1 GBP = 97.30 INR                       

BREAKING NEWS

ഇത് പാക്കിസ്ഥാന്‍ ഇന്ത്യയോട് ചെയ്യുന്നതിന് സമാനമായ ക്രൂരത; വടക്കുകിഴക്കന്‍ ഇന്ത്യയിലെ വിഘടനവാദ സംഘങ്ങള്‍ക്കൊപ്പം ഭീകര സംഘടനകളേയും പ്രോത്സാഹിപ്പിക്കുന്നത് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം; കലാപകാരികളെ വളര്‍ത്തുന്നത് അയല്‍ രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കി സില്‍ക് റോഡിലൂടെ ആഗോള ശക്തിയായി വളരാന്‍; ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കന്‍ മേഖലയിലും നിലയുറപ്പിക്കാനുള്ള ശ്രമം ഇന്ത്യയെ ലക്ഷ്യമിട്ടും; ചൈനീസ് ചതി വിളിച്ചു പറഞ്ഞ് മ്യാന്മറും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ന്ത്യന്‍ സൈന്യത്തിന്റെ ആദ്യ സര്‍ജിക്കല്‍ സ്ട്രൈക്ക് മ്യാന്മറിലായിരുന്നു. 2015 ജൂണില്‍ മ്യാന്മാര്‍ അതിര്‍ത്തി കടന്നായിരുന്നു ഇന്ത്യയുടെ ആദ്യ ആക്രമണം. മ്യാന്മര്‍ അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയത് വെറും 40 മിനിറ്റ് മാത്രം നീണ്ടു നിന്ന് ആക്രമണമായിരുന്നു. 38 നാഗാ തീവ്രവാദികളെയാണ് അന്ന് ഇന്ത്യന്‍ സൈന്യം വകവരുത്തിയത്. പുലര്‍ച്ച മൂന്നു മണിയോടെയായിരുന്നു 70 കമാന്‍ഡോകള്‍ പങ്കെടുത്ത ആക്രമണം നടത്തിയത്. ഒരു സൂചനയും നല്‍കാതെ സൂര്യനുദിക്കും മുമ്പ് ഇന്ത്യന്‍ സൈന്യം ലക്ഷ്യം നിര്‍വഹിച്ച് മ്യാന്മറില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു.

ഹെലികോപ്ടറുകളുടെ അകമ്പടിയോടെ കരസേന നടത്തിയ ഈ ആക്രമണം മണിപ്പൂരില്‍ 18 ഓളം ഇന്ത്യന്‍ സൈനികരെ വധിച്ചതിന് പ്രതികാരമായിട്ടായിരുന്നു. മ്യാന്മര്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയും കിട്ടി. മ്യാന്മറിലെ ഭീകരവാദികള്‍ ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയായിരുന്നു എന്നും ഉയര്‍ത്തിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകര പ്രവര്‍ത്തനത്തെ തടയിട്ടത് ഈ മിന്നലാക്രമണത്തിലൂടെയായിരുന്നു. ഇപ്പോഴിതാ ഇന്ത്യയ്ക്കെതിരെ മ്യാന്മാറിലെ ഭീകരെ വീണ്ടും സജീവമാക്കുകയാണ് ചൈന. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്കൊപ്പം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ പുകയ്ക്കാനുള്ള നീക്കം.

പാക്കിസ്ഥാന്‍ ഇന്ത്യയോട് ഭീകരപ്രവര്‍ത്തനം കാണിക്കുന്നതുപോലെയാണ് ചൈന മ്യാന്മറിനോടു കാട്ടുന്ന ക്രൂരത. മ്യാന്മറിന്റെ ഷാന്‍ മേഖലയില്‍ ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നു പ്രവത്തിക്കുന്ന സായുധ സംഘടനയായ 23,000 പേരടങ്ങുന്ന മാന്‍ഡരിന്‍ സംസാരിക്കുന്ന യുണൈറ്റഡ് വാ സ്റ്റേറ്റ് ആര്‍മിയെ ചൈന പരിശീലിപ്പിക്കുന്നുണ്ടെന്നാണ് വിവരം. മ്യാന്മര്‍ ഇന്ത്യ അതിര്‍ത്തിയിലെ ചൈനയുടെ യുന്നാന്‍ പ്രവിശ്യയയില്‍ ഇവരെപ്പോലുള്ള സായുധസംഘങ്ങള്‍ക്ക് ചൈന പിന്തുണ നല്‍കുന്നുണ്ട്.

