1 GBP = 97.30 INR                       

BREAKING NEWS

യുഎന്നില്‍ പാക് അനുകൂല നിലപാടെട്ടുത്ത് ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ നോക്കിയ ചൈനയ്ക്ക് മുട്ടന്‍ പണി കൊടുത്ത് ജര്‍മനിയും യുഎസ്സും; ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടുമായി ജര്‍മനിയും യുഎസും എത്തിയതോടെ നാണം കെട്ട് ചൈന

Britishmalayali
kz´wteJI³

യുഎന്നില്‍ പാക് അനുകൂല നിലപാടെട്ടുത്ത് ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ നോക്കിയ ചൈനയ്ക്ക് മുട്ടന്‍ പണി കിട്ടി. ജര്‍മനിയും യുഎസും ഇന്ത്യാ അനുകൂല നിലപാടെടുത്ത് ചൈനയെ എതിര്‍ത്തതോടെയാണ് പാക്കിസ്ഥാനെ കൂട്ടു പിടിച്ച് ഇന്ത്യയ്ക്കിട്ട് പണിയാന്‍ നോക്കിയ ചൈനയുടെ നീക്കം പാളി പോയത്. പാക്കിസ്ഥാന്‍ സ്റ്റോക് എക്സ്ചേഞ്ചിലുണ്ടായ ആക്രമണത്തെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയില്‍ ചൈന പ്രസ്താവനയെ നല്‍കി.

എന്നാല്‍ ഇതിനെ എതിര്‍ത്ത് ഇന്ത്യാ അനുകൂല നിലപാടുമായി ജര്‍മനിയും യുഎസും നില കൊണ്ടു. ജര്‍മനിക്കു പിന്നാലെയാണ് ഇന്ത്യയെ പരോക്ഷമായി അനുകൂലിക്കുന്ന നിലപാടുമായി യുഎസിന്റേയും നീക്കം. ആക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മുദ് ഖുറേഷിയും പ്രധാനമന്ത്രിയും ഇമ്രാന്‍ ഖാനും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യയ്ക്കിട്ട് പണിയാന്‍ ചൈന പാക്കിസ്ഥാനെ കൂട്ടു പിടിച്ചത്.

ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിയ ചൈനീസ് പ്രസ്താവനയില്‍ ജര്‍മനിയും യുഎസും ഒപ്പിടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഏറെ വൈകിയാണ് യുഎന്‍ സുരക്ഷാ സമിതിയുടെ ഔദ്യോഗിക പ്രസ്താവന പുറത്തിറങ്ങിയത്. ചൊവ്വാഴ്ചയാണ് ചൈന സുരക്ഷാ സമിതിയില്‍ പ്രസ്താവന അവതരിപ്പിച്ചത്. എന്നാല്‍ അവസാന നിമിഷം എതിര്‍പ്പുമായി ജര്‍മനി എത്തി. തൊട്ടുപിന്നാലെ യുഎസും.

ജൂണ്‍ 29നു കറാച്ചി സ്റ്റോക് എക്സ്ചേഞ്ചിനു നേരേയുണ്ടായ ആക്രമണത്തെ അപലപിച്ചുകൊണ്ടും പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുമാണ് ചൈനയുടെ പ്രസ്താവന. ഭീകരവാദം അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കും ഏറ്റവും ഗുരുതരമായ ഭീഷണിയാണെന്ന് സുരക്ഷാ സമിതി അംഗീകരിച്ച പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തില്‍ 4 സെക്യൂരിറ്റി ജീവനക്കാരും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്. നാല് അക്രമികളെ പൊലീസ് വധിക്കുകയും ചെയ്തു.

ബലൂചിസ്ഥാനില്‍ നിന്നുള്ള ബലൂച് ലിബറേഷന്‍ ആര്‍മി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ട്വിറ്ററില്‍ അവകാശപ്പെട്ടിരുന്നു. ഭീകരാക്രമണത്തിനു പിന്നിലെ കുറ്റവാളികളെയും ആസൂത്രിതരെയും സ്പോണ്‍സര്‍മാരെയും സാമ്പത്തിക സഹായം നല്‍കിയവരെയും നീതിപീഠത്തിനു മുന്‍പില്‍ കൊണ്ടുവരേണ്ട ആവശ്യകത സുരക്ഷാ സമിതി അടിവരയിട്ടു. ഇതിനായി രാജ്യാന്തര നിയമങ്ങള്‍ അനുസരിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാരുമായി എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category