1 GBP = 98.20 INR                       

BREAKING NEWS

കൊലപാതകത്തിലും ഗൂഢാലോചനയിലും അമ്മയും മകളും പങ്കാളികളല്ല; തെളിവ് നശിപ്പിക്കലിനും ഗാര്‍ഹിക പീഡനത്തിനും കൂട്ടു നിന്നതിന് തെളിവും; അഞ്ചലിലെ ക്രൂരതയില്‍ രേണുകയും മകളും പ്രതികളാകും; കൊലക്കുറ്റത്തില്‍ കുറ്റപത്രം നല്‍കിയ ശേഷം സ്ത്രീധന പീഡനത്തില്‍ സൂര്യയും അമ്മയും അറസ്റ്റിലാകും; ഉത്രാ കൊലപാതകത്തില്‍ സൂരജിന്റെ കുടുംബം ഒന്നാകെ അഴിക്കുള്ളിലാകുമെന്ന് ഉറപ്പായി; ചോദ്യം ചെയ്യലില്‍ രേണുകയും സൂര്യയും കുടുങ്ങുമ്പോള്‍

Britishmalayali
kz´wteJI³

കൊല്ലം: ഉത്രയെ കരിമൂര്‍ഖനെ ഉപയോഗിച്ച് കൊല നടത്തിയ കേസില്‍ പ്രതി സൂരജിന്റെ മാതാവ് രേണുകയ്ക്കും സഹോദരി സൂര്യക്ക് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച്. എന്നാല്‍ ഗാര്‍ഹിക പീഡനത്തിന് ഇരുവരെയും അറസ്റ്റ് ചെയ്യാനാണ് തീരുമാനം. കൊലപാതക കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കേണ്ടതിനാല്‍ ഗാര്‍ഹിക പീഡന കേസില്‍ നടപടി ഉടന്‍ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഇരുവരുടേയും അറസ്റ്റ് വൈകും.

ഒരേ അന്വേഷണ ഉദ്യോഗസ്ഥനാണ് രണ്ട് കേസും അന്വേഷിക്കുന്നത്. കൊലപാതകക്കേസിന് പ്രാധാന്യം നല്‍കിയുള്ള അന്വേഷണമായതിനാലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. എന്നാല്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്ന് മാത്രമേ തെളിഞ്ഞിട്ടുള്ളൂ എന്നും വിശദമായി ഇനിയും ചോദ്യം ചെയ്തതിന് ശേഷം മാത്രമേ ഇവര്‍ നിരപരാധികളാണോ അല്ലയോ എന്ന് ഉറപ്പിക്കാനാവൂം എന്നും ക്രൈംബ്രാഞ്ച് സംഘം മറുനാടന്‍ മലയാളിയോട് പറഞ്ഞു.

സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യഎന്നിവരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. എന്നാല്‍ ഇവരുടെ മൊഴികളില്‍ അവ്യക്തത യുണ്ടെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെ ഇരുവരെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. മൊഴികളിലെ വൈരുധ്യവും കണ്ടെത്തി. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഇവര്‍ക്കു പങ്കില്ലെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും തെളിവു നശിപ്പിക്കലിലും ഗാര്‍ഹിക പീഡനത്തിലും ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണു നിഗമനം.

ഓഫിസിലും വീട്ടിലുമായി ഇവരെ നേരത്തേ 10 തവണ ചോദ്യം ചെയ്‌തെങ്കിലും അവ്യക്തത നിലനില്‍ക്കുന്നതായിട്ടാണ് പൊലീസ് പറയുന്നത്. സൂരജ് ഉത്രയെ അണലിയെക്കൊണ്ടു കടിപ്പിച്ചതു ഭര്‍തൃഗൃഹത്തില്‍ വച്ചാണ്. ഈ ദിവസത്തെ സംഭവങ്ങള്‍ സംബന്ധിച്ച വീട്ടുകാരുടെ മൊഴികളിലാണ് വൈരുധ്യം കണ്ടെത്തിയത്. മൂര്‍ഖന്റെ കടിയേറ്റ് ഉത്ര മരിച്ച സംഭവത്തില്‍ സൂരജ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ഉത്രയുടെ ആഭരണങ്ങള്‍ ഒളിപ്പിക്കാനും മകനെ രക്ഷിക്കാനും വീട്ടുകാര്‍ സഹായിച്ചതായി പൊലീസിനു തെളിവു ലഭിച്ചു. സൂരജിന്റെ സുഹൃത്തുക്കളുടെ മൊഴികളിലും അവ്യക്തത യുള്ളതായാണു വിവരം. ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം തിരുവല്ലയിലെ ആശുപത്രിയിലെത്തി വീണ്ടും ഡോക്ടര്‍മാരുടെ മൊഴിയെടുത്തിരുന്നു. കൊലപാതകക്കേസുമായി ബന്ധപ്പെട്ടു സൂരജും പിതാവ് സുരേന്ദ്രനും ജയിലിലാണ്

