1 GBP = 97.40 INR                       

BREAKING NEWS

മാഞ്ചസ്റ്ററിലെ റിക്രൂട്ടിങ് മലയാളി കമ്പനിയുടെ വിവരം ചോര്‍ത്തി പുതിയ ബിസിനസ് ആരംഭിച്ച യുവാക്കള്‍ കൊച്ചിയില്‍ അറസ്റ്റില്‍; അപൂര്‍വ്വ കേസെന്നു പോലീസ്; ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; യുകെയിലും സമാനമായ നിയമം തന്നെ; വീടും ഓഫീസും ഒരേസമയം റെയ്ഡ് ചെയ്യാന്‍ പൊലീസിന് അവകാശം

Britishmalayali
kz´wteJI³

കവന്‍ട്രി: ഒരു കമ്പ്യൂട്ടറും കയ്യില്‍ വച്ച് ബിസിനസ് നടത്തുന്നവരാണ് പുതിയ കാലത്തെ സംരംഭങ്ങളില്‍ അധികവും. ഓഫീസും സ്ഥാപനവും ഒക്കെ വെറും അലങ്കാരം മാത്രം. ഓരോ കമ്പ്യൂട്ടറിലും സൂക്ഷിച്ചിരിക്കുന്ന ഇടപാടുകാരുടെ വിവരങ്ങള്‍ മാത്രമാണ് ഈ ബിസിനസില്‍ അടിസ്ഥാന നിക്ഷേപം. ഇത്തരം സാധ്യതകള്‍ മുന്നില്‍ കണ്ടു ലോക്ക്ഡൗണിനു ശേഷം അനേകം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ യുകെ മലയാളികള്‍ക്കിടയില്‍ രൂപം കൊണ്ടിരിക്കുന്നുലെന്ന ആക്ഷേപം ശക്തമാണ്.

ഫേസ്ബുക്ക്, വാട്സ്ആപ് എന്നിവ കേന്ദ്രീകരിച്ചാണ് ഈ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. നഴ്‌സുമാര്‍ തന്നെയാണ് പ്രധാന ഇരകള്‍ എന്നതും പ്രത്യേകതയാണ്. ഓരോ വ്യക്തിയുടെയും മൊബൈല്‍ നമ്പര്‍ മാത്രം ലക്ഷ്യമിട്ടുള്ള ഒരു തരം ബിസിനിസ് ആസൂത്രണമാണ് നടന്നു വരുന്നത്. റിക്രൂട്ടിങ് ബിസിനസ് രംഗത്തിറങ്ങി കോടികള്‍ കൊയ്തെടുത്ത മലയാളിയുടെ തലയില്‍ വിരിഞ്ഞ ആശയമാണ് ഇത്തരം ഗ്രൂപ്പുകള്‍ എന്നും സൂചനയുണ്ട്.

ആളുകളുടെ ഡാറ്റ മാത്രം നിക്ഷേപമാക്കി വളരുന്ന ബിസിനസ് ആണ് യുകെ മലയാളികള്‍ക്കിടയില്‍ പച്ച പിടിക്കുന്നതില്‍ പ്രധാനം. ആ നിക്ഷേപം ഒറ്റയടിക്ക് മറ്റൊരാള്‍ തട്ടിയെടുത്താല്‍ എങ്ങനെയിരിക്കും? അടുത്തകാലത്തായി യുകെ മലയാളികള്‍ കണ്ടു തുടങ്ങിയിരിക്കുന്ന റിക്രൂട്മെന്റ്, ഇന്‍ഷൂറന്‍സ്, നഴ്‌സിങ് ഏജന്‍സി തുടങ്ങിയ ബിസിനസുകള്‍ എല്ലാം ഇത്തരത്തില്‍ രൂപം കൊണ്ടവയാണ്.

കുറച്ചു കാലം ഒരു സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചു വിശ്വാസം നേടിയെടുത്ത് ഒരു സുപ്രഭാതത്തില്‍ മറ്റൊരു സ്ഥാപനം രൂപം കൊള്ളുന്നതാണ് യുകെ മലയാളികള്‍ക്കിടയിലെ ട്രെന്റ്. ഇതുവരെ യുകെയില്‍ മാതൃ സ്ഥാപനങ്ങള്‍ ഇതിനെതിരെ കേസിനു പോയിട്ടില്ലെങ്കിലും ഇനി അതിനും സാധ്യത ഉണ്ടെന്നു വ്യക്തമാക്കുകയാണ് കഴിഞ്ഞ ദിവസം കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് നടത്തിയ അറസ്റ്റ്.

ഇംഗ്ലണ്ടിലെ മലയാളി സ്ഥാപനത്തിന്റെ കോള്‍ സെന്ററില്‍ നിന്നും വിവരം ചോര്‍ത്തി പുതിയ ബിസിനസ് ആരംഭിച്ചതാണ് കേസിന്റെ അടിസ്ഥാനം. പത്തു വര്‍ഷത്തോളമായി റിക്രൂട്ട്‌മെന്റ് രംഗത്ത് വിശ്വസ്തമായ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനമാണ് കേസിന് ഇറങ്ങിയത്. ഇതോടെ മുന്‍ ജീവനക്കാര്‍ അറസ്റ്റിലാകുകയും ചെയ്തു. ഇത്തരം കേസുകള്‍ കേരളത്തില്‍ തന്നെ അപൂര്‍വ്വമാണെന്നാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് പറയുന്നത്.

എന്നാല്‍ കുറ്റം തെളിഞ്ഞാല്‍ ഏഴു വര്‍ഷം ജയിലില്‍ കിടക്കേണ്ടിയും വരും. ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് ഇമേജിങ് അടക്കം നടത്തി കുറ്റം തെളിയിക്കുക പൊലീസിന് അത്ര പ്രയാസം ഉള്ള ജോലിയുമല്ല. ഏറെക്കുറെ സമാനമാണ് യുകെയിലെ നിയമ സംവിധാനവും. ഇത്തരം കേസുകള്‍ക്ക് യുകെ മലയാളികള്‍ക്കിടയിലും ഏറെ സാഹചര്യം ഉണ്ടായിരുന്നിട്ടും ഇതുവരെ ഇത്തരം കേസുകള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.  

മാഞ്ചസ്റ്റര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലയാളി സ്ഥാപനത്തിന്റെ കൊച്ചി ഇന്‍ഫോപാര്‍ക്ക് ഓഫീസില്‍ ജോലി ചെയ്തിരുന്ന യുവാക്കളാണ് വിവര മോഷണം നടത്തി അറസ്റ്റില്‍ ആയിരിക്കുന്നത്. കൊച്ചി ഓഫിസില്‍ മാനേജര്‍ ആയി ജോലി ചെയ്തയാളും സഹപ്രവര്‍ത്തകര്‍ ആയിരുന്ന രണ്ടു പേരുമാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. കാട്ടയം സ്വദേശികളായ സിറില്‍ റോയ്, ലിബിന്‍ തെങ്ങെത്താറാ കുര്യന്‍, എറണാകുളം പറവൂര്‍ സ്വദേശി എം ജി ജയശങ്കര്‍ എന്നിവരാണ് പോലീസ് പിടിയിലായിരിക്കുന്നത്. മാതൃ സ്ഥാപനത്തില്‍ നിന്നും സിറില്‍ രാജി വച്ച് പുതിയ സ്ഥാപനം തുടങ്ങുകയും വിവര മോഷണത്തിന് മറ്റു രണ്ടു പേരും പങ്കാളികള്‍ ആയി മാറുകയും ആയിരുന്നു എന്നാണ് പൊലീസിന് മുന്നിലെത്തിയിരിക്കുന്ന കേസ്.

യുകെയിലെ മലയാളി സ്ഥാപനത്തിന് കോടിക്കണക്കിനു രൂപയുടെ ബിസിനസ് നഷ്ടം വരുത്തി എന്നതാണ് യുവാക്കളുടെ പേരില്‍ ഉള്ള കേസ്. ഇത്തരം കേസുകള്‍ കേരളത്തില്‍ തന്നെ അപൂര്‍വ്വമാണെന്നു അന്വേഷണത്തിനു നേതൃത്വം നല്‍കിയുന്ന ഇന്‍ഫോപാര്‍ക്ക് സബ് ഇന്‍സ്‌പെക്ടര്‍ എ എന്‍ ഷാജു വ്യക്തമാക്കുന്നു. എന്നാല്‍ അടുത്തകാലത്ത് ശക്തമാക്കിയ സൈബര്‍ നിയമ പ്രകാരം ഇത്തരം കേസുകള്‍ തെളിയിക്കപ്പെട്ടാല്‍ ഏഴുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുമെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. 

