1 GBP = 98.20 INR                       

BREAKING NEWS

റെസ്റ്റോറന്റില്‍ പോകുമ്പോള്‍ പാത്രവും സ്പൂണും കരുതുക; ഹോളിഡേയ്ക്ക് പോകുന്നവര്‍ക്ക് പ്രത്യേക നിയമങ്ങള്‍; ബുക്ക് ചെയ്യാതെ മുടിവെട്ടാന്‍ പോകരുത്; നാളെ മുതല്‍ ബ്രിട്ടനില്‍ അടഞ്ഞവാതിലുകള്‍ തുറക്കുമ്പോള്‍ ഓര്‍ക്കേണ്ടതിവയെല്ലാം

Britishmalayali
kz´wteJI³

ബ്രിട്ടീഷുകാര്‍ കാത്തിരുന്ന സൂപ്പര്‍ സാറ്റര്‍ഡേയ്ക്ക് ഇനി ഒരു ദിവസം മാത്രം. ബാറുകളും റെസ്റ്റോറങ്ങുകളും മാത്രമല്ല ആരാധനാലയങ്ങളും ഹെയര്‍ കട്ടിംഗ് സലൂണുകളുമൊക്കെ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ പോകുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് അടച്ചിട്ടതെല്ലാം തുറക്കുമ്പോള്‍ ജീവിതം പഴയ രീതിയിലേക്ക് തിരിച്ചുവന്നു എന്ന് കരുതരുത്. സ്വയം പാലിക്കേണ്ട നിയന്ത്രണങ്ങള്‍ അനവധിയുണ്ട്. കാരണം , കൊറോണയെന്ന ഭീകരന്‍ ഇനിയും പൂര്‍ണ്ണമായും കീഴടങ്ങിയിട്ടില്ല. കൊറോണയുമൊത്ത് ജീവിച്ചു തീര്‍ക്കേണ്ട നാളുകള്‍ ഇനിയെത്രയുണ്ടെന്നറിയില്ല. അതിനാല്‍ ആ ഭീകരന്‍ നമ്മളെ ആക്രമിച്ച് കീഴടക്കാതിരിക്കാന്‍ ചില നിയന്ത്രണങ്ങള്‍ ഇനിയും പാലിച്ചേ തീരൂ.

കാത്തിരുന്ന് കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കുവാന്‍ സിനിമാ ഹാളിലേക്കോ അല്ലെങ്കില്‍ കുടുംബസമേതം ഹോട്ടലില്‍ നിന്നൊരു അത്തഴത്തിനോ പോകുമ്പോള്‍ ഓര്‍ക്കുക കൊറോണയുടെ രണ്ടാം വരവിനെ തടയുവാന്‍, സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിരവധി നിയന്ത്രണങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പള്ളികളില്‍, ഒരിക്കല്‍ ഉപയോഗിച്ച ശേഷം നശിപ്പിച്ചുകളയാവുന്ന രീതിയില്‍ കീര്‍ത്തനങ്ങള്‍ എഴുതിയ കടലാസുകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. റെസ്റ്റോറന്റുകളില്‍ ചിലതില്‍, ഉപഭോക്താക്കള്‍ പാത്രവും സ്പൂണും കൊണ്ടുവരണമെന്ന നിയമം കണ്ടേക്കാം.വിവാഹവേളകളില്‍ സംഗീതം അപ്രത്യക്ഷമായേക്കാം.ഇനിയുള്ള ജീവിതത്തില്‍, പല മേഖലകളിലും പാലിക്കേണ്ട നിയന്ത്രണങ്ങളുടെ വിശദവിവരങ്ങള്‍ ഇതാ.

പുറത്ത് ഭക്ഷണം കഴിക്കുവാന്‍ പോകുമ്പോള്‍

സാമൂഹിക അകലം ഉറപ്പുവരുത്തി, അകത്തും പുറത്തും ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചുകൊണ്ട് റെസ്റ്റോറന്റുകളും, കഫേകളും, പബ്ബുകളും, ബാറുകളുമെല്ലാം നാളെ തുറക്കുന്നു. പലയിടങ്ങളിലും ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. ചിലര്‍ സൗജന്യ ഡ്രിങ്ക്സും വന്‍ കിഴിവുകളുമെല്ലാം ഓഫര്‍ ചെയ്യുന്നുമുണ്ട്. ഇതില്‍ മിക്കയിടങ്ങളിലും സ്ഥലം ലഭ്യമാകണമെങ്കില്‍ നിങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതായി വന്നേക്കാം. ചിലയിടങ്ങളില്‍ രണ്ടോ മൂന്നോ ബുക്കിംഗ് സ്ലോട്ടുകള്‍ ലഭ്യമാണ്. ഒരു മീറ്റര്‍ അകലത്തില്‍ ആളുകളെ ഇരുത്തിയായിരിക്കും തീന്‍മേശകളില്‍ സേവനം ഉറപ്പാക്കുക.