ഗാര്‍ഹിക സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ഉത്രയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് സൂരജിന്റെ അമ്മയേയും സഹോദരിയേയും ചോദ്യം ഇന്നലെ ചോദ്യം ചെയ്തത്. ഉത്രയുടെ വിവാഹം കഴിഞ്ഞ് മൂന്നരമാസം പിന്നിട്ടപ്പോള്‍ തന്നെ വേലക്കാരിയോടെന്നപോലെ പെരുമാറുകയും കഠിനമായ ജോലികള്‍ ചെയ്യിപ്പിക്കുകയും ചെയ്‌തെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും ഉത്രയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലുണ്ട്.

ഉത്ര കൊലപാതകക്കേസില്‍ മുഖ്യപ്രതി സൂരജിന്റെ പിതാവിനെതിരെ ഗാര്‍ഹിക പീഡനത്തിനു പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ വീട്ടുപരിസരത്തെ റബര്‍തോട്ടത്തില്‍ കുഴിച്ചിട്ടതു സുരേന്ദ്രനാണെന്നു തെളിഞ്ഞതോടെയാണ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തത്. ഗാര്‍ഹിക പീഡനം നേരിട്ടിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ കമ്മിഷന്‍, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ. ജി. സൈമണിനോട് ആവശ്യപ്പെട്ടിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ജോസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് വനിതാ കമ്മിഷനും കൊട്ടാരക്കര ക്രൈം ബ്രാഞ്ചിനും കൈമാറി. ഈ സാഹചര്യത്തില്‍ ഗാര്‍ഹിക പീഡന കേസും പൊലീസിന് എടുത്തേ മതിയാകൂ. കൊലപാതക കേസില്‍ മാത്രമായിരുന്നു അന്വേഷണമെങ്കില്‍ സൂര്യയും രേണുകയും രക്ഷപ്പെടുമായിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ കൊലക്കുറ്റത്തില്‍ സൂരജിനും അച്ഛനും പാമ്പു പിടിത്തക്കാരന്‍ സുരേഷിനും ജാമ്യം കിട്ടും. ഇതു കൊണ്ടാണ് ഗാര്‍ഹിക പീഡനത്തില്‍ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് നീട്ടുന്നത്.

മൂന്ന് പ്രാവശ്യമാണ് സൂരജിന്റെ അമ്മയെയും സഹോദരിയെയും പ്രത്യേക അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്തത്. ഇവരുടെ മറുപടിയില്‍ ചില വൈരുദ്ധ്യങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്തത്.ഉത്ര ഗാര്‍ഹിക പീഡനത്തിന് ഇരയായതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. മരണത്തിന് തൊട്ട് മുന്‍പ് മാസങ്ങളോളം മാനസിക പീഡനത്തിന് ഇരയായതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം സൂരജിന്റെ അമ്മയെയും സഹോദരിയെയും ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യേണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

സൂരജ് ഉത്രയെ അണലിയെക്കൊണ്ടു കടിപ്പിച്ചതു ഭര്‍തൃഗൃഹത്തില്‍ വച്ചാണ്. ഈ ദിവസത്തെ സംഭവങ്ങള്‍ സംബന്ധിച്ച വീട്ടുകാരുടെ മൊഴിയില്‍ വൈരുധ്യം പ്രകടമാണ്. മൂര്‍ഖന്റെ കടിയേറ്റ് ഉത്ര മരിച്ച സംഭവത്തില്‍ സൂരജ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ഉത്രയുടെ ആഭരണങ്ങള്‍ ഒളിപ്പിക്കാനും മകനെ രക്ഷിക്കാനും വീട്ടുകാര്‍ സഹായിച്ചതായി പൊലീസിനു തെളിവു ലഭിച്ചു. സൂരജിന്റെ സുഹൃത്തുക്കളുടെ മൊഴികളിലും അവ്യക്തത യുള്ളതായാണു വിവരം. ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം തിരുവല്ലയിലെ ആശുപത്രിയിലെത്തി വീണ്ടും ഡോക്ടര്‍മാരുടെ മൊഴിയെടുത്തിരുന്നു. കൊലപാതകക്കേസുമായി ബന്ധപ്പെട്ടു സൂരജും പിതാവ് സുരേന്ദ്രനും ജയിലിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category