1 GBP = 98.20 INR                       

BREAKING NEWS

ചിലര്‍ക്ക് സൗജന്യ ഷോപ്പിംഗ്; മിക്കവര്‍ക്കും എന്തെങ്കിലും സമ്മാനം; പുതിയ ലോയല്‍റ്റി സ്‌കീമുകായി മാര്‍ക്ക് ആന്‍ഡ് സ്പെന്‍സര്‍; പരിഷ്‌കരിച്ച സ്പാര്‍ക്സ് ലോയല്‍റ്റി സ്‌കീമിനെ അറിയാം

Britishmalayali
kz´wteJI³

ഷോപ്പിംഗ് ഒരു ഹോബിയായി എടുത്തിട്ടുള്ളവര്‍ക്ക് ഒരുപാട് ലാഭം നേടിക്കൊടുക്കുന്ന സ്പാര്‍ക് ലോയല്‍റ്റി സ്‌കീമുമായി മാര്‍ക്സ് ആന്‍ഡ് സ്പെന്‍സര്‍ വീണ്ടും എത്തുകയാണ്. അടുത്ത ആഴ്ച്ച മുതല്‍ ആരംഭിക്കുന്ന സ്‌കീമിലൂടെ ധാരാളം സമ്മാനങ്ങളും ഒരുപക്ഷെ സൗജന്യ ഷോപ്പിംഗ് വരേയും നേടിയെടുക്കാം. ജൂലായ് 9 വ്യാഴാഴ്ച്ച മുതല്‍ ഷോപ്പിംഗ് സമയത്ത് തന്നെ തത്സമയ സമ്മാനങ്ങളും നല്‍കും. ഓരോ സ്റ്റോറിലും ഓരോ ആഴ്ച്ചയിലും ചുരുങ്ങിയത് ഒരു ഉപഭോക്താവിനെങ്കിലും സൗജന്യ ഷോപ്പിംഗും ലഭിക്കും.

ഇതിനു പുറമേ മിക്ക ഉപഭോക്താക്കള്‍ക്കും എന്തെങ്കിലും ചെറിയ സമ്മാനങ്ങളും ലഭിക്കും. അപ്പോത്തിക്രി കാന്‍ഡിലുകള്‍, പേഴ്സി പിഗ്സിനുള്ള ബാഗുകള്‍ എന്നിവയായിരിക്കും ഇത്തരത്തിലുള്ള ചെറിയ സമ്മാനങ്ങള്‍. പഴയ സ്‌കീമില്‍ നിറയെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടെന്ന ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്.

2015 ല്‍ ആദ്യമായി ആവിഷ്‌കരിച്ച സ്പാര്‍ക്ക് സ്‌കീംമറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളുടെ ലോയല്‍റ്റി പദ്ധതികളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഇതില്‍ ടെസ്‌കോയുടെ ക്ലബ് കാര്‍ഡ് സ്‌കീമോ അല്ലെങ്കില്‍ സെയിന്‍ബറിയുടെ നെക്ടര്‍ കാര്‍ഡ് സ്‌കീമോ പോലുള്ള വൗച്ചറുകളോ കിഴിവുകളോ ഇല്ല. മറിച്ച് ഷോപ്പിംഗിന് അനുസരിച്ച് ഉപഭോക്താക്കള്‍ ശേഖരിക്കുന്ന പോയിന്റുകള്‍ പര്‍ച്ചേസിംഗിനോ മറ്റ് ഇവന്റുകള്‍ക്ക് ക്ഷണം ലഭിക്കുന്നതിനോ ഉപയോഗിക്കുന്ന രീതിയാണുള്ളത്.

അടുത്ത ആഴ്ച്ച പുതിയ സ്‌കീം ആരംഭിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള പോയിന്റുകള്‍ നഷ്ടപ്പെടും എന്നാല്‍ ഒരു പ്രത്യേക താങ്ക് യൂ സമ്മാനംഅവര്‍ക്ക് ലഭിക്കും. പുതിയ സ്പാര്‍ക്സ് കാര്‍ഡ് സ്‌കീ ആദ്യം ഡിജിറ്റല്‍ ആയിട്ടാണ് ആരംഭിക്കുക. എം ആന്‍ഡ് എസ് ആപ്പിലൂടെ ഇത് ഹോസ്റ്റ് ചെയ്യും. അതായത് ഓരോ പ്രാവശ്യം ഷോപ്പിംഗ് ചെയ്യുമ്പോഴും അവരുടെ ഷോപ്പിംഗ് രീതികള്‍ക്കനുസരിച്ചുള്ള ഒരു സമ്മാനം ഉപഭോക്താവിന് ഉറപ്പാണ്. എല്ലാ പര്‍ച്ചേസിനോടൊപ്പവും എല്ലാവര്‍ക്കും സമ്മാനങ്ങള്‍ ലഭിക്കില്ല. എന്നാല്‍ കൂടുതല്‍ ഷോപ്പിംഗ് ചെയ്യുംതോറും സമ്മാനങ്ങള്‍ ലഭിക്കുവാനുള്ള സാധ്യതയും കൂടും.

ഫിസിക്കല്‍ കാര്‍ഡുകളും ലഭ്യമാണെങ്കിലും ആപ്പില്‍ കൂടിയുള്ള അനുഭവം മെച്ചപ്പെട്ടതായിരിക്കും എന്നാണ് മാര്‍ക്സ് ആന്‍ഡ് സ്പെന്‍സര്‍ പറയുന്നത്.തങ്ങളുടെ ഏഴ് ദശലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കളുമായി തങ്ങള്‍ ആശയവിനിമയം നടത്തുന്നതിന്റെ ഒരു പ്രധാന ഭാഗമാണ് സ്പാര്‍ക്സ് എന്നാണ് ഡിജിറ്റല്‍ ആന്‍ഡ് ഡാറ്റാ മേധാവി ജെറേമി പീ പറയുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യക്ക് മുന്‍തൂക്കം നല്‍കിയുള്ള സമീപനം അത് ഉപയോഗിക്കുവാന്‍ എളുപ്പമാക്കുകയും ഉപഭോക്താക്കളുമായുള്ള ബന്ധം സുദൃഢമാക്കുകയും ചെയ്യുമെന്നും കമ്പനി പറയുന്നു.

ഉപഭോക്താക്കള്‍ക്ക്, അവര്‍ ഷോപ്പിംഗ് ചെയ്യുന്ന സമയത്തെല്ലാം, തങ്ങള്‍ തെരഞ്ഞെടുത്ത ഒരു സാമൂഹിക ക്ഷേമ പ്രവര്‍ത്തനത്തിന് ഒരു പൗണ്ട് സംഭാവന ചെയ്യുവാനുള്ള സൗകര്യവും ഇതിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category