1 GBP = 98.20 INR                       

BREAKING NEWS

ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ യൂനിസ് ഖാന്‍ കഴുത്തില്‍ കത്തി വെച്ചു ഭീഷണിപ്പെടുത്തി; ടീമിന്റെ മുഖ്യ പരിശീലകന്‍ മിക്കി ആര്‍തര്‍ ഇടപെട്ടപ്പോഴാണ് യൂനിസ് കത്തി എടുത്ത് മാറ്റിയത്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം യൂനിസ് ഖാനെതിരെ വെളിപ്പെടുത്തലുമായി മുന്‍ കോച്ച് ഗ്രാന്റ് ഫ്ളവര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സ്ട്രേലിയന്‍ പര്യടനത്തിനിടെ യൂനിസ് ഖാന്‍ കഴുത്തില്‍ കത്തി വെച്ചു ഭീഷണിപ്പെടുത്തയെന്ന വെളിപ്പെടുത്തലുമായി മുന്‍ സിംബാബ്വെ താരം ഗ്രാന്റ് ഫ്ളവര്‍. താരം പാക്കിസ്ഥാന്‍ പരിശീലകനായിരിക്കെയാണ് യൂനിസ് ഖാന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്. ബാറ്റിങുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍ പ്രകോപിതനായ യൂനിസ് ഖാന്‍ തന്റെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഒടുവില്‍ ടീമിന്റെ അന്നത്തെ ുഖ്യ പരിശീലകന്‍ മിക്കി ആര്‍തര്‍ ഇടപെട്ടാണ് യൂനിസിനെ പിടിച്ചുമാറ്റിയതെന്നും ഗ്രാന്റ് ഫ്ളവര്‍ വിശദീകരിച്ചു.

സിംബാബ്വെ ടീമില്‍ സഹതാരം കൂടിയായിരുന്ന സഹോദരന്‍ ആന്‍ഡി ഫ്ളവര്‍, അവതാരകന്‍ നീല്‍ മാന്‍തോര്‍പ്പ് എന്നിവര്‍ക്കൊപ്പം നടത്തിയ 'ഫോളോവിങ് ഓണ്‍ ക്രിക്കറ്റ് പോഡ്കാസ്റ്റ്' എന്ന ലൈവ് ചാറ്റിലാണ് ഗ്രാന്റ് ഫ്ളവര്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ലൈവ് ചാറ്റിനിടെ, പരിശീലക കാലയളവില്‍ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുള്ള വ്യത്യസ്ത സ്വഭാവക്കാരായ താരങ്ങളുമായുള്ള അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് യൂനിസ് ഖാനുമായി ബന്ധപ്പെട്ട അസാധാരണ സംഭവം ഗ്രാന്റ് ഫ്ളവര്‍ ഓര്‍ത്തെടുത്തത്.

ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ഒരു ടെസ്റ്റ് മത്സരത്തിനിടെ നടന്ന സംഭവം ഓര്‍ക്കുന്നു. ടെസ്റ്റിന്റെ ഇടവേളയുടെ സമയത്ത് യൂനിസ് ഖാന് ബാറ്റിങ്ങിന്റെ കാര്യത്തില്‍ ഞാന്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി. പക്ഷേ, അതൊന്നും യൂനിസ് നല്ല രീതിയിലല്ല എടുത്തത്. അയാള്‍ ഒരു കത്തിയെടുത്ത് എന്റെ കഴുത്തില്‍വച്ചു. മുഖ്യ പരിശീലകന്‍ മിക്കി ആര്‍തര്‍ അടുത്തിരിക്കുമ്പോഴാണ് സംഭവം. അന്ന് അദ്ദേഹം ഇടപെട്ടാണ് യൂനിസിനെ പിന്തിരിപ്പിച്ചത്' ഗ്രാന്റ് ഫ്ളവര്‍ വിവരിച്ചു.

'വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. ഇതെല്ലാം പരിശീലക ജോലിയുടെ ഭാഗമായിട്ടാണ് ഞാന്‍ കാണുന്നത്. ആ കാലയളവ് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെങ്കിലും ആസ്വദിച്ചുതന്നെയാണ് ജോലി ചെയ്തത്. നോക്കൂ, ഇപ്പോഴും ഞാന്‍ ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. എന്നിട്ടും നല്ല നിലയില്‍ എത്തിച്ചേരാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു' ഗ്രാന്റ് ഫ്ളവര്‍ പറഞ്ഞു. 2014 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തിലാണ് നാല്‍പ്പത്തൊന്‍പതുകാരനായ ഗ്രാന്റ് ഫ്ളവര്‍ പാക്കിസ്ഥാന്‍ ടീമിന്റെ ബാറ്റിങ് പരിശീലകനായി ജോലി ചെയ്തത്. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ ടീമുമായുള്ള കരാര്‍ അവസാനിച്ചതോടെ ടീം വിട്ട ഫ്ളവര്‍, നിലവില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനാണ്.

പാക്ക് ബാറ്റ്സ്മാന്‍ അഹമ്മദ് ഷെഹ്സാദും വ്യത്യസ്ത സ്വഭാവക്കാരനായിരുന്നുവെന്ന് ഫ്ളവര്‍ അനുസ്മരിച്ചു. അദ്ദേഹം വളരെ ചൂടന്‍ സ്വഭാവമുള്ള ആളായിരുന്നു എന്നാണ് ഫ്ളവര്‍ പറഞ്ഞത്. 'പ്രതിഭയുള്ള ബാറ്റ്സ്മാനായിരുന്നു അദ്ദേഹം. പക്ഷേ, ചൂടന്‍ സ്വഭാവമായിരുന്നു. ഇത്തരമൊരു താരം എല്ലാ ടീമിലും കാണും. ചില സമയത്ത് ഈ സ്വഭാവം അവരെ കൂടുതല്‍ മികച്ച താരമാക്കി മാറ്റും. പക്ഷേ ഉറപ്പില്ല ഗ്രാന്റ് ഫ്ളവര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ ടീമിന്റെ 2016ലെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് ഗ്രാന്റ് ഫ്ളവര്‍ വെളിപ്പെടുത്തിയ സംഭവം നടന്നതെന്നാണ് സൂചന. സിംബാബ്വെയ്ക്കായി 67 ടെസ്റ്റില്‍നിന്ന് 3457 റണ്‍സും 221 ഏകദിനങ്ങളില്‍നിന്ന് 6571 റണ്‍സും നേടിയ താരമാണ് ഗ്രാന്റ് ഫ്ളവര്‍. . ഗ്രാന്റ് ഫ്ളവറിന്റെ വെളിപ്പെടുത്തലിനോട് യൂനിസ് ഖാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category