1 GBP = 98.20 INR                       

BREAKING NEWS

തേസാബിലെ 'എക് ദോ തീന്‍ ചാര്‍ പാഞ്ച്'...., മൊഹ്‌റയിലെ 'ചീസ് ബഡീ ഹേ മസ്ത് മസ്ത്'....,ദേവദാസിലെ 'ഡോലാരേ ഡോലാരേ'...; ശ്രീദേവിയും മാധുരി ദീക്ഷിതും ഐശ്വര്യ റായിയൊയുമൊക്കെ നൃത്തം പഠിപ്പിച്ച മാസ്റ്റര്‍; ഹിറ്റ് നൃത്തങ്ങല്‍ലൂടെ ഇന്ത്യന്‍ യുവതയെ ഒന്നടങ്കം ആരാധകരാക്കിയ പ്രതിഭ; രണ്ടായിരത്തോളം ഗാനങ്ങള്‍ക്കു വേണ്ടി നൃത്തസംവിധാനം നിര്‍വഹിച്ച സരോജ് ഖാന്‍ വിടപറയുമ്പോള്‍

Britishmalayali
kz´wteJI³

മുംബൈ: ന്ത്യന്‍ യുവതയെ പിടിച്ചകുലുക്കിയ ജനപ്രിയ നൃത്ത-ഗാന രംഗങ്ങള്‍ക്ക് കോറിയോഗ്രഫി ചെയ്ത പ്രശസ്ത ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാന്‍(71) അന്തരിച്ചു. പുലര്‍ച്ചെ മുംബൈയിലെ ഗുരു നാനാക്ക് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്ന് ജൂണ്‍ 20നാണ് സരോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സരോജിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്. പുലര്‍ച്ചെ 2.30ന് ഹൃദയാഘാതം മൂലമാണ് അന്ത്യം എന്ന് അനന്തരവന്‍ മനീഷ് ജഗ്വാനി മാധ്യമങ്ങളോട് പറഞ്ഞു.

മിസ്റ്റര്‍ ഇന്ത്യയില്‍ (1987) ശ്രീദേവിക്ക് വേണ്ടി ഒരുക്കിയ 'ഹവാ, ഹവായി', മാധുരി ദീക്ഷിത് അഭിനയിച്ച തേസാബ് (1988) എന്ന സിനിമയിലെ 'ഏക് ദോ തീന്‍', ഐശ്വര്യ റായിയും മാധുരി ദീക്ഷിതും അഭിനയിച്ച, ദേവദാസിലെ (2002) 'ഡോലാരേ ഡോലാരേ', മൊഹ്‌റയില്‍ അക്ഷയ് കുമാറും രവീണ ടാണ്ടനും അഭിനയിച്ച 'ചീസ് ബഡീ ഹേ മസ്ത്, മസ്ത്' തുടങ്ങി നിരവധി നൃത്ത-ഗാന രംഗങ്ങളില്‍ കോറിയോഗ്രഫി ചെയ്തത് സരോജ് ഖാനാണ്. മൂന്ന് തവണ മികച്ച കോറിയഗ്രാഫര്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണ സ്വന്തമാക്കിയിട്ടുണ്ട് സരോജ് ഖാന്‍.

രണ്ടായിരത്തോളം ഗാനങ്ങള്‍ക്കു വേണ്ടി നൃത്തസംവിധാനം നിര്‍വഹിച്ചു. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ദേവ്ദാസിലെ ഡോളാ രേയിലൂടെ 2002ല്‍ ആദ്യമായി മികച്ച നൃത്തസംവിധാനത്തിലുള്ള ദേശീയ പുരസ്‌കാരം നേടി. 2007ല്‍ പുറത്തിറങ്ങിയ ജബ് വി മെറ്റ്, തമിഴ് സിനിമയായ ശൃംഗാരം എന്നിവയിലൂടെയും മികച്ച കോറിയോഗ്രാഫര്‍ക്കുള്ള ദേശീയ പുരസ്‌കാരം നേടി. 2019ല്‍ പുറത്തിറങ്ങിയ കളങ്ക് എന്ന് സിനിമയില്‍ മാധുരി ദീക്ഷിതിന് വേണ്ടിയാണ് അവസാനമായി കോറിയോഗ്രാഫി ചെയ്തത് - തബാ ഹോഗയേ എന്ന ഗാനത്തില്‍. സരോജ് ഖാന് ആദരാഞ്ജലികളുമായി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തത്തി.

ഭര്‍ത്താവ് സോഹന്‍ലാല്‍, മക്കളായ ഹമിദ് ഖാന്‍, ഹിന ഖാന്‍, സുഖിന ഖാന്‍ എന്നിവര്‍ക്കൊപ്പം മുംബൈയിലായിരുന്നു സരോജ് ഖാന്‍ താമസിച്ചിരുന്നത്. ജൂണ്‍ 24നാണ് സരോജ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും സംവിധായകന്‍ അനുഭവ് സിന്‍ഹ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category