രണ്ടിലധികം കുടുംബങ്ങളില്‍ നിന്നും കൂട്ടമായി വരുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഔട്ട്ഡോര്‍ ഡൈനിംഗ് ആണെങ്കില്‍, പരമാവധി ആറ് പേര്‍ ഉള്ള ഒരു ഗ്രൂപ്പായി എത്താവുന്നതാണ്. നേരത്തെ അകത്ത് മാത്രം സേവനം നല്‍കിയിരുന്ന പല സ്ഥാപനങ്ങളും പിക്നിക് ടേബിളുകളും, ഗാര്‍ഡന്‍ ലൈറ്റിംഗും ഒക്കെയായി പുറംവാതില്‍ സേവനവും നല്‍കുന്നുണ്ട്. ചിലര്‍ മാര്‍ക്യുസും പ്ലാസ്റ്റിക് ഡൈനിംഗ് ബബ്ബിളും ന്‍ല്‍കുന്നു. സേവനങ്ങള്‍ക്കുള്ള പണം ഡിജിറ്റല്‍ മണി ആയിവേണം നല്‍കുവാന്‍. മാത്രമല്ല, നിങ്ങളുടെ പൂര്‍ണ്ണവിലാസവും മറ്റു വിവരങ്ങളും അവിടെ നല്‍കുകയും വേണം. ചില റെസ്റ്റോറന്റുകള്‍ ഉപഭോക്താക്കളോട് പാത്രങ്ങളും സ്പൂണും മറ്റും കൈയ്യില്‍ കരുതുവാന്‍ ആവശ്യപ്പെടുന്നുണ്ട്. സംഗീതം ഉണ്ടായിരിക്കുന്നതല്ല. അതുപോലെ, വിഭവങ്ങള്‍ പരിമിതമായിരിക്കും.

ഒഴിവുകാല യാത്രയ്ക്ക് പോകുമ്പോള്‍

ഹോട്ടലുകള്‍, ഹോളിഡേ അപ്പാര്‍ട്ട്മെന്റുകള്‍, കാരവാന്‍ പാര്‍ക്കുകള്‍, കാമ്പ് സൈറ്റുകള്‍ എന്നിവ നാളെമുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുകയാണ്. യൂത്ത് ഹോസ്റ്റല്‍ ഡോര്‍മിറ്ററികള്‍ക്ക് മാത്രമാണ് ഇപ്പോഴും വിലക്കുള്ളത്. ബുക്കിംഗ് സമയത്ത് തന്നെ മുഴുവന്‍ തുകയും നല്‍കേണ്ടതായി വരും എന്നുമാത്രമല്ല, നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച് ഒരു ചോദ്യാവലി പൂരിപ്പിച്ച് നല്‍കേണ്ടതുമുണ്ട്. മാസ്‌ക് ധരിക്കുക എന്നത് നിര്‍ബന്ധമല്ലെങ്കിലും ചിലയിടങ്ങളില്‍, ലോബി, ഡൈനിംഗ് ഹാള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കണം എന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മിക്ക ലോബികളിലും ഉപഭോക്താവിന്റെ ശരീരോഷ്മാവ് പരിശോധിക്കുവാനുള്ള ഡിജിറ്റല്‍ ടെമ്പറേച്ചര്‍ സ്‌കാനറുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

മിനി ബാറുകള്‍, വീണ്ടും ഉപയോഗിക്കാവുന്ന ടോയിലറ്ററികള്‍ എന്നിവ ലഭിക്കുന്നതല്ല. ഉപയോഗം കഴിഞ്ഞാല്‍ ഉപേക്ഷിക്കാവുന്ന ചില അത്യാവശ്യ സാധനങ്ങള്‍ സീല്‍ ചെയ്ത പാക്കറ്റുകളില്‍ ലഭിക്കും. പ്രാതലിന് പഴയ ബുഫേ സിസ്റ്റം ഉണ്ടായിരിക്കുന്നതല്ല, തീന്‍ മേശകളില്‍ വിളമ്പുന്ന രീതി മാത്രമായിരിക്കും. ജിം, സ്വിമ്മിംഗ് പൂള്‍ എന്നിവയും തുറക്കുന്നതായിരിക്കില്ല.

