1 GBP = 97.30 INR                       

BREAKING NEWS

രണ്ടു വര്‍ഷം കൊണ്ടു നേടിയ അവിശ്വസനീയമായ വളര്‍ച്ച അസ്തമിക്കുന്നതിന്റെ നടുക്കത്തില്‍ ടിക്ടോക്; ടിക്ടോക്കിന്റെയും ഹലോ ആപ്ലിക്കേഷന്റെയും വിഗോ വിഡിയോയുടെയും മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന് നഷ്ടം ഏകദേശം 45,000 കോടിയോളം രൂപ; ഇനി ഇന്ത്യയിലെ ചൈനീസ് നിക്ഷേപത്തിന് കേന്ദ്ര അനുമതിയും അനിവാര്യം; കൊറോണക്കാലത്തെ ചൈനീസ് സാമ്പത്തിക അധിനിവേശ മോഹങ്ങളെ തകര്‍ത്ത് ഇന്ത്യയുടെ ഡിജിറ്റല്‍ മിന്നലാക്രമണം; അതിര്‍ത്തി സംഘര്‍ഷം കരയിക്കുന്നത് ചൈനീസ് ആപ്പുകളെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സൈനികേതരവും ദീര്‍ഘകാല ആഘാതമുണ്ടാക്കുന്നതുമായ സാമ്പത്തിക, ഡിജിറ്റല്‍ ആക്രമണം. ചൈനയ്ക്കുമേല്‍ ഇന്ത്യ നടത്തിയ 'ഡിജിറ്റല്‍ സ്ട്രൈക്' ആണ് 59 ചൈനീസ് ആപ്പുകളുടെ നിരോധനം. പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ബാലാക്കോട്ടില്‍ വ്യോമസേന നടത്തിയ 'സര്‍ജിക്കല്‍ സ്ട്രൈക്ക്' ഏറെ ചര്‍ച്ചയായിരുന്നു. ഇതോടെയാണ് പാക്കിസ്ഥാന്‍ ഒതുങ്ങിയത്. ശത്രുവിന്റെ കരുത്ത് അറിഞ്ഞ് ചൈനയ്ക്കെതിരെ നടത്തിയത് മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്ക്. ഇന്ത്യയുടെ വിലക്കിനെ തുടര്‍ന്ന് ഓരോ ചൈനീസ് ആപ് കമ്പനിയും ദിവസവും കോടികളുടെ നഷ്ടമാണ് നേരിടുന്നത്. ഇത് തന്നെയാണ് ആപ് നിരോധനത്തിലൂടെ ചൈനയ്ക്ക് ഇന്ത്യ നല്‍കിയ പണിയും. രണ്ടു വര്‍ഷം കൊണ്ടു നേടിയ അവിശ്വസനീയമായ വളര്‍ച്ച ഒറ്റ രാത്രികൊണ്ട് അസ്തമിക്കുന്നതിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല ടിക്ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ക്ക്.

കൊറോണ ഭീതിക്കിടെ ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങളെ ഏറ്റെടുക്കാന്‍ ചൈനീസ് കമ്പനികള്‍ പല നീക്കങ്ങളും നടത്തിയിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കാനായിരുന്നു ഇത്. ഇന്ത്യന്‍ കമ്പനികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തി കയ്യടക്കാനുള്ള ചൈനീസ് നീക്കം തടയാനായി കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയം എഫ്ഡിഐ വ്യവസ്ഥകളില്‍ നേരത്തെ തന്നെ ഭേദഗതി വരുത്തിയിരുന്നു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു രാജ്യത്തെയും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഇല്ലാതെ നേരിട്ടുള്ള നിക്ഷേപം നടത്താനാവില്ലെന്നതായിരുന്നു ഇത്. നേരത്തേ പാക്കിസ്ഥാനും ബംഗ്ലാദേശിനും ഈ നിയന്ത്രണം ഉണ്ടായിരുന്നു. ഇതിന് ശേഷം ചൈനയ്ക്ക് ഇന്ത്യ നല്‍കിയ പണിയായിരുന്നു ആപ്പു നിരോധനം.

മ്യൂസിക്കലി എന്ന ആപ്പുമായി ലയിച്ച ശേഷം 2018ലാണ് ടിക്ടോക് ലോകമെങ്ങും ലഭ്യമായത്. ടിക്ടോക്കിനൊപ്പം നിരോധിക്കപ്പെടുന്ന ആപ്പുകളില്‍ പലതും ഏറെ പ്രചാരമുള്ളവയാണ്. ലളിതമായ ഇന്റര്‍ഫെയ്സ്, കുറഞ്ഞ ഫയല്‍ സൈസ്, കുറഞ്ഞ ഇന്റര്‍നെറ്റ് ഉപയോഗം - ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ചൈനീസ് ആപ്പുകള്‍ അനുവര്‍ത്തിക്കുന്ന ശൈലി ഇതാണ്. അങ്ങനെ ഉപഭോക്താക്കളെ അടിമകളാക്കുന്നു. ഇന്ത്യാക്കാരും ടിക് ടോക് അടക്കമുള്ള ആപ്പുകളില്‍ സമയം കളഞ്ഞു. അങ്ങനെ നിരോധനം കൊണ്ടു വന്ന് ചൈനയുടെ ഇന്ത്യയിലെ ബിസിനസ് മോഹങ്ങളെ തളര്‍ത്തുകയാണ് ഇന്ത്യ. അതിര്‍ത്തിയില്‍ ചൈനീസ് ക്രൂരത കാരണം 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഈ വീരമൃത്യുവിനുള്ള ഇന്ത്യന്‍ പ്രതികാരമാണ് ആപ്പുകള്‍ക്കുള്ള നിരോധനം.

