രസവിച്ചു. ഇവിടെ മറിയത്തിന്റെ ഉത്ഭവപാപം എടുത്തുമാറ്റി എന്ന് ബൈബിളില്‍ പറഞ്ഞിട്ടില്ല. അഥവാ കത്തോലിക്കാവിശ്വാസം അനുസരിച്ച് മറിയത്തിന്റെ ഉത്ഭവപാപം എടുത്തുമാറ്റാമെങ്കില്‍ ദൈവത്തിന് ആദത്തിന്റെ ഉത്ഭവപാപം എടുത്തുമാറ്റാമായായിരുന്നില്ലേ? അതുവഴി മനുഷ്യവര്‍ഗ്ഗത്തെ മുഴുവന്‍ രക്ഷിക്കാമായിരുന്നല്ലോ. പിന്നെ എന്തിന് ഈ പാടുപീഡകളും കുരിശുമരണവും സഹിക്കണം.? ആദത്തിന്റെ പാപം തലമുറകളിലേക്ക് പകരുന്നു.'' 1 കൊറി.

മറിയത്തിന് പ്രായപൂര്‍ത്തിയാകുന്നതുവരെ മാലാഖാ പ്രത്യക്ഷപ്പെടുമെന്ന് മറിയം അറിഞ്ഞിരുന്നില്ല. ജോസഫുമായി വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. അപ്പോള്‍ മനസ്സുകൊണ്ടുപോലും ജോസഫുമായി പാപം ചെയ്തിട്ടില്ലെന്നു പറയുവാന്‍ സാധിക്കുമോ?

ആരെങ്കിലും എനിക്ക് പാപമില്ല എന്നുപറഞ്ഞാല്‍ അവന്‍ ഒരു നുണയനാണ്. -ബൈബിള്‍
എല്ലാവരും പാപം ചെയ്യുന്നു. -റോമാ 3: 23
പാപം ചെയ്യാത്തവരാരുമില്ല. റോമാ 6: 23, എക്‌സി 7:20 1 ജോ 1: 8

കാതലിക് എന്‍സൈക്ലോപീടിയാ പോലും ഇങ്ങനെ ഒരു വിശ്വാസം ബൈബിളില്‍ ഇല്ല എന്ന് അംഗീകരിക്കുന്നു. സെന്റ് ബര്‍ണാര്‍ഡ്, സെന്റ് തോമസ് അക്വിനോസ് തുടങ്ങിയ വിശുദ്ധന്മാര്‍പോലും ഈ വിശ്വാസത്തെ എതിര്‍ത്തിരുന്നു. ധാരാളം കത്തോലിക്കാ ബിഷപ്പുമാരും ഈ അന്ധ വിശ്വാസത്തെ എതിര്‍ത്തിരുന്നു.

അതുകൊണ്ട് ബൈബിളില്‍ പറഞ്ഞിട്ടില്ലാത്ത ഈ അന്ധവിശ്വാസം വിശ്വാസികളില്‍ അടിച്ചേല്പിക്കുന്നത് പാപമല്ലെ? യേശു ദൈവത്തില്‍ നിന്ന് ജനിച്ചതുകൊണ്ട് യേശുവില്‍ പാപമില്ല. മറിയം അങ്ങനെയല്ല. ജനിച്ചത് പാപിയായ മനുഷ്യനില്‍ നിാണ്. അതുകൊണ്ട് ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങള്‍ മാറ്റി നിര്‍ത്തി കത്തോലിക്കാസഭ ബൈബിളിന് അനുസൃതമായി നീങ്ങട്ടെ. അതല്ലെങ്കില്‍ കുഞ്ഞാടുകള്‍ കൂട്ടമായി സഭ വിട്ടെന്നിരിക്കും. വി. ഗ്രന്ഥത്തില്‍ പറഞ്ഞിട്ടില്ലാത്ത ഈ പെരും നുണകള്‍ വിശ്വാസികളെ വിശ്വസിപ്പിക്കുവാന്‍ പുരോഹിതന്മാര്‍ എന്തുമാത്രം വചനത്തെ വളച്ചൊടിക്കുന്നു!! ആ ഇതു മഹാപാപമല്ലെ? ഇവര്‍ തിരികല്ലും കെട്ടി കടലില്‍ ചാടട്ടെ.

വിശുദ്ധ നുണകളും പരിശുദ്ധ നുണകളും കെട്ടുകഥകളും നുണകഥകളും ഇവയെല്ലാമുണ്ടാക്കി വിശ്വാസികളെക്കൊണ്ട് മുട്ടിന്മേല്‍ നിര്‍ത്തി പ്രാത്ഥിപ്പിക്കുക എ അക്ഷന്തവ്യമായ അപരാധമാണ് നമ്മുടെ സഭ ചെയ്തിരിക്കുന്നത്. ഇതിന് ഇഹലോകത്തിലോ പരലോകത്തിലോ മാപ്പില്ല. 

മാതാവിന്റെ അമലോത്ഭവത്തേപ്പറ്റി കാത്തലിക് എന്‍സൈക്ലോപീഡിയാ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്...'' The imagulate conception is not taught explicitly in scriprtures..... The earliest church Fathers regarded Mary as holy but not as absolutely sinless  (അമലോത്ഭവം ബൈബിളില്‍ പറഞ്ഞിട്ടില്ലെന്നും ആദിമ പുരോഹിതര്‍ മറിയത്തെ പുണ്യവതിയായി കണ്ടെങ്കിലും പാപരഹിതയാണെു കരുതിയിട്ടില്ലായിരുന്നു.) ഇങ്ങനെ പോകുന്നു വിവരണം.  (The New Cathelic Encyclopedia, 1967 Vol: VII Page 378 -381 )

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam