1 GBP = 97.50 INR                       

BREAKING NEWS

വായില്‍ വെള്ളിക്കരണ്ടിയുമായി ജനനം; ന്യുയോര്‍ക്കിലെ സോഷ്യല്‍ പാര്‍ട്ടികളിലെ മിന്നും താരം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഢിപ്പിച്ചതിന് ജയില്‍ ശിക്ഷ ലഭിക്കുകയും, ശിക്ഷക്കിടയില്‍ ജയിലില്‍ വെച്ച് 2019 ല്‍ മരണമടഞ്ഞ ജെഫ്രി എപ്സ്റ്റീനിന്റെ മാഡം; ആന്‍ഡ്രൂ രാജകുമാരന്റെ സുഹൃത്ത്; നഗരങ്ങളിലെ സമ്പന്നരുടെ സദസ്സുകളില്‍ വിളങ്ങിയിരുന്ന ഘിസ്ലേയ്ന്‍ മാക്സ്വെല്‍ പിടിയിലായത് എപ്സ്റ്റീനിന് പെണ്‍കുട്ടികളെ കൂട്ടിക്കൊടുത്തതിന്. സമ്പന്നയായ സൊസൈറ്റി ലേഡിയില്‍ നിന്നും പിമ്പിലേക്കുള്ള യാത്ര ഇങ്ങനെ

Britishmalayali
kz´wteJI³

വായില്‍ വെള്ളിക്കരണ്ടിയുമായി ജനനം; ന്യുയോര്‍ക്കിലെ സോഷ്യല്‍ പാര്‍ട്ടികളിലെ മിന്നും താരം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഢിപ്പിച്ചതിന് ജയില്‍ ശിക്ഷ ലഭിക്കുകയും, ശിക്ഷക്കിടയില്‍ ജയിലില്‍ വെച്ച് 2019 ല്‍ മരണമടഞ്ഞ ജെഫ്രി എപ്സ്റ്റീനിന്റെ മാഡം; ആന്‍ഡ്രൂ രാജകുമാരന്റെ സുഹൃത്ത്; നഗരങ്ങളിലെ സമ്പന്നരുടെ സദസ്സുകളില്‍ വിളങ്ങിയിരുന്ന ഘിസ്ലേയ്ന്‍ മാക്സ്വെല്‍ പിടിയിലായത് എപ്സ്റ്റീനിന് പെണ്‍കുട്ടികളെ കൂട്ടിക്കൊടുത്തതിന്. സമ്പന്നയായ സൊസൈറ്റി ലേഡിയില്‍ നിന്നും പിമ്പിലേക്കുള്ള യാത്ര ഇങ്ങനെ

ധനിക കുടുംബത്തില്‍ ജനിച്ച് അമേരിക്കയിലെത്തി, പ്രശസ്ത ബാങ്കറും ഫിനാന്‍സറുമായ ജെഫ്രി എപ്സ്റ്റീനുമായി സൗഹൃദമുണ്ടാക്കിയതിലൂടെയാണ് ഘിസ്ലൈന്‍ മാക്സ്വെല്‍ അമേരിക്കന്‍ സോഷ്യല്‍ സര്‍ക്കിളുകളില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. 2003 ല്‍വാനിറ്റി ഫെയറിന് നല്‍കിയ ഒരു അഭിമുഖത്തില്‍ അയാള്‍ പറഞ്ഞത് മാക്സ്വെല്‍ അയാളുടെ അടുത്ത സുഹൃത്താണ് എന്നാണ്. എന്നാല്‍ അന്ന് 41 വയസ്സുണ്ടായിരുന്ന മാക്സ്വെല്ലിന്റെ ജോലികള്‍ എപ്സ്റ്റീനിന്റെ വ്യക്തിപരമായ പരിപാടികള്‍ തയ്യാറാക്കുക, വിവിധ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ മേല്‍നോട്ടം വഹിക്കുകപിന്നെ, ഗ്ലാമര്‍ വഴിഞ്ഞൊഴുകുന്ന സോഷ്യല്‍ പാര്‍ട്ടികളീല്‍ എപ്സ്റ്റീനിന്റെ കൈകളില്‍ തൂങ്ങി എത്തുക എന്നിവയായിരുന്നു.

അതുകൂടാതെ എപ്സ്റ്റീനിനു വേണ്ടി സോഷ്യല്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുക എന്നതും അവരുടെ ജോലിയായിരുന്നു. ഇത്തരം പാര്‍ട്ടികളില്‍ സ്ത്രീകളെക്കാള്‍ അധികം പുരുഷന്മാരായിരിക്കും പങ്കെടുക്കുക എന്നാണ് അതില്‍ പങ്കെടുത്തിട്ടുള്ള ഒരു സ്ത്രീ വെളിപ്പെടുത്തിയത്. ഇത്തരത്തിലുള്ള ഒരു പാര്‍ട്ടിയില്‍ ആന്‍ഡ്രൂ രാജകുമാരന്‍ പങ്കെടുത്തിരുന്നതായും അതില്‍ പങ്കെടുത്ത സ്ത്രീകള്‍ അധികവും റഷ്യന്‍ മോഡലുകളായിരുന്നു എന്നും ഇവര്‍ വെളിപ്പെടുത്തുകയുണ്ടായി.

എപ്സ്റ്റീനിന് എന്നും ചെറിയ പെണ്‍കുട്ടികളുമായി ബന്ധപ്പെടുന്നതായിരുന്നു ഇഷ്ടം. അത് നിറവേറ്റിക്കൊടുക്കുവാന്‍ ഏതറ്റം വരേയും പോകുവാന്‍ തയ്യാറായിരുന്നു മുന്‍ മാധ്യമ ഭീമനായ റോബര്‍ട്ട് മാക്സ്വെല്ലിന്റെ മകള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എപ്സ്റ്റീനിന് വേണ്ടി കൂട്ടിക്കൊടുക്കുന്നതില്‍ അതീവ സാമര്‍ത്ഥ്യമായിരുന്നു ഇവര്‍ക്ക്. എപ്സ്റ്റീനിനെ പരിചയപ്പെടുന്ന സമയത്ത് തന്നെ മാക്സ്വെല്ലിന് നല്ലൊരു സുഹൃദ് വലയമുണ്ടായിരുന്നു. ബില്‍ ക്ലിന്റണും ചെല്‍സീയുമെല്ലാം അതില്‍ ഉള്‍പ്പെട്ടിരുന്നു. എപ്സ്റ്റീനിന്റെ സ്വകാര്യജെറ്റില്‍ ക്ലിന്റണോടൊപ്പം യാത്രചെയ്യുകയും ചെയ്തിട്ടുണ്ട്.

1994 ല്‍ ആണ് ആദ്യമായി ഒരു പെണ്‍കുട്ടിയെ ഇവര്‍ എപ്സ്റ്റീനിനായി വലയിലാക്കുന്നത്. അന്ന് 14 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കുട്ടിയെ സിനിമക്കും ഷോപ്പിംഗിനുമൊക്കെ കൊണ്ടുപോയി അവളുമായി സുദൃഢമായ ഒരു ബന്ധം സ്ഥാപിക്കുകയായിരുന്നു ആദ്യം ചെയ്തത്. ബന്ധം കൂടുതല്‍ ശക്തമായതോടെ മാസ്വെലും എപ്സ്റ്റീനും ഉള്ള സ്വകാര്യനിമിഷങ്ങളില്‍ ഈ പെണ്‍കുട്ടിയുടെയും സാന്നിദ്ധ്യമുണ്ടാകുവാന്‍ തുടങ്ങി. പിന്നീട് അത് സാവധാനം മൂന്നുപേരും ഉള്‍പ്പെട്ട ലൈഗിംക ചേഷ്ടകളിലേക്ക് കടക്കുകയായിരുന്നു.

