1 GBP = 97.40 INR                       

BREAKING NEWS

ലണ്ടനില്‍ കുടുങ്ങിയ യുവ തമിഴ് ദമ്പതികള്‍ക്ക് രക്ഷയായത് മലയാളി വാട്ട്സ്അപ് ഗ്രൂപ്പ്; യു കെ യിലെ മലയാളി സമൂഹത്തെ തമിഴകം പ്രശംസകൊണ്ട് മൂടുന്ന കഥ

Britishmalayali
kz´wteJI³

റോഡ് സ്വദേശിയായ പഴനിശെല്‍വം എന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ 28 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ആദ്യമായി ഒരു ബ്ലോഗ് എഴുതിയത് യു കെ യിലെ മലയാളികളെ വാഴ്ത്താന്‍ വേണ്ടിയായിരുന്നു. കാരണം ജീവിതത്തിലെ കെട്ടകാലത്ത് ഒരു കൈത്താങ്ങായി എത്തിയത് അവരായിരുന്നു. ഭാഷയും വംശവും ജാതിയും മതവുമൊന്നും മനുഷ്യത്വത്തിന് പകരം വയ്ക്കാന്‍ ആകുന്ന ഒന്നല്ലെന്ന് തെളിയിച്ചിരിക്കുകയാണ് യു. കെ യിലെ മലയാളി കൂട്ടായ്മയും മലയാളീസ് സ്ട്രാന്‍ഡഡ് ഇന്‍ യു കെ എന്ന വാട്ട്സ്അപ് ഗ്രൂപ്പും.

സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ പഴനിശെല്‍വത്തിന്റെ വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലമായിട്ടില്ല. ഹോമിയോപതി ഡോക്ടറായ ഭാര്യയുമൊത്ത് യു കെ യില്‍ ജീവിതമാരംഭിച്ചിട്ടും ഏറെ നാളുകളായിട്ടില്ല. ഈ വര്‍ഷം ജനുവരിയില്‍ പഴനിശെല്‍വത്തിന്റെ ഭാര്യ ഒരു ഹ്രസ്വ സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക് തിരിച്ചെത്തി. മാര്‍ച്ചില്‍ യു കെ യിലേക്ക് തിരിച്ചെത്താമെന്നായിരുന്നു ഉദ്ദേശിച്ചത്. അപ്പോഴാണ് അവിചാരിതമായി കോവിഡ് ബാധ ലോകമാകെ വ്യാപിക്കുന്നതും അന്താരാഷ്ട്ര വിമാനയാത്രകള്‍ക്ക് വിലക്കുകള്‍ ഉണ്ടാകുന്നതും.

ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വിലക്കുണ്ടെന്നറിഞ്ഞ നവ ദമ്പതികള്‍ക്ക് വിരഹദുഖത്തിനറുതി വരുത്താന്‍ ദൈവങ്ങളോട് പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു. ഏപ്രില്‍ അവസാനത്തോടെയോ മേയ്മാസം ആദ്യമോ എല്ലാം ശരിയായി വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ പ്രാര്‍ത്ഥനകളുമായി കഴിച്ചുകൂട്ടിയ നാളുകള്‍ പഴനിശെല്‍വന്‍ ബ്ലോഗില്‍ ഹൃദസ്പര്‍ക്കായി കുറിച്ചിടുന്നുണ്ട്. എന്നാല്‍ പ്രതീക്ഷക്ക് വിപരീതമായിരുന്നു യാഥാര്‍ത്ഥ്യങ്ങള്‍. ഇത് ഇരുവരെയും മാനസികമായി വളരെയധികം തളര്‍ത്തിയതായി പഴനിശെല്‍വന്‍ പറയുന്നു. മാത്രമല്ല, മാനസിക സമ്മര്‍ദ്ദം വേരിക്കോസ് ഞരമ്പുകളിലെ വേദന അസഹ്യമാക്കി.

അവസാനം പ്രശ്നങ്ങള്‍ക്ക് അറുതിവരുമെന്ന് തോന്നിപ്പിച്ചുകൊണ്ട് ചില വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ പഴനിശെല്‍വന്‍ ചെന്നൈ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. പിന്നീടാണ് കൊച്ചിയിലേക്കുള്ള വിമാന സര്‍വ്വീസിന്റെ പ്രഖ്യാപനം വരുന്നത്. വിമാനത്താവളത്തില്‍ നിന്നും സ്വന്തം നാട്ടിലേക്കുള്ള ദൂരം കൊച്ചിയില്‍ നിന്നും കുറവായതിനാല്‍ പഴനിശെല്‍വം കൊച്ചിയിലേക്ക് ടിക്കറ്റെടുത്തു. എന്നാല്‍ കേരളത്തില്‍ എത്തിയാല്‍ പൂര്‍ത്തീകരിക്കേണ്ട നടപടികളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെയിരിക്കുമ്പോഴായിരുന്നു മലയാളീസ് സ്ട്രാന്‍ഡഡ് ഇന്‍ യു കെ എന്ന വാട്ട്സ്അപ് ഗ്രൂപ്പിലെ അനൂപിനെ പരിചയപ്പെടുന്നത്.

