1 GBP = 98.20 INR                       

BREAKING NEWS

ബെല്ല ഇറ്റാലിയ ആന്‍ഡ് കഫേര്‍ റോഗ് പൂട്ടുമ്പോള്‍ പണി തെറിക്കുന്നത് 1900 പേര്‍ക്ക്; അപ്പര്‍ ക്രസ്റ്റം ടോപ് ഷോപ്പും വെട്ടികുറയ്ക്കലിന്; നഷ്ടമായത് 14,000 ജോലികള്‍; കൊറോണ ബ്രിട്ടനെ തൊഴില്‍ രഹിതരാക്കുന്നു

Britishmalayali
kz´wteJI³

ബെല്ലാ ഇറ്റാലിയ ആന്‍ഡ് കഫെ റോഗ് അവരുടെ 250 റെസ്റ്റോറന്റുകളീല്‍ 91 എണ്ണം അടച്ചുപൂട്ടാനൊരുങ്ങുന്നു. 11 ലാസ് ഇഗ്വാനസ് റെസ്റ്റോറന്റുകള്‍, മൂന്ന് ബെല്‍ഗോ ബ്രാഞ്ചുകള്‍, വിമാനത്താവളങ്ങളിലെ നിരവധി ഈറ്ററികള്‍ എന്നിവ ഉള്‍പ്പടെയേണ് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത്. ഏകദേശം 1,900 പേര്‍ക്കാണ് ഇതുമൂലം തൊഴില്‍ നഷ്ടം സംഭവിക്കാന്‍ പോകുന്നത്. തത്ക്കാലം മറ്റ് റെസ്റ്റോറന്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കും എന്നുപറയുമ്പോള്‍ഏകദേശം 4050 പേര്‍ക്ക് ജോലി നഷ്ടപ്പെടുകയില്ല എന്ന് കരുതാം.

ലോക്ക്ഡൗണിന് ശേഷം ഒരു കരപിടിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നതിനിടയിലും പല സ്ഥാപനങ്ങള്‍ക്കും പഴയ രീതിയിലേക്ക് മടങ്ങാന്‍ ഏറെ സമയം എടുക്കും എന്നാണ് കരുതുന്നത്. കടുത്ത സാമ്പത്തിക ബാദ്ധ്യത കുറയ്ക്കുവാനായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുവാനാണ് പലരും ശ്രമിക്കുന്നത്. ഇതിന്റെ ഫലമായി കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മാത്രം 14,000 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഡിപ്പാര്‍ട്ട്മെന്റല്‍ ശൃംഖലയുള്ള ജോണ്‍ ലൂയിസും തങ്ങളുടെ എല്ലാ സ്റ്റോറുകളും തുറക്കാനിടയില്ലെന്ന സൂചന ജീവനക്കാര്‍ക്ക് നല്‍കിക്കഴിഞ്ഞു. സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇനിയും ഏറെ പേര്‍ക്ക് ഇതുമൂലം തൊഴില്‍ നഷ്ടമാകും.

അപ്പര്‍ ക്രസ്റ്റ് 5000 പേരെ പിരിച്ചുവിട്ടപ്പോള്‍, ടോപ്പ് ഷോപ്പ് ഉടമകളായ ആര്‍ക്കാഡിയ അവരുടെ ഹെഡ് ഓഫീസിലെ ജീവനക്കാരുടെ എണ്ണം 500 ആയി കുറച്ചു. ആഡംബര ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ആയ ഹാരോഡ്സ്, ഫര്‍ണീച്ചര്‍ വില്‍പനക്കാരായ ഹാര്‍വേയ്സ്, ടി എം ലൂയിന്‍ എന്നീ സ്ഥാപനങ്ങളിലൊക്കെയായി 1500 ല്‍ അധികം ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ലോക്ക്ഡൗണ്‍ കൊണ്ടുവന്ന കനത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നാണ് ഇവര്‍ പറയുന്നത്.