അതിനു ശേഷം 1996 ല്‍ എപ്സ്റ്റീനിന്റെ ന്യു മെക്സിക്കോയിലെ വീട്ടില്‍ വെച്ചായിരുന്നു രണ്ടാമത്തെ ഇരയെ തയ്യാറാക്കിയെടുത്തത്. ലണ്ടനിലെ പെണ്‍കുട്ടി 1995 വരെ അവരുമായി ബന്ധപ്പെട്ടിരുന്നു. ലോലിത എക്സ്പ്രസ്സ് എന്ന് ഓമനപേരിട്ട് വിളിക്കുന്ന, എപ്സ്റ്റീനിന്റെ സ്വകാര്യ ജെറ്റ് വിമാനത്തിലായിരുന്നു ഈ പെണ്‍കുട്ടികളേയെല്ലാം ബ്രിട്ടനും അമേരിക്കയിലുമൊക്കെ കൊണ്ടുവന്നിരുന്നതും കൊണ്ടുപോയിരുന്നതും. ഇതും മാക്സ്വെല്ലിന്റെ മേല്‍നോട്ടത്തിലായിരുന്നു എന്നാണ് പിന്നീട് വെളിവായത്.

ഒരു അദ്ധ്യാപകനായി ജീവിതമാരംഭിച്ച്, ഫിനാന്‍സിയറായി മാറിയ എപ്സ്റ്റീന്‍ തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഢിപ്പിച്ചു എന്ന ഒരു അമ്മയുടെ പരാതിയിലാണ് 2005 ല്‍ എപ്സ്റ്റീന്‍ ആദ്യമായി അറസ്റ്റിലാകുന്നത്. 2008-ല്‍ സമാനമായ മറ്റൊരു കേസിലും ഇയാള്‍ പിടിയിലായി. ഏകദേശം 36 പെണ്‍കുട്ടികളെയാണ് ഇയാള്‍ ഇതുവരെ പീഢിപ്പിച്ചതെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. 2019 ജൂലായ് 6 ന് അയാള്‍ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ടു എന്നാല്‍ 2019 ആഗസ്റ്റ് 10 ന് അയാള്‍ ജയിലില്‍ വെച്ച് മരണമടയുകയായിരുന്നു. ആത്മഹത്യയാണെന്നും അല്ല കൊലപാതകമാണെന്നുമൊക്കെ അയാളുടെ മരണത്തെക്കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും സത്യം ഇന്നും അജ്ഞാതമായി തുടരുന്നു.

2019 ന് ന്യു ഇംഗ്ലണ്ട് ടൗണില്‍ കാണപ്പെട്ടതിനു ശേഷം പിന്നീട് മാക്സ്വെല്ലിനെ കുറിച്ച് വിവരങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. എപ്സ്റ്റീനിന്റെ മരണശേഷം, തങ്ങളെ പീഢിപ്പിക്കാന്‍ സഹായിച്ചവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ഇരകള്‍ നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ ഒളിവില്‍ പോയത്.

എന്നാല്‍ വിധിയുടെ കൈകളില്‍ നിന്നും മോചനം നേടാന്‍ ഈ സുന്ദരിക്കായില്ല. ഇന്നലെ ന്യു ഹാംഷയറിലെ ബ്രാഡ്ഫോര്‍ഡിലുള്ള ആഡംബര വസതിയില്‍ വെച്ച് അവര്‍ പോലീസിന്റെ പിടിയിലായി. 1994 നു 1997 നും ഇടയില്‍ നടന്ന ആറ് സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് ഇവരുടെ മേല്‍ ചാര്‍ത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് ലൈംഗിക ബന്ധത്തിനായി വിട്ടു കൊടുത്തു എന്നതടക്കമ്മ് നിരവധി കുറ്റങ്ങളാണ് ഇവരുടെ മേല്‍.ചാര്‍ത്തിയിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category