ബ്യുട്ടി സേവനങ്ങള്‍

ഹെയര്‍ ഡ്രസ്സര്‍മാര്‍, ബാര്‍ബര്‍മാര്‍ എന്നിവര്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. വീടുകളില്‍ എത്തി സേവനം നല്‍കുന്ന ഫ്രീലാന്‍സ് സ്‌റ്റൈലര്‍മാരും പ്രവര്‍ത്തനം ആരംഭിക്കും. എന്നാല്‍, നെയില്‍ ബാര്‍, സ്പാ, വാക്സിംഗ് സ്റ്റുഡിയോ, മസാജ് പാര്‍ലര്‍, ടാനിംഗ് സലൂണ്‍ എന്നിവ ഒരുകാരണവശാലം തുറക്കുന്നതല്ല. ടാറ്റൂ ആന്‍ഡ് പിയേഴ്സിംഗ് സ്റ്റുഡിയോകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടഞ്ഞു തന്നെ കിടക്കും. പ്രമുഖരായ ഹെയര്‍ ഡ്രസര്‍മാര്‍ക്കും ബാര്‍ബര്‍മാര്‍ക്കും ഇപ്പോള്‍ തന്നെ നീണ്ട ബുക്കിംഗ് ഉള്ളതിനാല്‍ നിങ്ങള്‍ ബുക്ക് ചെയ്ത് മാസങ്ങള്‍ കാത്തിരിക്കേണ്ടതായി വന്നേക്കാം.

മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ഇവര്‍ സേവനം നല്‍കുകയുള്ളു. അവിടെയും നിങ്ങളുടെ ആരോഗ്യം സംബന്ധിച്ച് ഒരു ചോദ്യാവലി നിങ്ങള്‍ പൂരിപ്പിച്ച് നല്‍കേണ്ടതായിട്ടുണ്ട്. ചിലയിടങ്ങളില്‍ തെര്‍മല്‍ സ്‌കാനറും ഉണ്ടാകും. നിങ്ങളുടേ കൈകള്‍ മാത്രമല്ല, മൊബൈല്‍ ഫോണും അണുവിമുക്തമാക്കേണ്ടതായിട്ടുണ്ട്. സ്‌റ്റൈലിസ്റ്റുകള്‍ മാസ്‌ക് ധരിക്കുകയും അതിനു പുറമെ സുതാര്യമായ വൈസറുകള്‍ ധരിക്കുകയും ചെയ്യും. ഉപഭോക്താക്കള്‍ അവര്‍ക്കുള്ള മുഖാവരണം കൊണ്ടുവരേണ്ടതാണ്. പത്രങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവ ഉണ്ടായിരിക്കുന്നതല്ല. ചില ഹെയര്‍ഡ്രസര്‍മാര്‍, ഉപഭോക്താക്കള്‍ തമ്മില്‍ കൂടുതല്‍ സംവേദിക്കുന്നത് ഒഴിവാക്കുവാന്‍ സംഭാഷണവും നിരോധിച്ചിട്ടുണ്ട്.

ഉപയോഗം കഴിഞ്ഞാല്‍ നശിപ്പിക്കാവുന്ന തരത്തിലുള്ള ഗൗണ്‍ ആയിരിക്കും നിങ്ങളെ ധരിപ്പിക്കുക. മാത്രമല്ല, ഹെയര്‍ കട്ടിംഗിന് മുന്‍പായി തന്നെ കാര്‍ഡ് വഴി പണം നല്‍കിയിരിക്കണം. ഓരോ തവണയും ചീര്‍പ്പ്, ബ്രഷുകള്‍, കത്രിക തുടങ്ങിയവ അണുവിമുക്തമാക്കേണ്ടതിനാല്‍ കാലതാമസം പ്രതീക്ഷിക്കുക.

