1 GBP = 98.20 INR                       

BREAKING NEWS

ബാംഗ്ലൂരില്‍ നിന്നെത്തി 14 ദിവസം ക്വാറന്റൈന്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് കൂട്ടിക്കൊണ്ട് വിട്ടത് ഭാര്യ വീടിന്റെ അടഞ്ഞു കിടന്ന മുറ്റത്ത്; യുവതിയേയും രണ്ട് കുഞ്ഞുങ്ങളേയും വഴിയില്‍ നിര്‍ത്തി ഭര്‍ത്താവ് മുങ്ങി; മകള്‍ എത്തുമെന്നറിഞ്ഞ് അമ്മയും സഹോദരനും അതിനും മുന്നേ സ്ഥലം വിട്ടു; ഉറ്റവരോടൊപ്പം കഴിയാന്‍ മക്കളുമായി എത്തിയ ബാംഗ്ലൂരിലെ നഴ്സിന് സംഭവിച്ചത്

Britishmalayali
kz´wteJI³

കോട്ടയം: ര്‍ത്താവും അമ്മയും സഹോദരനും ഉണ്ടെങ്കിലും ഇന്ന് ആരുമില്ലാതെ ഒറ്റപ്പെട്ട നിലയിലാണ് ബാംഗ്ലൂരിലെ നഴ്സായ മലയാളി യുവതിയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും. മഹാമാരിയുടെ കാലത്ത് ഉറ്റവരോടൊപ്പം കഴിയാനാണ് യുവതി ബാംഗ്ലൂരു നിന്നും കേരളത്തിലെത്തിയത്. എന്നാല്‍ 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞപ്പോള്‍ ആരോരുമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഈ അമ്മയും മക്കളും. ആശ്രയമാകേണ്ട ഭര്‍ത്താവും അമ്മയും സഹോദരനും കൈവിട്ടതോടെയാണ് യുവതി എന്തു ചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ട് പോയത്.

ഒടുവില്‍ ആരോരുമില്ലാതായതോടെ ഈ യുവതി ആശ്രയം തേടി കളക്ടറേറ്റില്‍ എത്തി. കോവിഡ് ഭീതിയില്‍ തന്റെ പൊന്നുമക്കളെ ചേര്‍്ത്ത പിടിച്ചാണ് ഈ യുവതി എത്തിയത്. ബെംഗളൂരുവില്‍ നിന്ന് എത്തി 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയിട്ടും സ്വന്തം വീട്ടിലോ ഭര്‍തൃവീട്ടിലോ സ്വീകരിക്കാതെ വന്നതോടെയാണ് യുവതി മക്കളുമായി കളക്ടറേറ്റില്‍ എത്തിയത്. കുറവിലങ്ങാട് നസ്രത്ത് ഹില്‍ സ്വദേശിനിയായ യുവതിയും (38) മക്കളായ 7 വയസ്സുകാരിയും 4 വയസ്സുകാരനുമാണ് അഭയത്തിന് ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയത്.

കലക്ടറേറ്റില്‍ എത്തിയ ആ അമ്മ എട്ട് മണിക്കൂറോളമാണ് രണ്ടു കുഞ്ഞുങ്ങളുമായി അഭയം തേടി അലഞ്ഞത്. സര്‍ക്കാര്‍ ഇടപെട്ട് താല്‍ക്കാലിക അഭയ സ്ഥാനത്തേക്ക് മാറ്റി എങ്കിലും ഇവിടെ നിന്ന് എങ്ങോട്ട് പോകണമെന്ന് ഇവര്‍ക്ക് ഇനിയും അറിയില്ല. ഒന്നര വര്‍ഷമായി ബെംഗളൂരുവില്‍ നഴ്സിങ് ജോലി ചെയ്തുവരുന്ന യുവതി കുട്ടികളുമായി രണ്ടാഴ്ച മുന്‍പാണ് കേരളത്തില്‍ എത്തിയത്. പാലായിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 2 ആഴ്ച കഴിഞ്ഞ ശേഷം ഭര്‍ത്താവിനെ വിവരം അറിയിച്ചു.

തുടര്‍ന്ന് ഇന്നലെ രാവിലെ ഭര്‍ത്താവ് എത്തി ഇവരെ പാലായിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നു വിളിച്ചു കൊണ്ടു വന്നു. ഭര്‍തൃവീടായ കുറുമള്ളൂര്‍ വേദഗിരിയില്‍ ഉള്ള വീട്ടിലാക്കുന്നതിന് പകരം യുവതിയുടെ വീടായ കുറവിലങ്ങാട് നസ്രത്ത് ഹില്ലിലേക്കാണ് ഇയാള്‍ ഭാര്യയെയും മക്കളെയും കൊണ്ടുപോയത്. വീടിനു സമീപം ഇവരെ നിര്‍ത്തിയ ശേഷം മടങ്ങി. എന്നാല്‍ യുവതിയുടെ വീട് പൂട്ടിയ നിലയിലായിരുന്നു

അമ്മയെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ല. ബെംഗളൂരുവിലുള്ള സഹോദരനെ ഫോണില്‍ വിളിച്ചെങ്കിലും നാട്ടില്‍ പോലും കയറരുതെന്നാണ് പറഞ്ഞതെന്ന് യുവതി പറയുന്നു. ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം എത്തിയാല്‍ താമസിപ്പിക്കാമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി യുവതി പറയുന്നു.വീട്ടില്‍ കയറാന്‍ കഴിയാതെ വന്നതോടെ സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവിനെ ഫോണില്‍ വിളിച്ചു. തുടര്‍ന്നാണ് ഇവര്‍ കലക്ടറേറ്റില്‍ എത്തിയത്.

ആനി ബാബു കലക്ടറെ കണ്ട് ഇവരുടെ സ്ഥിതി ബോധ്യപ്പെടുത്തി. കലക്ടര്‍ സാമൂഹിക ക്ഷേമ ഓഫിസറോടു നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ പൊലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കാമെന്ന് അറിയിച്ച് ഇവരും കൈവിട്ടു.

ഭക്ഷണം പോലും കഴിക്കാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടിയ ഇവരെ ആനി ബാബു ഇടപെട്ട് ഇന്നലെ വൈകിട്ട് അഞ്ചോടെ താല്‍ക്കാലിക സൗകര്യം ഒരുക്കി കളത്തിപ്പടിയിലെ കോവിഡ് സംരക്ഷണ കേന്ദ്രത്തിലാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category