'രാജ്യത്തെ ജനങ്ങളുടെ ഡേറ്റ സംരക്ഷിക്കാനാണു നമ്മള്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. അതൊരു ഡിജിറ്റല്‍ സ്ട്രൈക്കായിരുന്നു. ഇന്ത്യ സമാധാനത്തിനായാണു നിലകൊള്ളുന്നത്. എന്നാല്‍ ആരെങ്കിലും ദുഷ്ടലാക്കോടെ വന്നാല്‍ തക്കതായ മറുപടി നല്‍കും. ആപ്പുകളുടെ നിരോധനം വലിയൊരു അവസരമാണു തുറക്കുന്നതെന്നു കരുതുന്നു. നല്ല ആപ്പുകള്‍ ഇന്ത്യക്കാര്‍ക്കു നിര്‍മ്മിച്ചു കൂടെ? വിദേശ ആപ്പുകളെ ആശ്രയിക്കുന്നത്, പല കാരണങ്ങളാല്‍ അവരുടെ അജന്‍ഡകള്‍ക്കു വിധേയമാകുന്നത് അവസാനിപ്പിച്ചുകൂടെ നമുക്ക്?' കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിക്കുന്നു.

59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് ചൈനയെ വേദനിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ വിലക്ക് ചൈനീസ് കമ്പനികള്‍ക്കു 'ഷോക്ക്' ആയി എന്നു തന്നെയാണ് ആഗോള തലത്തിലെ വിലയിരുത്തല്‍. ആപ്പ് ഉടമസ്ഥരായ കമ്പനികള്‍കോടികളുടെ വരുമാനനഷ്ടമാണു ദിനംപ്രതി നേരിടുന്നത്. അപ് ഉപയോഗിക്കുന്നതിനിടെ ഉപയോക്താക്കള്‍ നടത്തുന്ന പര്‍ച്ചേസുകളില്‍ നിന്നുള്ള വരുമാനവും ആപ്പില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളില്‍നിന്നുള്ള വരുമാനവുമാണ് കമ്പനികളെ പിടിച്ചു നിര്‍ത്തുന്നത്. ജനസംഖ്യയില്‍ ഏറെ മുന്നിലുള്ള ഇന്ത്യയില്‍ നിന്നും ചൈനീസ് ആപ്പുകള്‍ പടിയിറങ്ങുമ്പോള്‍ വരുമാന നഷ്ടം ഉറപ്പാണ്. ഇതാണ് ചൈനീസ് കമ്പനികളെ തളര്‍ത്തുന്നത്.

ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, ടിക്ടോക്കിന്റെയും ഹലോ ആപ്ലിക്കേഷന്റെയും വിഗോ വിഡിയോയുടെയും മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന് 6 ബില്യന്‍ ഡോളര്‍ (ഏകദേശം 45,000 കോടിയോളം രൂപ) വരെ നഷ്ടം സംഭവിച്ചെന്നാണു വ്യക്തമാക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 1 ബില്യന്‍ ഡോളറിലേറെ തുകയാണു ബൈറ്റ്ഡാന്‍സ് നിക്ഷേപിച്ചിട്ടുള്ളതെന്നാണ് സൂചന. ആപ്പ് നിരോധനം പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യയിലെ ബിസിനസ് നിലച്ചു. ഇത് കമ്പനിയെ തളര്‍ത്തി.

മൊബൈല്‍ ആപ്ലിക്കേഷന്‍ അനാലിസിസ് കമ്പനിയായ സെന്‍സര്‍ ടവറില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മേയില്‍ ടിക്ടോക് 112 ദശലക്ഷം പേരാണു ഡൗണ്‍ലോഡ് ചെയ്തിരുന്നത്. യുഎസിലെ ഡൗണ്‍ലോഡിന്റെ ഇരട്ടിയാണ് ഇന്ത്യയിലെ ഡൗണ്‍ലോഡുകളെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ടിക്ടോക്കിന്റെ വരുമാനത്തിന്റെ വലിയൊരു പങ്കും ഇപ്പോള്‍ ഇല്ലാതായി.

അതിനിടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതില്‍ സന്തോഷിക്കുകയാണു രാജ്യത്തെ സൈബര്‍ ലോകം. ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനെ ദേശി ആപ്പ് ഡവലപ്പര്‍മാര്‍ പ്രശംസിച്ചു. ഇന്ത്യയില്‍ ആപ്പ് സംരംഭങ്ങളെ അഭിവൃദ്ധിപ്പെടുത്താന്‍ സഹായിക്കുമെന്നാണു വിവിധ കമ്പനികളുടെ അഭിപ്രായം. ചൈനീസ് കടന്നുകയറ്റത്തിനു ശേഷം വലിയ പ്രചാരം നേടിയ മിത്രോം ഉള്‍പ്പെടെ ടിക്ടോക്കിന്റെ ഇന്ത്യന്‍ ബദലുകള്‍ക്കു വലിയ വളര്‍ച്ചാസാധ്യത കൂടിയാണ് ഈ നിരോധനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category