ഒഴിവുകാല വിനോദങ്ങള്‍
പുറംവാതില്‍ പ്ലേ പാര്‍ക്കുകള്‍, സ്‌കേറ്റ് പാര്‍ക്കുകള്‍ ജിം എന്നിവ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. എന്നാല്‍ ഇന്‍ഡോര്‍ ജിമ്മുകള്‍, സോഫ്റ്റ്പ്ലേ ഏരിയകള്‍, ബൗളിംഗ് അലികള്‍ തുടങ്ങിയവ അടഞ്ഞുതന്നെ കിടക്കും. ഉപകരണങ്ങള്‍ കൃത്യമായി അണുവിമുക്തമാക്കേണ്ടതിനാല്‍ ചില സമയങ്ങളില്‍ അവ ലഭ്യമാകണമെന്നില്ല. ഒരേ കുടുംബത്തില്‍ നിന്നോ ഒരേ ബബ്ബിളില്‍ നിന്നോ ഉള്ള കുട്ടികള്‍ക്ക് മാത്രമേ ഒരുമിച്ച് വിനോധങ്ങളില്‍ ഏര്‍പ്പെടാനാകൂ. വ്യത്യസ്ത കുടുംബങ്ങളീല്‍ നിന്നുള്ളവര്‍ തമ്മില്‍ രണ്ടുമീറ്റര്‍ അകലം പാലിക്കേണ്ടതുണ്ട്. ചിലയിടങ്ങളില്‍ ഫേസ്‌ക് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. സാനിറ്റൈസര്‍ ലഭ്യമായിരിക്കും.

കുടുംബവുമൊത്തുള്ള പ്രവര്‍ത്തനങ്ങള്‍

എല്ലാ പ്രധാന തീം പാര്‍ക്കുകള്‍ , അഡ്വഞ്ചര്‍ പാര്‍ക്കുക്ല്, ഫാന്‍ഫെയര്‍ തുടങ്ങിയവ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. എന്നാല്‍, മൃഗശാല, സഫാരി പാര്‍ക്ക്, അക്വേറിയം, പൂന്തോട്ടങ്ങളീലേയും മറ്റും അടച്ചിട്ട സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കും. ടിക്കറ്റ് ഓണ്‍ലൈനില്‍ വാങ്ങുകയും ഫേസ് മാസ്‌ക് കൊണ്ടുവരികയും ചെയ്യുക. ആള്‍ട്ടണ്‍ ടവര്‍, തോര്‍പെ ടവര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മറ്റ് ചിലയിടങ്ങളില്‍ അവ നിരബന്ധമല്ല. ചില പ്രത്യേക റൈഡുകള്‍ നടത്തുമ്പോള്‍ മാത്രം ധരിച്ചാല്‍ മതിയാകും.

വിവാഹം

വിവാഹങ്ങള്‍ നാളെമുതല്‍ അനുവദനീയമാണ്, എന്നാല്‍ അതില്‍ പങ്കെടുക്കുന്ന പരമാവധി ആളുകളുടെ എണ്ണം 30 ആയിരിക്കണം. വധൂവരന്മാര്‍, സാക്ഷികള്‍, പുരോഹിതര്‍ എന്നിവര്‍ ഉള്‍പ്പടെയാണിത്. നിയമപരമായ ചടങ്ങുകള്‍ക്ക് അനുവാദമുണ്ടെങ്കിലും വിവാഹ സത്ക്കാരത്തിന് വിലക്കുണ്ട്. പരമാവധി രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവര്‍ മാത്രമേ ഇതില്‍ പങ്കെടുക്കാവു.പാട്ടുപാടുന്നത് നിരോധിച്ചിട്ടുണ്ട് എന്നാല്‍ റെക്കോര്‍ഡ് സംഗീതം കേള്‍പ്പിക്കാവുന്നതാണ്. മോതിരം മാറുന്നതിന് മുന്‍പും പിന്‍പും വരനും വധുവും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുദ്ധിവരുത്തണം.

ഉച്ചത്തില്‍ പ്രതിജ്ഞ ചൊല്ലുന്നത് ഒഴിവാക്കണം. പിത്തളയില്‍ നിര്‍മ്മിച്ച സംഗീതോപകരണങ്ങളും സുഷിരവാദ്യങ്ങളും ഒഴിവാക്കണം. സംഗീതം അനിവാര്യമാണെങ്കില്‍ ഒരാള്‍ മാത്രം അത് ചെയ്യുക, അതും ഒരു സ്‌ക്രീനിന് പുറകില്‍ നിന്ന്. മിക്കയിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്.


ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍

പള്ളികള്‍, മോസ്‌കുകള്‍ തുടങ്ങിയ ആരാധനാലയങ്ങള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. എന്നാല്‍, ശവസംസ്‌കാരം, ബാപ്ടിസം തുടങ്ങിയ സ്വകാര്യ ചടങ്ങുകള്‍ക്ക് പരമാവധി 30 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ മാത്രമേ നടത്തുകയുള്ളു. സന്ദര്‍ശകര്‍ക്ക് ഇവക്കകത്ത് അനാവശ്യമായി കറങ്ങി നടക്കാന്‍ അനുവാദമുണ്ടായിരിക്കുന്നതല്ല. എത്രപേര്‍ കൂടി ചേരാം എന്നതിന് പ്രത്യേകിച്ചൊരു കണക്കില്ലെങ്കിലും ആളുകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം എന്നത് നിര്‍ബന്ധമായിട്ടുണ്ട്. മിക്കയിടങ്ങളിലും പുറംവാതില്‍ ആരാധനാ സൗകര്യങ്ങളൂം ഒരുക്കിയിട്ടുണ്ട്.


ആരാധനാലയങ്ങളില്‍ പ്രവേശിക്കുമ്പോഴും പുറത്ത് പോകുമ്പോഴും കൈകള്‍ ശുചീകരിക്കേണ്ടതുണ്ട്. മാത്രമല്ല, നിങ്ങളുടെ വിലാസവും മറ്റു വിശദവിവരങ്ങളും നല്‍കുകയും വേണം. 21 ദിവസത്തേക്ക് ഈ വിവരങ്ങള്‍ അവിടെ സൂക്ഷിക്കും. മന്ത്രങ്ങളും കീര്‍ത്തനങ്ങളും ചൊല്ലുക, ഉച്ചത്തിലുള്ള സംഗീതം എന്നിവ അനുവദനീയമല്ല.തന്ത്രി വാദ്യങ്ങള്‍ മാത്രമേ ഉപയോഗിക്കാനും ആകു. മുഖം മറക്കണം എന്നത് നിര്‍ബന്ധമല്ല. റെജിസ്റ്റര്‍ ചെയ്ത കഫേകളില്‍ നിന്നോ കാന്റീനുകളീല്‍ നിന്നോ മാത്രമേ ഭക്ഷണവും പാനീയവും നല്‍കാവു.

സിനിമ
സിനിമാ ഹോളുകളും നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്. ഷോകേസ് മാത്രമാണ് അവരുടെ എല്ലാ ഹോളുകളൂം തുറക്കുന്നത്. ഓഡിയോണ്‍ അവരുടെ പത്ത് ഹോളുകള്‍ മാത്രമേ നാളെ തുറക്കുകയുള്ളു. ബാക്കിയുള്ളവ ജൂലായ് 16 നായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക. വ്യു, പിക്ച്ചര്‍ ഹൗസ് എന്നിവ ജൂലായ് 10 നും കര്‍സണ്‍ സിനിമാസിന്റെ ചില ഹോളുകള്‍ ജൂലായ് 17 നും മറ്റുള്ളവ ജൂലായ് 24 നും പ്രവര്‍ത്തനം ആരംഭിക്കും. മറ്റുള്ളവ ജൂലായ് 31 ആയിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യണം. പ്രവേശിക്കുവാനും പുറത്തേക്ക് വരുവാനും പ്രത്യേകം വഴികളായിരിക്കും. ടിക്കറ്റുകള്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ജീവനക്കാരെ കാണിക്കണം. പ്രവേശിക്കുമ്പോഴും പുറത്ത് പോകുമ്പോഴും കൈകള്‍ കഴുകണം.

കമ്മ്യുണിറ്റി സെന്ററുകള്‍

സോഷ്യല്‍ ക്ലബ്ബുകള്‍, യൂത്ത് ക്ലബ്ബുകള്‍, ലൈബ്രറികള്‍ എന്നിവയും ഈ വാരാന്ത്യത്തില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. കൈകള്‍ കഴുകുക, രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുക എന്നിവ നിര്‍ബന്ധമയിരിക്കും. ക്ലബ്ബുകളിലും ബിംഗൂ ഹോളുകളിലും നേരത്തേ ബുക്ക് ചെയ്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഭക്ഷണ പാനീയങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി പണമടക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category