ഈ സംഘങ്ങള്‍ മ്യാന്മറിന്റെ 'നോര്‍ത്തേണ്‍ അലയന്‍സ്' എന്നാണ് അറിയപ്പെടുന്നത്. ഇവര്‍ ഇന്ത്യ മ്യാന്മര്‍ അതിര്‍ത്തിയിലാണു പ്രവര്‍ത്തിക്കുന്നത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ വിഘടനവാദ സംഘങ്ങളായ ഉള്‍ഫ, എന്‍എസ്സിഎന്‍ (കെ) സംഘടനകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. ഇവരെ തുരത്താനായിരുന്നു 2015ലെ മിന്നലാക്രമണം. ഇതോടെ ഇവര്‍ പതിയെ പിന്‍വലിച്ചു. ചൈന ആയുധങ്ങള്‍ നല്‍കി ഇവിടെ ഭീകര പ്രവര്‍ത്തനം സജീവമാക്കുന്നു. ഇതിനൊപ്പം മ്യാന്മറിലെ മറ്റിടങ്ങളിലുള്ള ഭീകരരേയും വളര്‍ത്തുന്നു. മ്യാന്മറിനെ സാമ്പത്തികമായും മാനസികമായും തളര്‍ത്തി അടിമയാക്കുകയാണ് ലക്ഷ്യം. ഇതാണ് മ്യാന്മര്‍ തുറന്നു സമ്മതിക്കുന്നതും.

ഇത് ഇന്ത്യയ്ക്കെതിരായ നിഴല്‍ യുദ്ധത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇന്ത്യയുമായി ചേര്‍ന്ന് തീവ്രവാദികളെ ഒതുക്കിയ മ്യാന്മറിനും കടുത്ത വെല്ലുവിളിയാണഅ. ഇതോടെ ചൈനയുടെ സ്വഭാവം തിരിച്ചറിഞ്ഞ് അടുത്തകാലം വരെ അടുത്ത അനുയായിയായിരുന്ന മ്യാന്മറും രംഗത്ത് വരികയാണ്. തെക്കു കിഴക്കന്‍ ഏഷ്യയിലെ ചൈനയുടെ അടുത്ത സുഹൃത്തായിരുന്നു മ്യാന്മര്‍. രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം നടത്തുന്ന കലാപകാരികള്‍ക്ക് ആയുധങ്ങളും മറ്റുമെത്തിക്കുന്നത് ചൈനയാണെന്ന വിമര്‍ശനമാണ് മ്യാന്മര്‍ നടത്തിയിരിക്കുന്നത്. വിമത വിഭാഗത്തെ അടിച്ചമര്‍ത്താന്‍ രാജ്യാന്തര സഹകരണം തേടിയിരിക്കുകയാണ് മ്യാന്മറിപ്പോള്‍. ഇതോടെ ചൈനയ്ക്ക് പുതിയൊരു ചെറിയ എതിരാളിയെ കൂടി കിട്ടുകയാണ്.

മ്യാന്മറിലെ ഭീകരസംഘടനകള്‍ക്കുപിന്നില്‍ 'വന്‍ ശക്തി'കളുണ്ടെന്നും ഇവരെ ഒതുക്കാന്‍ രാജ്യാന്തര സഹകരണം ആവശ്യമാണെന്നും മ്യാന്മര്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് സീനിയര്‍ ജനറല്‍ മിന്‍ ഓങ് ഹ്ലെയ്ങ് റഷ്യയുടെ ഔദ്യോഗിക ടിവി സ്വെസ്ഡയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഈ 'വന്‍ ശക്തി'യെന്നത് ചൈനയാണെന്നാണ് വിലയിരുത്തല്‍. ഈ ഭീകരര്‍ ഏറ്റവും അധികം വെല്ലുവിളിയുണ്ടാക്കുന്നത് ഇന്ത്യയ്ക്കാണെന്ന യാഥാര്‍ത്ഥ്യമാണ് ഇതിന് കാരണം. മ്യാന്മറിനെ തങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ചൈനയാണ് അതിര്‍ത്തിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കലാപകാരികള്‍ക്ക് ആയുധങ്ങളും മറ്റു സഹായവും നല്‍കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പല പദ്ധതികളില്‍ പണമിറക്കുക വഴി മ്യാന്മറിനെ കടക്കെണിയില്‍പ്പെടുത്താനുള്ള നീക്കം ചൈന നടത്തിയെങ്കിലും ആ കെണിയില്‍ മ്യാന്മര്‍ ഇതുവരെ വീണിട്ടില്ലെന്നാണ് സൂചന. ശ്രീലങ്കയെ ഇങ്ങനെയാണ് ചൈന അടുപ്പിച്ച് നിര്‍ത്തുന്നത്.

