1 GBP =99.20INR                       

BREAKING NEWS

പാലായില്‍ ജയിച്ച കാപ്പനെ മെരുക്കാന്‍ സിപിഎം വാഗ്ദാനം ചെയ്യുന്നത് ജോസ് കെ മാണി ഒഴിയുമ്പോള്‍ വരുന്ന രാജ്യസഭാ സീറ്റ്; തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാജി വച്ച് പദവി ഒഴിഞ്ഞു തരണമെന്ന് കാപ്പന്‍; എല്‍ഡിഎഫിലേക്കുള്ള കേരളാ കോണ്‍ഗ്രസ് പ്രവേശനത്തിന് ചുക്കാന്‍ പിടിച്ച് കോടിയേരി ബാലകൃഷ്ണന്‍; സിപിഐയുടെ എതിര്‍പ്പ് കാര്യമാക്കില്ല; കെ എം മാണിയുടെ അതേ രീതിയില്‍ പുറത്തൊന്നും പറയാതെയുള്ള നീക്കങ്ങളുമായി ജോസ് കെ മാണിയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസിനെ ഇടതു മുന്നണിയില്‍ എടുക്കാന്‍ സിപിഎം തത്വത്തില്‍ തീരുമാനിച്ചു. സിപിഐയുടെ എതിര്‍പ്പ് കാര്യമാക്കില്ല. എന്നാല്‍ പാലായിലെ എംഎല്‍എ മാണി സി കാപ്പനെ കൂടെ നിര്‍ത്തിയാകും ജോസ് കെ മാണിയെ മുന്നണിയില്‍ എത്തിക്കുക. ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. സിപിഐയുടെ എതിര്‍പ്പിനെ മറികടന്നും ജോസ് കെ മാണിയെ മുന്നണിയില്‍ എത്തിക്കാനാണ് നീക്കം.

അഭിപ്രായ ഐക്യമായില്ലെങ്കിലും ജോസ് കെ.മാണിക്ക് ഇടതുമുന്നണിയിലേക്ക് വഴിയൊരുക്കാന്‍ മാണി സി.കാപ്പന് രാജ്യസഭ സീറ്റ് വാഗ്ദാനവുമായി സിപിഎം. ജോസ് കെ. മാണിക്ക് പാലാ സീറ്റ് നല്‍കേണ്ടി വന്നാല്‍ ഇനി ഒഴിവുവരുന്ന രാജ്യസഭ സീറ്റ് കാപ്പന് നല്‍കാമെന്നാണ് സിപിഎം നിര്‍ദ്ദേശം. പാലാ വിട്ടു നല്‍കില്ലെന്നാണ് മാണി സി. കാപ്പന്റെ പരസ്യപ്രതികരണമെങ്കിലും ദേശീയ തലത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന. പാലായില്‍ ജയിച്ചാല്‍ ജോസ് കെ മാണി എംഎല്‍എയാകും. ഇതോടെ രാജ്യസഭാ അംഗത്വം രാജിവയ്ക്കും. ഇത് കാപ്പന് വാങ്ങി നല്‍കാമെന്നാണ് നിര്‍ദ്ദേശം.

എന്നാല്‍ അതിന് മുമ്പ് തന്നെ തന്നെ രാജ്യസഭയിലേക്ക് അയക്കണമെന്നാണ് മാണി സി കാപ്പന്റെ ആവശ്യം. ഇതിന് വേണ്ടി ജോസ് കെ മാണിയെ രാജിവയ്പ്പിക്കണമെന്നും ആവശ്യപ്പെടുന്നു. രാജ്യസഭയിലെ കാലാവധി ആറു വര്‍ഷമാണ്. ജോസ് കെ മാണി രാജിവച്ചാല്‍ ഉപതെരഞ്ഞോടുപ്പ് വരും. അങ്ങനെ വന്നാല്‍ ജോസ് കെ മാണി രാജി വച്ചതിന് ശേഷമുള്ള ബാക്കി കാലവധി മാത്രമേ മാണി സി കാപ്പന് രാജ്യസഭാ എംപിയായി തുടരാന്‍ കഴിയൂ. അതുകൊണ്ട് ഇടതു പക്ഷത്തിന് അടുത്ത തവണ ഒഴിവു വരുന്ന ഫുള്‍ ടൈം സീറ്റ് തനിക്ക് വേണമെന്നാണ് മാണി സി കാപ്പന്റെ നിലപാട്. കേരളാ കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ജോസ് കെ മാണി എന്‍സിപിക്ക് കൊടുക്കില്ലെന്നും മാണി സി കാപ്പന് അറിയാം. അതു കൊണ്ട് കൂടിയാണ് ഇത്തരമൊരു ഫോര്‍മുല മുമ്പോട്ട് വയ്ക്കുന്നത്.