പഴനിശെല്‍വനേയും അനൂപ് ഗ്രൂപ്പില്‍ ചേര്‍ത്തു. ഈ ഗ്രൂപ്പ് വഴി പല വിലയേറിയ വിവരങ്ങളും ലഭിച്ചിരുന്നു എന്ന് അനൂപ് ഓര്‍ത്തെടുക്കുന്നു. നിരവധി പേരാണ് അവരുടെ അനുഭവങ്ങളുമായി ഗ്രൂപ്പില്‍ വന്നത്. അത് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു എന്നും പഴനിശെല്‍വന്‍ പറഞ്ഞുവയ്ക്കുന്നു. അങ്ങനെയാണ് വിദേശത്തുനിന്നും എത്തുന്നവര്‍ക്ക് കേരളത്തില്‍ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയുഷണല്‍ ക്വാറന്റൈന്‍ ഇല്ലെന്ന് അയാള്‍ മനസ്സിലാക്കുന്നത്. കേരള സര്‍ക്കാര്‍, യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സര്‍ക്കാരാണെന്ന് പഴനിശെല്‍വന്‍ എഴുതുന്നു. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക്, എത്രയും പെട്ടെന്ന് പ്രിയപ്പെട്ടവരെ കാണണമെന്നായിരിക്കും ആഗ്രഹം. അതറിഞ്ഞ് പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിനെ അഭിനന്ദിക്കുന്നുമുണ്ട്. മറ്റുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യം കേരളത്തെ കണ്ടുപടിക്കണം എന്നും പഴനിശെല്‍വന്‍ പറയുന്നു.

എന്നാല്‍ മലയാളിക്കൂട്ടായ്മയുടെ സഹായം ഈ വിവരം പകര്ന്നു നല്‍കുന്നതില്‍ അവസാനിച്ചില്ല. ഇന്ത്യയിലെ തന്നെ പ്രശസ്തനായ വേരിക്കോസ് വിദഗ്ദന്‍ ഡോ. റോയ് വര്‍ഗ്ഗീസുമായി അനൂപ് ഫോണില്‍ സംസാരിപ്പിച്ചു.അതുമാത്രമല്ല, യാത്രയില്‍ ഉടനീളം സഹായത്തിനായി ബാസിം എന്ന സഹയാത്രികനെ ഏര്‍പ്പാടാക്കുകയും ചെയ്തു. ആ വിമാനത്തില്‍ മലയാളി അല്ലാത്ത ഒരാള്‍ താന്‍ മാത്രമായിരുന്നു എന്ന് പഴനിശെല്‍വന്‍ പറയുന്നു. എന്നിരുന്നാലും എല്ലാ കാര്യങ്ങളും, വീല്ചെയര്‍, ചെക്ക് ഇന്‍, പിന്നീട് കൊച്ചിയിലെത്തിയുള്ള നടപടികള്‍ എല്ലാം ആദ്യം പഴനിശെല്‍വന് ചെയ്തുകൊടുക്കാന്‍ ബാസിംമുന്‍കൈ എടുത്തു.

ഇതിനിടയില്‍ മുമ്പൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനം കയറുമ്പോള്‍ അനൂപ് വിളിച്ച് വിശേഷങ്ങള്‍ അന്വേഷിച്ചിരുന്നു. ഈ സഹായങ്ങള്‍ ഓര്‍ത്തെടുത്തുകൊണ്ട്, ഇനി മുതല്‍ തമിഴ് നാട്ടിലെത്തുന്ന ഏതൊരു മലയാളിക്കും ഏതൊരു സഹായവുമായി താന്‍ ഉണ്ടാകുമെന്ന് വാഗ്ദാനം നല്‍കിക്കൊണ്ടാണ് ബ്ലോഗ് അവസാനിക്കുന്നത്. ''എല്ലാ ഗ്രാമങ്ങളും എന്റെ ഗ്രാമം, എല്ലാ ജനങ്ങളും എന്റെ ബന്ധുക്കള്‍'' എന്ന തലക്കെട്ടോടുകൂടിയ ബ്ലോഗ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category