'അരാകന്‍ ആര്‍മി (എഎ), അരാകന്‍ റോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി (എആര്‍എസ്എ), ചൈനയോടു ചേര്‍ന്നു കിടക്കുന്ന മ്യാന്മറിന്റെ പടിഞ്ഞാറന്‍ സംസ്ഥാനമായ രാഖൈനിലെ ഭീകര സംഘടനകള്‍' എന്നിവയെക്കുറിച്ചാണെന്ന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സോ മിന്‍ തുന്‍ പിന്നീടു വിശദീകരിച്ചു. അരാകന്‍ ആര്‍മിക്കു പിന്നില്‍ 'വിദേശ രാജ്യ'മുണ്ടെന്നും ചൈനീസ് നിര്‍മ്മിത ആയുധങ്ങളാണ് 2019ല്‍ സൈന്യത്തെ ആക്രമിക്കാന്‍ അവര്‍ ഉപയോഗിച്ചതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. നിരോധിക്കപ്പെട്ട താങ് നാഷനല്‍ ലിബറേഷന്‍ ആര്‍മിയുടെ കേന്ദ്രത്തില്‍ 2019 നവംബറില്‍ നടത്തിയ റെയ്ഡില്‍ 70,000 യുഎസ് ഡോളര്‍ മുതല്‍ 90,000 യുഎസ് ഡോളര്‍ വരെ വിലയുള്ള ആയുധങ്ങളാണ് കണ്ടെടുത്ത്. ഇവയില്‍ സര്‍ഫര്‍സ് - ടു - എയര്‍ മീസൈലുകളും ഉള്‍പ്പെടും. ഈ ആയുധങ്ങള്‍ നിരോധിത സംഘടനയ്ക്കു ലഭ്യമായതിനു പിന്നില്‍ ചൈനയാണെന്ന് സൈന്യം കണ്ടെത്തിയിരുന്നു. കൂടുതലും ചൈനീസ് നിര്‍മ്മിതമാണെന്നും വ്യക്തമായിരുന്നതായി സൈനിക വക്താവ് മേജര്‍ ജനറല്‍ തുന്‍ തുന്‍ ന്യി പറഞ്ഞു.

വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒബിഒആര്‍) പദ്ധതിക്കായി ചെറു അയല്‍രാജ്യമായ മ്യാന്മറിനെ വരുതിയിലാക്കി കൊണ്ടുവരാനാണ് ചൈനയുടെ നീക്കമെന്നാണു വിലയിരുത്തുന്നത്. ഒബിഒആര്‍ പ്രശ്നങ്ങളില്ലാതെ നടപ്പാക്കാന്‍ ഒരു ബാര്‍ഗെയ്നിങ് ചിപ് ആയാണ് ഭീകര സംഘങ്ങള്‍ക്ക് ചൈന സഹായം നല്‍കുന്നതെന്ന വിലിയുരുത്തലുണ്ട്. രോഹിന്‍ഗ്യ വിഷയം രാജ്യാന്തര തലത്തില്‍ മ്യാന്മറിന്റെ പ്രതിച്ഛായ മോശമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സാമ്പത്തികമായും നയതന്ത്രപരമായും മ്യാന്മറിന് ചൈനയെ ആശ്രയിക്കേണ്ടിവന്നു. ഇതോടെ മ്യാന്മറിന്റെ കാര്യങ്ങളില്‍ ചൈന ഇടപെടല്‍ തുടങ്ങി. സാമ്പത്തിക ഇടനാഴി പദ്ധതിയിലെ പ്രധാന സംരംഭങ്ങളെല്ലാം ആഭ്യന്തര സംഘര്‍ഷം നടക്കുന്ന മേഖലകളിലാക്കി. തീവ്രവാദികളെ പിന്തുണച്ചു. സര്‍ക്കാരിന്റെയും ഭീകര സംഘടനകളുടെയും ഇടയില്‍ ഒത്തുതീര്‍പ്പെന്ന പേരില്‍ നിന്ന് മ്യാന്മറിനെ അടിമയാക്കാനാണ് ചൈനീസ് ശ്രമം. ഇതാണ് മ്യാന്മര്‍ തിരിച്ചറയുന്നത്.

എന്നാല്‍ ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുന്നു. ഈ ജനുവരിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് മ്യാന്മര്‍ സന്ദര്‍ശിച്ചപ്പോള്‍ ഈ ആശങ്ക തള്ളിക്കളഞ്ഞിരുന്നു. മ്യാന്മറിലൂടെ ചൈന ഇന്ത്യയിലേക്കും ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. ചൈന - മ്യാന്മര്‍ സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാക്കാനും ചൈന ശ്രമിക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കന്‍ മേഖലയില്‍ നിലയുറപ്പിക്കാനാണ് ഇത്. ഇന്ത്യന്‍ മേഖലയിലും പിടിമുറുക്കാന്‍ ചൈനയ്ക്കാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category