1 GBP = 98.20 INR                       

BREAKING NEWS

ഇന്നലെ 45 കൊവിഡ് മരണങ്ങള്‍; പുതിയ കൊവി ഡ് ഹോട്ട്‌സ്‌പോട്ട് ലിസ്റ്റില്‍ 50ല്‍ 42ഉം വടക്കന്‍ ഇംഗ്ലണ്ടില്‍; നിങ്ങള്‍ താമസിക്കുന്ന നാട്ടിലെ ശരിക്കുള്ള അവസ്ഥ അറിയാം

Britishmalayali
kz´wteJI³

കൊറോണയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നുള്ള മുക്തി അടുത്തെത്തിയിരിക്കുന്നു എന്ന പ്രത്യാശക്ക് ശക്തി പകര്‍ന്നുകൊണ്ട് ഇന്നലെ ബ്രിട്ടനില്‍ രേഖപ്പെടുത്തിയത് 45 കോവിഡ് മരണങ്ങള്‍ മാത്രം. എന്നാല്‍ ഏപ്രില്‍ 2 നും ജൂലായ് 1 നും ഇടയില്‍ നടന്ന 34 മരണങ്ങള്‍ കൂടി ഇന്നലത്തെ പട്ടികയില്‍ ചേര്‍ത്തതോടെ മരണസംഖ്യ 89 ആയി. ഇതോടെ ബ്രിട്ടനിലെ ആകെ കോവിഡ് മരണങ്ങള്‍ 43,951 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂരില്‍ പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത് 576 പേര്‍ക്കാണ്.

എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉള്ളആന്റിബോഡി പരിശോധനകള്‍ ഉള്‍പ്പടെ ഇന്നലെ 2,26,398 പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ അറിയിക്കുന്നു. അതിനിടയില്‍ പുതിയ കൊറോണ ഹോട്ട്സ്പോട്ടുകളുടെ പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചു. ഇതില്‍ എട്ടെണ്ണം മാത്രമാണ് ‌തെക്കന്‍ ഇംഗ്ലണ്ടില്‍ ഉള്ളത്. രാജ്യത്ത് ആദ്യമായി പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ലെസ്റ്ററില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്കാണ് പോകുന്നത്. ജൂണ്‍ 15 നും 21 നും ഇടയില്‍ ഓരോ 1 ലക്ഷം പേരിലും 140.2 പേര്‍ക്ക് എന്ന നിരക്കിലാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതിന് തൊട്ടു താഴെ നില്‍ക്കുന്നതെ നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രാഡ്ഫോര്‍ഡ്, ബാണ്‍സ്ലി, റോക്ക്ഡെയ്ല്‍ തുടങ്ങിയ പ്രദേശങ്ങളടങ്ങിയ ക്ലസ്റ്ററാണ് ഓരോ ഒരു ലക്ഷം പേരിലും 50 പേര്‍ക്ക് എന്ന നിരക്കിലാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വടക്കന്‍ ഇംഗ്ലണ്ടില്‍ രോഗവ്യാപനം ശക്തമായ സ്ഥലങ്ങള്‍ ഇവ മാത്രമല്ല എന്നാണ് സര്‍ക്കാര്‍ വിവരങ്ങള്‍ കാണിക്കുന്നത്. സൗത്ത് ഇംഗ്ലണ്ടില്‍ എട്ട് പ്രദേശങ്ങളില്‍ മാത്രമേ രണ്ടാം വ്യാപന ഭീഷണി നിലനില്‍ക്കുന്നുള്ളു. ബെഡ്ഫോര്‍ഡ്, ല്യുട്ടണ്‍, സെന്‍ട്രല്‍ ബെഡ്ഫോര്‍ഡ്ഷയര്‍, കെന്റ്, സ്ലോ, തുറോക്ക്, മില്‍ട്ടണ്‍ കീനെസ്സ്, സ്വിന്‍ഡോണ്‍ എന്നിവയാണവ.

ഇന്നലെ പുറത്തിറക്കിയ, പുതിയ ഹോട്ട്സ്പോട്ട് ലിസ്റ്റില്‍ 42 എണ്ണം വടക്കന്‍ ഇംഗ്ലണ്ടിലാണ്. സൗത്ത് ടിനിസൈഡ്, റെഡ്കാര്‍ ആന്‍ഡ് ക്ലീവ്ലാന്‍ഡ്, സണ്ടര്‍ലാന്‍ഡ്, നോര്‍ത്ത് ഈസ്റ്റ് ലിങ്കണ്‍ഷയര്‍, റുട്ലാന്‍ഡ്, നോര്‍ത്തമ്പര്‍ലാന്‍ഡ് എന്നിവടക്കന്‍ ഇംഗ്ലണ്ടിലെ ആറ് പ്രവിശ്യകള്‍ മാത്രമാണ് രോഗവ്യാപന തോതില്‍ സൗത്ത് ഇംഗ്ലണ്ടിന് പുറകില്‍ ഉള്ളത്. ബാക്കി 36 ഇടങ്ങളിലും സൗത്ത് ഇംഗ്ലണ്ടിലേതിനേക്കാള്‍ കൂടിയ വ്യാപനതോതാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സൗത്ത് ഇംഗ്ലണ്ടിലേയും നോര്‍ത്ത് ഇംഗ്ലണ്ടിലേയും രോഗവ്യാപന നിരക്കില്‍ ഇത്ര വലിയ വ്യത്യാസം ഉണ്ടാകുവാന്‍ കാരണം അവിടങ്ങളിലെ താമസക്കാരുടെ ജോലിയുടെ സ്വഭാവമാണെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. തെക്കന്‍ ഇംഗ്ലണ്ടില്‍ വൈറ്റ്കോളര്‍ ജോലിക്കാരാണ് കൂടുതല്‍. അവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യമുള്ളതിനാല്‍ സമ്പര്‍ക്കം പരമാവധി കുറയ്ക്കാന്‍ ആകുന്നു. എന്നാല്‍ നോര്‍ത്ത് ഇംഗ്ലണ്ടില്‍ ധാരാളമായി ആളുകള്‍ ജോലിക്കായി പുറത്തുപോകുന്നവരാണ്. ഇവരധികവും യാത്രക്ക് ഉപയോഗിക്കുന്നത് പൊതുഗതാഗത സംവിധാനങ്ങളും. ഇതാണ്‍! ഈ ഭാഗത്ത് രോഗവ്യാപനം വര്‍ദ്ധിക്കുവാന്‍ ഇടയാക്കിയത്.

ലെസ്റ്റര്‍ മാതൃകയിലുള്ള പ്രാദേശിക ലോക്ക്ഡൗണ്‍ മറ്റിടങ്ങളില്‍ ചിലതിലും ഉടനെ ഉണ്ടായേക്കാം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. തൊട്ടു താഴെയുള്ള പ്രവിശ്യയിലെ രോഗവ്യാപന നിരക്കിന്റെ ഇരട്ടിയാണ് ലെസ്റ്ററിലേതെന്നത് അത്യന്തം ഭയാനകമായ ഒരു കാര്യം തന്നെയാണ്. ഇവിടെ പതിനഞ്ച് ദിവസത്തേക്കാണ് ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category