1 GBP = 98.20 INR                       

BREAKING NEWS

ഫര്‍ലോ സ്‌കീം ഒക്ടോബറിന് ശേഷം നീട്ടില്ല; ജിസിഎസ്ഇ പരീക്ഷ അടുത്ത വര്‍ഷം ജൂണ്‍ ഏഴിന്; ഓപ്ഷണല്‍ ചോദ്യങ്ങള്‍ ചോദിച്ച് എളുപ്പമാക്കാന്‍ ഉറച്ച് പരീക്ഷാ ബോര്‍ഡ്

Britishmalayali
kz´wteJI³

ലോക്ക്ഡൗണ്‍ കാലത്ത് ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമായിരുന്ന ഫര്‍ലോ പദ്ധതി ഒക്ടോബറിന് ശേഷം നീട്ടുകയില്ലെന്ന് ബോറിസ് ജോണ്‍സണ്‍ സൂചനകള്‍ നല്‍കി. ലോക്ക്ഡൗണ്‍ മൂലം അടച്ചിട്ട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന പദ്ധതി ഇനിയും തുടര്‍ന്ന് കൊണ്ടുപോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരുവാന്‍ പോകുന്നതിന് തൊട്ട് മുന്‍പാണ് അദ്ദേഹം ഇത് സൂചിപ്പിച്ചത്. ശനിയാഴ്ച്ചയോടുകൂടി ഹോസ്പിറ്റാലിറ്റി മേഖലയും മറ്റ് പല വാണിജ്യ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്നതോടെ സാമ്പത്തിക ഉയര്‍ത്തെഴുന്നെല്പ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ 120 ബില്ല്യണ്‍ പൗണ്ടാണ് ഫര്‍ലോ പദ്ധതിക്കായി ചെലവഴിച്ചത്. പ്രതികൂലമായ സാഹചര്യത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് താങ്ങാകാന്‍ ഇതുവഴി സര്‍ക്കാരിന് സാധിച്ചു. ഇനി സമ്പദ്ഘടന വളര്‍ത്താന്‍ എല്ലാവരും തൊഴിലിടങ്ങളിലേക്ക് തിരിച്ചുപോകണം എന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണത്തിന് ശേഷവും ബിസിനസ്സ് പഴയ രീതിയിലേക്ക് കൊണ്ടുവരുവാന്‍ മിക്ക സ്ഥാപനങ്ങള്ക്കും ഏറെ സമയം വേണ്ടി വരും. പല പ്രധാന ചില്ലറ വ്യാപാര ശൃംഖലകളും അവരുടെ എല്ലാ ഷോപ്പുകളും തുറക്കുന്നില്ല. ഇത് ഈ മേഖലയില്‍ വലിയൊരു തൊഴില്‍ നഷ്ടത്തിന് വഴിതെളിക്കും.

മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ അക്സെഞ്ചര്‍ 900 പേരെയാണ് പിരിച്ചുവിട്ടത്. ആര്‍ക്കാഡിയ അവരുടെ ഹെഡ് ഓഫീസില്‍ ജീവനക്കാരുടെ എണ്ണം 500 ആയി കുറച്ചു. വിമാനക്കമ്പനികളിലെ തൊഴില്‍ നഷ്ടത്തെക്കുറിച്ചും ശമ്പളം വെട്ടിച്ചുരുക്കലിനെ കുറിച്ചു നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ട്രാവല്‍, ലീഷര്‍ മേഖലയിലും പഴയതുപോലെ ഉപഭോക്താക്കള്‍ ഇല്ലാത്തതിനാല്‍ ധാരളം പേര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതിനിടയിലാണ് ജി സി എസ് ഇ പരീക്ഷകള്‍ അടുത്തവര്‍ഷം ജൂണ്‍ 7 നു മുന്‍പായി നടക്കാനിടയില്ലെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചോദ്യക്കടലാസുകളില്‍ കൂടുതല്‍ ഓപ്ഷണല്‍ ചോദ്യങ്ങള്‍ ചേര്‍ക്കുമെന്നും പരീക്ഷാ റെഗുലേറ്റര്‍ വ്യക്തമാക്കി. കൂടുതല്‍ പഠന സമയം അനുവദിക്കുവാനായി അടുത്ത വര്‍ഷത്തെ പരീക്ഷാ ടൈംടേബിള്‍ പരിഷ്‌കരിക്കണ കാര്യവും പരിഗണനയിലുണ്ട്.

അതുപോലെ സയന്‍സ് പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ നീക്കം ചെയ്യുവാന്‍ ആലോചിക്കുന്നതോടൊപ്പം ഭൂമിശാസ്ത്രം ഫീല്‍ഡ് വര്‍ക്കുമായി ബന്ധപ്പെട്ട അസ്സസ്സ്മെന്റ് 2021 ല്‍ നടത്തരുതെന്നും ശൂപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്.സെപ്റ്റംബര്‍ മുതല്‍ എല്ലാ സ്‌കൂളുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതിനു പുറകെയാണ് ഇത് വന്നത്. 2021 ലെ പരീക്ഷക്ക് മുന്‍പായി സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പാഠ്യ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഇതുമൂലം സമയം ലഭിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category