തങ്ങളുടെ സ്ഥാപനത്തിന് ഇവര്‍ മൂലം കോടികളുടെ നഷ്ടം സംഭവിച്ചു കഴിഞ്ഞെന്നും യുകെയിലെ കോണ്‍ട്രാക്ട് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെ വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടി വന്നെന്നും മാഞ്ചസ്റ്റര്‍ കമ്പനി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും മലയാളി നഴ്‌സുമാരെ എന്‍എച്ച്എസിനും മറ്റും റിക്രൂട്ട് ചെയ്തിരുന്ന സ്ഥാപനമാണ് ഇപ്പോള്‍ കേസിനു ഇറങ്ങിയിരിക്കുന്നത്. തന്റെ സ്ഥാപനത്തില്‍ എത്തിയ തൊഴില്‍ അംനൗഷകരെ സിറില്‍ ചൂണ്ടയിടുകയും പിനീട് അവരെ പുതിയ സ്ഥാപനം വഴി ഇംഗ്ലണ്ടില്‍ എത്തിക്കുകയും ചെയ്യുന്ന ബിസിനസ് തട്ടിയെടുക്കുക ആയിരുന്നു എന്നും മാഞ്ചസ്റ്റര്‍ കമ്പനി കുറ്റപ്പെടുത്തുന്നു.

തങ്ങളുടെ സ്ഥാപനത്തില്‍ നിന്നുള്ള വിവരങ്ങളാണ് സിറില്‍ പുതിയ കമ്പനിക്ക് അടിസ്ഥാനമായി ഉപയോഗിച്ചതെന്നും ഇവര്‍ അവകാശപ്പെടുന്നു. മാഞ്ചസ്റ്ററിലെ കമ്പനിയുമായി കരാര്‍ ഉണ്ടായിരുന്ന സ്ഥാപങ്ങളുമായി സിറില്‍ നേരിട്ട് ബന്ധപ്പെട്ടു പുതിയ കരാര്‍ സ്ഥാപിക്കുക ആയിരുന്നു എന്നും പരാതിയില്‍ പറയുന്നുണ്ട്. ഏകദേശം ഒരു ലക്ഷത്തില്‍ പരം തൊഴില്‍ അന്വേഷകരുടെ വിവരങ്ങളാണ് മാഞ്ചസ്റ്റര്‍ സ്ഥാപനത്തിന് നഷ്ടമായിരിക്കുന്നത്.

വര്‍ഷങ്ങളുടെ ബിസിനസ് വഴിയും പരസ്യം ചെയ്തും മറ്റും തങ്ങള്‍ സ്വന്തമാക്കിയ ഡാറ്റ ഒറ്റയടിക്ക് സിറിലും മറ്റു പ്രതികളും ചേര്‍ന്ന് സ്വന്തമാക്കുക ആയിരുന്നു എന്നാണ് മാഞ്ചസ്റ്റര്‍ സ്ഥാപന ഉടമയുടെ പരാതി. എന്നാല്‍ ഇവര്‍ക്കെതിരെ മാതൃ സ്ഥാപനങ്ങള്‍ കേസിനു തയ്യാറായിട്ടില്ല. ഇത്തരം കുറ്റങ്ങള്‍ക്ക് യുകെയിലും ഇന്ത്യയിലേതിനേക്കാള്‍ ശക്തമായ നിയമ സംവിധാനം നിലവില്‍ ഉണ്ടെന്നു നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ അകപ്പെടുന്നവരുടെ വീടും ഓഫീസുകളും ഒരേ സമയം റെയ്ഡ് ചെയ്യുവാനും കമ്പ്യൂട്ടറുകളും മറ്റും പിടിച്ചെടുത്തു ഫോറന്‍സിക് ഇമേജിങ് വഴി ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ പോലും പോലീസിന്റെ സൈബര്‍ വിഭാഗത്തിന് തിരിച്ചു പിടിക്കാമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category