കേരളാ കോണ്‍ഗ്രസ് ഇടതുപക്ഷത്ത് എത്തിയാല്‍ പാലാ അവര്‍ക്ക് നല്‍കേണ്ടി വരും. കെ എം മാണിയുടെ സ്വന്തം മണ്ഡലം ഉപേക്ഷിച്ച് വിട്ടു വീഴ്ചയ്ക്ക് ജോസ് കെ മാണി തയ്യാറാകില്ലെന്ന് ഇടതു പക്ഷത്തിനും അറിയാം. അതുകൊണ്ടാണ് മാണി സി കാപ്പനെ അനുനയിപ്പിക്കുന്നത്. ഇതിനിടെയാണ് സിപിഐയുടെ എതിര്‍പ്പുയര്‍ത്തല്‍. ഇതിനെ സിപിഎം കാര്യമായെടുക്കില്ല. ഇടതുപക്ഷത്തിന് കരുത്ത് പകരുന്ന എന്ത് തീരുമാനവും എടുക്കുമെന്ന നിലപാടിലാണ് സിപിഎം. മുന്നണിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തെ തകര്‍ക്കാന്‍ ഘടകകക്ഷികളെ അനുവദിക്കില്ലെന്നും സിപിഎം പറയുന്നു.

എന്നാല്‍ കേരള കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി താരമായ മാണി സി.കാപ്പനെയോ എന്‍സിപിയേയോ വിശ്വാസത്തിലെടുക്കാതെ സിപിഎമ്മിന് തുടര്‍നീക്കം നടത്താനാവില്ല. ജോസ് കെ. മാണി വരുന്നതിന് സ്വാഗതം ചെയ്യുന്നുവെന്ന് പറയുമ്പോഴും പാലാ വിട്ടുനല്‍കില്ലെന്നാണ് കാപ്പന്‍ നടത്തിയ പരസ്യപ്രതികരണം. ഈ സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റുകളില്‍ ചര്‍ച്ച. വിജയിച്ച സീറ്റ് വിട്ടുനല്‍കുന്നതിനു പകരമായി മാണി സി കാപ്പന് രാജ്യസഭാ സീറ്റ്. സിപിഎം, എന്‍സിപി ദേശീയ നേതൃത്വങ്ങള്‍ ഇതേപ്പറ്റി ധാരണയായതാണ് സൂചന. എന്നാല്‍ ഈ ചര്‍ച്ചകളോടൊന്നും പരസ്യമായ പ്രതികരണം ജോസ് കെ മാണി നടത്തുന്നുമില്ല.

കെ എം മാണിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സമാനമായ മൗനത്തിലാണ് ജോസ് കെ മാണി. അതിനിടെ ബിജെപിയും ജോസ് കെ മാണിയെ നോട്ടമിടുന്നുണ്ട്. എന്നാല്‍ കേരളത്തിലെ സാഹചര്യത്തില്‍ ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് പോകൂവെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.  ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാവുമെന്ന് ജോസ് കെ മാണി പറയുന്നു. മുമ്പും പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. പി ജെ ജോസഫ് മൂന്ന് ദിവസം മുമ്പ് പറഞ്ഞതാണ് യുഡിഎഫ് ആവര്‍ത്തിച്ചത്. എല്‍ഡിഎഫ് പ്രതികരണത്തിലും പ്രസ്താവനയിലും സന്തോഷമുണ്ട്. മുന്നണികളുമായി ചര്‍ച്ചയോ ആലോചനയോ നടന്നിട്ടില്ല. യുഡിഎഫില്‍നിന്ന് പുറത്തുപോയാലും യുപിഎയുടെ ഭാഗമാണ്. ചെറിയൊരു ലോക്കല്‍ ബോഡിയുടെ പേരില്‍ കെ എം മാണിയുടെ പാര്‍ട്ടിയെ പുറത്താക്കിയത് അനീതിയാണ്. പ്രശ്‌നം വീര്‍പ്പിച്ച് വലുതാക്കി നീതികേട് കാട്ടുകയായിരുന്നെന്നും ജോസ് കെ മാണി പറഞ്ഞു.

യുഡിഎഫില്‍ ജനപിന്തുണയുള്ള പാര്‍ട്ടികളിലൊന്നാണു കേരള കോണ്‍ഗ്രസ്-ജോസ് കെ. മാണി വിഭാഗമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു കഴിഞ്ഞു. കേരള കോണ്‍ഗ്രസിലെ ജോസ് കെ. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇടപെട്ടു പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു. യുഡിഎഫ് സംഘടനാപരമായും രാഷ്ട്രീയപരമായും തകര്‍ന്നു. കേന്ദ്രീകൃതമായ ഒരു നേതൃത്വം ഇപ്പോള്‍ യുഡിഎഫിനില്ല. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ കാണുന്നത്. ഇതു യുഡിഎഫിന്റെ തകര്‍ച്ചയ്ക്കു വേഗം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം മുഖപത്രത്തില്‍ എഴുതിയ പി.കെ.ചന്ദ്രാനന്ദന്‍ അനുസ്മരണത്തിലാണു ജോസ് കെ. മാണി വിഭാഗത്തെ അനുകൂലിച്ചുള്ള കോടിയേരിയുടെ നിലപാട്. ഇത് സിപിഐയ്ക്കുള്ള സൂചനയാണ്.

