1 GBP = 97.40 INR                       

BREAKING NEWS

ബ്രിട്ടനില്‍ പഠിക്കാനെത്തിയ ആയിരക്കണക്കിന് ഹോങ്കോംഗ് വിദ്യാര്‍ത്ഥികള്‍ ബ്രിട്ടീഷ് പൗരത്വം എടുത്തു മടങ്ങില്ല; ഹോങ്കോംഗിന് പുറത്തുള്ളവരെല്ലാം ആദ്യം അവസരം ഉപയോഗിക്കും; ചൈന പിടി മുറുക്കിയതോടെ ഹോങ്കോംഗില്‍ കുടിയൊഴിച്ചില്‍ ആരംഭിച്ചു

Britishmalayali
kz´wteJI³

ന്താരാഷ്ട്ര കരാറുകളെ ബഹുമാനിക്കാതെ വളഞ്ഞ വഴിയിലൂടെ ഹോങ്കോംഗിന് മേല്‍ ചൈന അധികാരമുറപ്പിക്കുകയും, അതിനെതിരെ പ്രതിഷേധിക്കുന്നവരെ ക്രൂരമായി കൈകാര്യം ചെയ്യുവാന്‍ തുടങ്ങുകയും ചെയ്തതോടെ ഹോങ്കോംഗിന് വെളിയിലുള്ള ഹോങ്കോംഗുകാര്‍ ജന്മനാട്ടിലേക്ക് തിരിച്ചുപോകുവാന്‍ വിസമ്മതിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിയിലൂടെ ഇവര്‍ക്ക് ലഭ്യമാകുന്ന ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കാനൊരുങ്ങുകയാണ് ആയിരക്കണക്കിന് ഹോങ്കോഗ് സ്വദേശികള്‍.

ലണ്ടനില്‍ വിദ്യാഭ്യാസത്തിനെത്തിയിരിക്കുന്ന ആയിരക്കണക്കിന് ഹോങ്കോംഗ് വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ബ്രിട്ടന്‍ നല്‍കിയ രക്ഷാമാര്‍ഗ്ഗം ഉപയോഗിക്കുവാന്‍ ഒരുങ്ങുകയാണ്. യു കെ യില്‍ മാസ്റ്റേഴ്സ് ഡിഗ്രി പൂര്‍ത്തിയാക്കിയ യൂനിസ് വോംഗ് എന്ന വിദ്യാര്‍ത്ഥിനി പറയുന്നത് ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നും ഇല്ലെന്നാണ്. ബ്രിട്ടന്റെ പഴയ കോളനിയിലെ തങ്ങളുടെ വേരുകളറുത്ത് ബ്രിട്ടനില്‍ സ്ഥിരതാമസമാക്കാന്‍ ഒരുങ്ങുന്ന ആയിരക്കണക്കിന് ഹോങ്കോംഗ് വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയാണ് യൂനിസ്.

പ്രതിഷേധക്കാര്‍ക്ക് നേരെ ചൈന നടത്തിയ കിരാതമായ ആക്രമത്തെ ശക്തിയായി അപലപിച്ച ബോറിസ് ജോണ്‍സണ്‍, ഹോങ്കോംഗിലുള്ള, ബ്രിട്ടീഷ് നാഷണല്‍ ഓവര്‍സീസ് പാസ്സ്പോര്‍ട്ട് കൈവശമുള്ള മൂന്ന് ദശലക്ഷത്തോളം വരുന്നവരെ സഹായിക്കാന്‍ ഉറച്ച തീരുമാനവുമായി മുന്നോട്ട് പോവുകയാണ്. ഇത്തരത്തിലുള്ള പാസ്പോര്‍ട്ട് ഉള്ളവര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും ബ്രിട്ടനിലേക്ക് വരുവാനും സ്ഥിരതാമസം ആരംഭിക്കാനും ഈ പദ്ധതി വഴി സാധിക്കും.

