1 GBP = 97.30 INR                       

BREAKING NEWS

പങ്കെടുക്കാന്‍ വരുന്നവര്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യണമെന്നു പ്രചാരണസംഘം ആവശ്യപ്പെട്ടത് ആയുധമാക്കി; സന്ദേശം ഗ്രൂപ്പുകളില്‍ പങ്കിട്ട ടിക്ടോക്, കെ-പോപ് താരങ്ങള്‍ എല്ലാവരോടും രജിസ്റ്റര്‍ ചെയ്യണമെന്നും അങ്ങോട്ടേക്കു പോകരുതെന്നും ആവശ്യപ്പെട്ടു; ടിക്ടോക് ബോട്ടുകള്‍ സന്ദേശം ഹൈജാക്ക് ചെയ്തു തെറ്റിദ്ധരിപ്പിച്ചതും അട്ടിമറിയായി; ഒക്ലഹോമിലെ ട്രംപിന്റെ റാലി പൊളിച്ചത് ഡാറ്റാ ഖനനം; ചൈനീസ് അപ്പ് നിരോധനത്തിന് പിന്നില്‍ അമേരിക്കന്‍ തിരിച്ചറിവ്; ഇനി സൈബറിടത്തില്‍ കരുതലോടെ നീങ്ങാന്‍ ഇന്ത്യന്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാഷ്ട്രീയ, സൈനിക ആവശ്യങ്ങള്‍ക്കായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) ഡേറ്റാ ഖനനം നടത്തുന്നതാണ് രീതി. ചൈനയുടെ ഏറ്റവും വലിയ ശത്രു അമേരിക്കയാണ്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്രം തളര്‍ന്നു. ഇതിന് ചൈന പ്രതികാരം തീര്‍ത്തത് ഡാറ്റാ ഖനനത്തിന്റെ സാധ്യത ഉപയോഗിച്ചായിരുന്നു. ഒക്ലഹോമില്‍ ട്രംപിന്റെ റാലിയില്‍ നടത്തിയ ചൈനീസ് ഇടപെടലുകള്‍ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പായിരുന്നു. ഇതു കൊണ്ടാണ് 59 ആപ്പുകളെ നിരോധിക്കുന്നത്. ഇന്ത്യയില്‍നിന്നു ഡേറ്റാ ഖനനംചെയ്യുന്നതു തടയുകയെന്ന വലിയ ഉദ്ദേശ്യവുമാണ് ഈ ഡിജിറ്റല്‍ സ്ട്രൈക്കിനുള്ള കാരണങ്ങളില്‍ ഒന്ന്. ഗല്‍വാമയിലെ സൈനിക രക്തസാക്ഷിത്വത്തിനുള്ള പ്രതികാരം പല തരത്തിലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

'മിലിറ്ററി സിവിലിയന്‍ ഫ്യൂഷന്‍' എന്നറിയപ്പെടുന്ന ചൈനീസ് ചോര്‍ത്തല്‍ തന്ത്രത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യന്‍ പ്രതികരാം.വളരെപ്പെട്ടെന്നു ഹിറ്റായ ടിക്ടോക്കും യുസി ബ്രൗസറും ഉള്‍പ്പെടെയുള്ളവ ചാരപ്പണിക്കുള്ള ചൈനയുടെ ടൂളുകളാണെന്നു അമേരിക്കന്‍ ഇടപെടല്‍ തെളിയിച്ചിരുന്നു. ഈ ആപ്പുകളില്‍ ഉപയോക്താക്കള്‍ അറിഞ്ഞുംഅറിയാതെയും നല്‍കുന്ന വിവരങ്ങള്‍ ചൈന അവരുടെ രാഷ്ട്രീയ, സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. ഇതിന് തെളിവായിരുന്നു അമേരിക്കയിലെ ഇടപെടല്‍. ഇതു കാരണം ട്രംപിന് വലിയ ക്ഷീണമുണ്ടാവുകയും ചെയ്തു. ഇതെല്ലാം ഇന്ത്യയിലും നടത്തിയെടുക്കാനായിരുന്നു ചൈനീസ് പദ്ധതി. ഇതുകൊണ്ടാണ് അപ്പുകളെ അതിവേഗം നിരോധിക്കുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷം യുദ്ധമായി മാറി മാറിയാല്‍ സൈബര്‍ രംഗത്തെ ചൈനീസ് ഒളിപ്പോര് സാധ്യത മുന്നില്‍ കണ്ടുള്ള തീരുമാനം.

ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിയിലെ ടിക്ടോക് ഇടപെടലും ഇന്ത്യ മുന്നറിയിപ്പായി കണ്ടു. ഒക്ലഹോമില്‍ ട്രംപിന്റെ റാലിയില്‍ പതിനായിരക്കണക്കിനു പേര്‍ വരുമെന്നായിരുന്നു പ്രതീക്ഷ. റാലി തുടങ്ങുമ്പോള്‍ ഏതാനും ആയിരം പേര്‍ മാത്രമാണെത്തിയത്. പരിപാടി പൊളിഞ്ഞു. ഇത് ട്രംപിന് നാണക്കേടായി. ട്രംപിന്റെ ജനപ്രീതിയിലെ വലിയ ഇടിവ് ചര്‍ച്ചയായി. എന്നാല്‍ ഇതിന് പിന്നില്‍ യുഎസിലെ ടിക്ടോക്കേഴ്സും കെ-പോപ്പ് ഫാന്‍സുമാണു പിന്നിലെന്നു വെളിപ്പെടുത്തലുണ്ടായി. ട്രംപിനെ തളര്‍ത്താന്‍ ചൈന നടത്തിയ കരുതലോടെയുള്ള നീക്കം. സമാന നീക്കങ്ങള്‍ക്ക് ഇന്ത്യയിലും സാധ്യതയുണ്ടെന്ന് കേന്ദ്രം തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ ഇടപെടല്‍. അമേരിക്കയും ചൈനീസ് ആപ്പുകള്‍ക്കെതിരെ നടപടി എടുക്കുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യണമെന്നു ട്രംപിന്റെ പ്രചാരണസംഘം ആവശ്യപ്പെട്ടിരുന്നു. ഈ സന്ദേശം ഗ്രൂപ്പുകളില്‍ പങ്കിട്ട ടിക്ടോക്, കെ-പോപ് താരങ്ങള്‍ എല്ലാവരോടും രജിസ്റ്റര്‍ ചെയ്യണമെന്നും അങ്ങോട്ടേക്കു പോകരുതെന്നും ആവശ്യപ്പെടുകയായിരുന്നു. ടിക്ടോക് ബോട്ടുകള്‍ സന്ദേശം ഹൈജാക്ക് ചെയ്തു ക്യാംപെയ്ന്‍ സംഘത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ട്രംപിനെ തളര്‍ത്തുന്നതിന് വരെ എളുപ്പത്തില്‍ ഇടപെടാന്‍ ചൈനയ്ക്കാവുമെന്നതിന്റെ തെളിവായി ഇതു വ്യാഖ്യാനിക്കപ്പെട്ടു. അതിര്‍ത്തിയിലെ സംഘര്‍ഷം ദിനംപ്രതി കൂടുമ്പോള്‍ ഇന്ത്യയ്ക്കെതിരേയും ചൈന ഈ മാര്‍ഗ്ഗം ഉപയോഗിക്കുമെന്ന ആശങ്ക സജീവമായി. അതുകൊണ്ടാണ് അതിവേഗം 59 ആപ്പുകളെ നിരോധിച്ചത്.

മാവോയുടെ കാലം മുതലുള്ള 'സമഗ്ര പദ്ധതി'യാണ് മിലിറ്ററി സിവിലിയന്‍ ഫ്യൂഷന്‍. പ്രസിഡന്റ് ഷി ചിന്‍പിങ് വിപുലപ്പെടുത്തുകയും ചെയ്തു. ഇന്ത്യയില്‍ സൈനികരും സിവിലിയന്‍സിനെപ്പോലെ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നതു ചൈനയ്ക്കു കാര്യങ്ങള്‍ എളുപ്പമാക്കുമായിരുന്നു. ഇതറിഞ്ഞ ഇന്ത്യ കടുത്ത തീരുമാനമെടുക്കുകയായിരുന്നു. ചൈനീസ് ആപ്പുകള്‍ക്കെതിരെയുള്ള ഏറ്റവും വലിയ ആരോപണം ഡേറ്റ മോഷണമാണ്. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുകയും ഫോണിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുകയും ചെയ്യുന്ന ചാര സോഫ്റ്റ്വെയറുകളാണ് മിക്കവയും. ഉള്ളടക്കത്തിനു പ്രാധാന്യമുള്ള ടിക്ടോക്, യുസി ബ്രൗസര്‍ തുടങ്ങിയ ആപ്പുകളില്‍ അപകടം വേറെയുമുണ്ട്.

ഉപയോക്താക്കള്‍ ഏതുതരം ഉള്ളടക്കമാണു കാണേണ്ടതെന്നു തീരുമാനിക്കുന്നത് ആപ്പിന്റെ അല്‍ഗോരിതമാണ്. യുഎസി ന്യൂസ് ആപ്പില്‍ ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ ചൈനയെ ന്യായീകരിക്കുന്ന വാര്‍ത്തകള്‍ക്കു പ്രാധാന്യം ലഭിക്കാം. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള വൊയേജര്‍ ഇന്‍ഫോസെക് എന്ന ഡിജിറ്റല്‍ ലാബിന്റെ കണ്ടെത്തല്‍, ഒരു പ്രത്യേക വിഭാഗത്തിനെതിരെയുള്ള 30,000 ക്ലിപ്പുകള്‍ ടിക്ടോക്കിലുണ്ടെന്നാണ്. അന്തഃഛിദ്രത്തിനും കലാപത്തിനും വരെ വഴിവയ്ക്കാവുന്ന വീഡിയോകള്‍. ഇതും ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളിയാണ്. അതുകൊണ്ടാണ് നിരോധനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category