ജോസ് കെ മാണിയെ മുന്നണിയില്‍ എടുക്കാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കോടിയേരിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് ഇത്. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. ഈ യോഗം ഔദ്യോഗികമായി ജോസ് കെ മാണിയുമായുള്ള സഹകരണത്തില്‍ തീരുമാനം എടുക്കും. അതിന് ശേഷം ജോസ് കെ മാണിയുമായി അനൗദ്യോഗിക ചര്‍ച്ചകളിലേക്ക് കടക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ ജോസ് കെ മാണിയെ ഇടതു പക്ഷത്ത് എത്തിക്കാനാണ് കോടിയേരിയുടെ നീക്കം. ഇക്കാര്യത്തില്‍ ജോസ് കെ മാണിയുടെ നിലപാട് നിര്‍ണ്ണായകമാകും. തദ്ദേശത്തില്‍ ഇടതുമായി സഹകരണം മതിയെന്ന നിലപാടും കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം എകെജി സെന്ററിലെത്തി സിപിഎം നേതാക്കളെ കണ്ടു. ജോസ് കെ.മാണി വിഭാഗത്തിലെ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഇവര്‍ അണിയറ ചര്‍ച്ചകളുടെ ഭാഗമാണ്. സ്‌കറിയ തോമസും ജോസ് പക്ഷ നേതാക്കളെ ബന്ധപ്പെടുന്നു.

അതിനിടെ സിപിഐക്കു കണക്കിന്റെ രാഷ്ട്രീയത്തില്‍ അല്ല വിശ്വാസമെന്നും രാഷ്ട്രീയത്തിന്റെ കണക്കിലാണെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. എല്‍ഡിഎഫിലെ ഒരു പാര്‍ട്ടിയും കൂടെയില്ലെങ്കിലും സിപിഐ അഭിപ്രായം മാറ്റില്ലെന്നും കാനം വ്യക്തമാക്കി. ജോസ് വിഭാഗത്തിന്റെ ബഹുജനാടിത്തറ യുഡിഎഫ് ആണ്. നേതാക്കന്മാര്‍ മുന്നണി വിട്ടതു കൊണ്ട് അണികള്‍ മാറണമെന്നില്ല. വലിയ ശക്തിയുള്ള കടലിലെ വെള്ളത്തെ ബക്കറ്റില്‍ കോരിവച്ചാല്‍ അങ്ങനെ ഉണ്ടാവണമെന്നില്ല-മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസിദ്ധമായ പ്രയോഗം ഓര്‍മിപ്പിച്ചു കാനം തിരിച്ചടിച്ചു. ക്രിസ്ത്യന്‍ വോട്ടുകള്‍ ആരുടെയും കുത്തകയല്ല. ഭരണത്തുടര്‍ച്ചയ്ക്കു സഹായം വേണ്ട. ആ സാധ്യത നശിപ്പിക്കാതിരുന്നാല്‍ മതി-കാനം പറയുന്നു.

പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം ജനപിന്തുണ തെളിയിച്ചതു മനസ്സിലാക്കിയതാണ്. സിപിഎം-സിപിഐ തര്‍ക്കമായി ഇതു വളരില്ല. ജോസ് കെ.മാണിയുടെ പാര്‍ട്ടിയെ ക്ലാസില്‍ നിന്ന് ഇറക്കി വിട്ടിട്ടേയുള്ളൂ. സ്‌കൂളില്‍ നിന്നു പറഞ്ഞു വിട്ടിട്ടില്ല. നിര്‍ബന്ധിത ടിസിയുമായി എല്‍ഡിഎഫിലേക്കു വന്നാല്‍ ഇവിടെ പ്രവേശിപ്പിക്കണം എന്നില്ല. യുഡിഎഫിനകത്തെ പാര്‍ട്ടികളില്‍ പിളര്‍പ്പ് ഉണ്ടായി മത്സരം നടന്നാല്‍ ഗുണം എല്‍ഡിഎഫിനാണ്. യുഡിഎഫില്‍ തര്‍ക്കം വന്നാല്‍ മധ്യ തിരുവിതാംകൂറില്‍ 20 സീറ്റ് എല്‍ഡിഎഫ് ജയിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ തൂത്തുവാരും. ക്രൈസ്തവ സഭാ വിഭാഗവുമായുള്ള ചര്‍ച്ചയ്ക്കു മധ്യസ്ഥന്റെ കാര്യമില്ല - കാനം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category