1 GBP = 98.20 INR                       

BREAKING NEWS

അനന്ത് നാഗിലുണ്ടായ ഏറ്റുമുട്ടലിനിടെ സിആര്‍പിഎഫ് ജവാനെയും ആറ് വയസുകാരനെയും കൊലപ്പെടുത്തിയത് സാഹിദ് ദാസ്; എല്ലാ പഴുതുകളും അടച്ച് സൈന്യം വളഞ്ഞപ്പോള്‍ തീവ്രവാദിയുടെ രക്ഷപ്പെടല്‍ ശ്രമം; ഒടുവില്‍ വെടിവച്ച് കൊലപ്പെടുത്തി സൈന്യം; കൊല്ലപ്പെട്ടത് ഐഎസ്ജെകെ എന്ന തീവ്രവാദി സംഘടനയിലെ പ്രമുഖന്‍

Britishmalayali
kz´wteJI³

സിആര്‍പിഎഫ് ജവാനെയും ആറു വയസുകാരനെയും വെടിവെച്ചു കൊലപ്പെടുത്തിയ തീവ്രവാദിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി. സാഹിദ് ദാസ് എന്ന തീവ്രവാദിയാണ് കൊല്ലപ്പെട്ടത്. പൊലീസ് ട്വിറ്ററിലൂടെയാണ് സാഹിദിനെ വധിച്ചവിവരം പുറത്തുവിട്ടത്. സാഹിദിന് ഒപ്പമുണ്ടായിരുന്ന രണ്ട് തീവ്രവാദികളെയും വധിച്ചു.ഐഎസ്ജെകെ എന്ന തീവ്രവാദി സംഘടനയിലെ അംഗമാണ് സാഹിദ്.

പ്രത്യേക സംഘവും സിആര്‍പിഎഫും സംയുക്തമായി നടത്തിയ നീക്കത്തിനിടെയാണ് തീവ്രവാദി കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച ശ്രീനഗറിലെ അനന്ത് നാഗിലുണ്ടായ ഏറ്റുമുട്ടലിനിടെ സിആര്‍പിഎഫ് ജവാനെയും ആറ് വയസുകാരനെയും കൊലപ്പെടുത്തിയത് സാഹിദ് ദാസ് ആണ്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് സാഹിദ് ദാസ് കൊല്ലപ്പെടുന്നത്.

കഴിഞ്ഞയാഴ്ച അനന്ത്നാഗില്‍ വച്ചാണ് സിആര്‍പിഎഫ് ജവാന്‍ സാഹിദിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഉറങ്ങുകയായിരുന്ന നിഹാന്‍ ബട്ടും(6) ഇയാളുടെ തോക്കിനിരയായി. ബൈക്കിലെത്തിയ സാഹിദ് നിഹാന് നേര്‍ക്ക് വെടിവെക്കുകയായിരുന്നു. സംഭവം നടന്നതിന് തൊട്ടുപിന്നാലെ പൊലീസ് സാഹിദിന്റെ ഫോട്ടോ പുറത്തുവിട്ടിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category