ഇതിനിടയില്‍, കാഷ്യ്വല്‍ ഡൈനിംഗ് ഗ്രൂപ്പ് ഒരു പുതിയ ഉടമയെ തേടിക്കൊണ്ടിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. മറ്റെല്ലാ ഉപാധികളും പരിശോധിച്ചതിനു ശേഷം കാഷ്വല്‍ ഡൈനിംഗ് ഗ്രൂപ്പിന്റെ ശോഭനമായൊരു ഭാവിക്കായി ആണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്ന് അവര്‍ പറയുന്നു. തൊഴിലാളികളുടെ അദ്ധ്വാനം അംഗീകരിക്കുന്നതോടൊപ്പം പരമാവധി തൊഴിലാളികളെ നില നിര്‍ത്താന്‍ ശ്രമിക്കുമെന്നും സി ഡി ജി വക്താവ് അറിയിച്ചു.

കാര്‍ലുസ്സിയോ, ചിക്വിറ്റോ എന്നീ വമ്പന്‍ റസ്റ്റോറന്റുകള്‍ക്ക് ശേഷം കൊറോണ ബാധയില്‍ തകരുന്ന മറ്റൊരു പ്രധാന റെസ്റ്റോറന്റാണ് കാഷ്വല്‍ ഡൈനിംഗ് ഗ്രൂപ്പ്. ഫ്രാങ്കി ആന്‍ഡ് ബെന്നീസ് ഉടമകളും അവരുടെ 125 ബ്രാഞ്ചുകള്‍ ഉടനടി അടച്ചുപൂട്ടുന്ന കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലായ് 4 ന് ഇവ തുറക്കില്ലെന്നാണ് അറിയുന്നത്. ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിക്ക് ആഘാത മേല്‍പ്പിക്കുന്ന മറ്റൊരു പ്രഖ്യാപനമായിരുന്നു വിര്‍ജിന്‍ മണിയുടേത്. അവരുടെ 300 ശാഖകള്‍ അടച്ചുപൂട്ടുകയും52 എണ്ണം മറ്റുള്ളവയുമായി ലയിപ്പിക്കുകയോ ചെയ്യുമെന്നാണ് അവര്‍ പറഞ്ഞത്.

റെയ്ന്‍എയര്‍ പൈലറ്റുമാരും ക്രൂ അംഗങ്ങളും 20 ശതമാനം കുറഞ്ഞ വേതനത്തിന് സമ്മതിച്ചെങ്കിലും 3,500 പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.എയര്‍ബസ് യു. കെ, ഈസി ജെറ്റ് എന്നിവിടങ്ങളില്‍ നിന്നും 700 പൈലറ്റുമാര്‍ ഉള്‍പ്പടെ 3,700 പേര്‍ക്ക് തൊഴില്‍ നഷ്ടമായതായ വാര്‍ത്ത ചൊവ്വാഴ്ച്ച പുറത്തുവന്നിരുന്നു. സര്‍ക്കാര്‍ ഫര്‍ലോ പദ്ധതി പിന്‍വലിക്കുന്നതോടെ അടച്ചുപൂട്ടലുകള്‍ വര്‍ദ്ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ കരുതുന്നത്.

അതിനിടയില്‍ ജോണ്‍ ലൂയിസ് തങ്ങളുടെ എല്ലാ 50 സ്റ്റോറുകളും തുറക്കുമോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചു. ചില്ലറവില്പന മേഖലയിലെ വമ്പന്മാര്‍ അടുത്ത വര്‍ഷം ബോണസ് ലഭിക്കുവാന്‍ സാധ്യതയില്ലെന്ന് തങ്ങളുടെ ജീവനക്കാരെ അറിയിച്ചുകഴിഞ്ഞു. ഏകദേശം 700 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുവാനും സാദ്ധ്യതയുണ്ട്. ജൂണില്‍ 20 സ്റ്റോറുകളാണ് ജോണ്‍ ലൂയിസ് തുറന്നത്. ഇപ്പോള്‍ മറ്റ് 10 സ്റ്റോറുകള്‍ കൂടി തുറക്കുന്നു. ബാക്കി 20 എണ്ണത്തിന്റെ ഭാവി തുലാസില്‍ ആടുകയാണ്. ലോക്ക്ഡൗണിന് ശേഷം ബ്രിട്ടന്റെ സാമ്പത്തിക നില പരിതാപകരമായ നിലയിലേക്ക് പോകുമെന്നാണ് ഈ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category