യു കെ യിലെ മാധ്യമങ്ങളുമായി സംസാരിച്ചതിനാല്‍ ചൈനയുടെ പുതിയ സുരക്ഷാ നിയമപ്രകാരം താന്‍ കുറ്റവാളിയായി കഴിഞ്ഞെന്നും അതിനാല്‍തിരിച്ച് ഹോങ്കോഗില്‍ എത്തിയാല്‍ തന്നെ വിചാരണ ചെയ്യുവാന്‍ സാധ്യതയുണ്ടെന്നും ഈ ഇരുപതുകാരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ സൗകര്യം ഉപയോഗിച്ച് എത്രപേര്‍ ബ്രിട്ടനിലെത്തുമെന്ന് പറയാനാവില്ലെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ വേരുകള്‍ ഹോങ്കോംഗ് മണ്ണില്‍ ആഴത്തില്‍ ഇറങ്ങിയതണെന്നും അത് പറിച്ചെറിഞ്ഞ് വരിക എന്നത് ഏറെ വേദനാജനകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, പൊതു ധനസഹായമൊന്നും ലഭ്യമല്ലാത്തതിനാല്‍, ധനികര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ഉള്ള ഒരു യാത്രക്ക് മുതിരാനും ആവുകയുള്ളു. ഇനിയൊരു കാര്യമുള്ളത്, ബി എന്‍ ഒ ഉള്ള ഹോങ്കോംഗുകാരില്‍ ചിലര്‍ക്ക് മറ്റ് രാജ്യങ്ങളിലെ പൗരത്വം ഉണ്ടാകാം. അവര്‍ അത് ഉപേക്ഷിച്ച് വരുമോ എന്നതും സംശയകരമാണ്. എന്നാല്‍, ചൈനയില്‍ പീഢനത്തിന് വിധേയമായി എന്നവകാശപ്പെടുന്ന, നയതന്ത്ര വകുപ്പിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ പറയുന്നത് ആയിരക്കണക്കിന് ഹോങ്കോംഗുകാര്‍ ബ്രിട്ടനിലെത്തുമെന്നാണ്.

ഒഫീഷ്യല്‍ ഗ്രൂപ്പ് ഫോര്‍ ബി എന്‍ ഒ ഇക്വാലിറ്റി മൂവ്മെന്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ കഴിഞ്ഞ മാസം 3,000 പുതിയ അംഗങ്ങളാണ് ചേര്‍ന്നത്. മാത്രമല്ല, ഹോങ്കോംഗിലെ വിവിധ വെബ്സൈറ്റുകളിലും ബി എന്‍ ഒ പ്രക്രിയയെ കുറിച്ച് വിശദമാക്കുന്ന ലേഖനങ്ങള്‍ വരുന്നുണ്ട്. ബ്രിട്ടനിലേക്ക് രക്ഷപ്പെടുന്നതിനെ കുറിച്ച് നിര്‍വധി ഹോങ്കോംഗ് പൗരന്മാര്‍ ട്വീറ്റ് ചെയ്യുന്നുമുണ്ട്.

ബി എന്‍ ഒ പാസ്പോര്‍ട്ടുമായി ബ്രിട്ടനിലെത്തുന്നവര്‍ക്ക് അവിടെ അഞ്ച് വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യുവാനും ഉള്ള അനുവാദം ഉണ്ടായിരിക്കും. അതിന് ശേഷം അവര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസിനായി അപേക്ഷിക്കാം. അത് ലഭിച്ച് 12 മാസങ്ങള്‍ക്ക് ശേഷം പൗരത്വത്തിനും അപേക്ഷിക്കാം. എന്നാല്‍ ഇത്തരത്തിലുള്ള പൗരന്മാരെ ഹോങ്കോംഗ് വിട്ടുപോകുന്നതില്‍ നിന്നും ചൈന തടഞ്ഞാല്‍ ബ്രിട്ടന് ഒന്നും ചെയ്യുവാനും കഴിയില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category