1 GBP = 98.20 INR                       

BREAKING NEWS

തീവ്ര ഇടതു മുഖം നിലനിര്‍ത്തി അംബാനിയുടെ ചാനലിനെ പെരുവഴിയാക്കിയവര്‍ ഒന്നൊന്നായി പുറത്തേക്ക്; ചാനല്‍ ചര്‍ച്ചകളില്‍ സ്വന്തം താല്‍പ്പര്യം തിരുകി കയറ്റിയെന്ന ആരോപണത്തെ തുടര്‍ന്ന് വാര്‍ത്താ അവതാരകന്‍ ശരത്തിന്റെ രാജി എഴുതി വാങ്ങി പുറത്താക്കി ന്യൂസ് 18 കേരളം; ചാനല്‍ ജോലിയുടെ പേരില്‍ സര്‍ക്കാരില്‍ നിന്നും പദ്ധതികള്‍ സ്വന്തമാക്കിയതും ശരത്തിന് പാരയായി; റേറ്റിംഗില്‍ കൂപ്പുകുത്തിയ ന്യൂസ് 18ലെ പരിഷ്‌കരണങ്ങള്‍ ലല്ലു സംഘത്തിന് പണിയാകും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കൈരളി ടിവിയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ ന്യൂസ് 18 കേരളയുടെ മുഖമായ ശരത് ചന്ദ്രന്‍ ചാനലില്‍ നിന്ന് രാജിവച്ചു. ന്യൂസ് 18 കേരളയുടെ മാനേജ്മെന്റുമായുള്ള ഭിന്നതയിലാണ് രാജി. ശരത് ചന്ദ്രനെതിരെ നിരവധി പരാതികള്‍ ന്യൂസ് 18 കേരളയുടെ മാനേജ്മെന്റിന് ലഭിച്ചിരുന്നു. ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് രാജി. ന്യൂസ് 18 കേരളയിലെ ഇടതു പക്ഷ മുഖങ്ങളില്‍ പ്രധാനിയായിരുന്നു ശരത് ചന്ദ്രന്‍. ചാനലിലെ തീവ്ര രാഷ്ട്രീയ ആഭിമുഖ്യക്കാര്‍ക്ക് ഇനി കാര്യങ്ങള്‍ അനുകൂലമാകില്ലെന്ന സൂചനയാണ് ശരത് ചന്ദ്രന്റെ രാജിയിലുള്ളത്. രാജി മാനേജ്മെന്റ് ചോദിച്ചു വാങ്ങിയതെന്നാണ് സൂചന.

അദ്ധ്യാപക സംഘടനകള്‍ സര്‍ക്കാരുമായി സാലറി ചലഞ്ചില്‍ സഹകരിക്കാത്തത് വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ധ്യാപക സംഘടനാ നേതാവിനെ ഫ്ളോറില്‍ എത്തിച്ച് ശരത് ചന്ദ്രന്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. ന്യൂസ് 18 കേരളയുടെ പ്രൈം ടൈമിലെ ചര്‍ച്ചയില്‍ ഏകപക്ഷിയമായ അവതരണ രീതിയാണ് ശരത് ചന്ദ്രന്‍ സ്വീകരിച്ചത്. അദ്ധ്യാപക സമൂഹത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ഇത്. ഇതിനെതിരെ അദ്ധ്യാപക സംഘടനകളും ന്യൂസ് 18 കേരളയുടെ മാനേജ്മെന്റായ അംബാനി ഗ്രൂപ്പിന് പരാതി നല്‍കി. നിരവധി പരാതികളാണ് കമ്പനിക്ക് കിട്ടിയത്. ഇതില്‍ മാനേജ്മെന്റ് അന്വേഷണം നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുറത്തു പോകേണ്ട സ്ഥിതിയുണ്ടാകുന്നത്.

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ നിയമസഭാ മ്യൂസിയത്തില്‍ ഇ.എം.എസ് സ്മൃതി വിഭാഗം നിര്‍മ്മിക്കാന്‍ എണ്‍പത്തിരണ്ട് ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി കൊടുത്തത് വലിയ വിവാദമായിരുന്നു. ന്യൂസ് 18 കേരളയിലെ അവതാരകന്‍ ശരത് ചന്ദ്രന് നല്‍കിയ പ്രോജക്ടിനാണ് ഖജനാവില്‍ നിന്ന് 83 ലക്ഷത്തോളം രൂപ ചെലവഴിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ ഫെയ്‌സ് ബുക്ക് പേജുകളില്‍ ചര്‍ച്ചയായിരുന്നു. ഇതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ന്യൂസ് 18 കേരള പരിശോധിച്ചു. ഹോക്കി കളിയിലെ പിആര്‍ പങ്കാളിത്തത്തിലും അന്വേഷണം നടന്നു. ന്യൂസ് 18 കേരളയിലെ ജോലിക്കിടെയാണ് ഇതെന്നും കണ്ടെത്തി. ഇതെല്ലാം വിനയായി.

കൈരളി ടിവിയിലൂടെ മാധ്യമ പ്രവര്‍ത്തനം തുടങ്ങിയ ശരത് ചന്ദ്രന്‍ ടി വി പ്രേക്ഷകരുടെ പരിചിത മുഖമാണ്. കൈരളിയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലേക്ക് കൂടുമാറി. അവിടെ നിന്നും ന്യൂസ് 18 കേരളയിലേക്കും. പല പ്രമഖരേയും വന്‍ തുക ശമ്പളം കൊടുത്ത് എടുത്തിട്ടും ന്യൂസ് 18 കേരളയ്ക്ക് വേണ്ടത്ര മുന്‍തൂക്കമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ ചാനല്‍ എഡിറ്ററായിരുന്ന രാജീവ് ദേവരാജ് സ്ഥാപനം വിട്ടു. ഇതോടെ ചാനല്‍ അവതാരകരിലെ ചിലരുടെ രാഷ്ട്രീയത്തില്‍ പരാതികള്‍ ഉയര്‍ന്നു. ഇതിനിടെയാണ് ശരത് ചന്ദ്രനെതിരെ അദ്ധ്യാപകരുടെ കൂട്ട പരാതി കിട്ടുന്നത്. സ്വകാര്യ താല്‍പ്പര്യങ്ങളും ശരത് ചന്ദ്രന്റെ മറ്റ് സാമ്പത്തിക താല്‍പ്പര്യങ്ങളും അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറായില്ല. ഇതോടെയാണ് ശരത് ചന്ദ്രന്‍ രാജിവയ്ക്കുന്നത്. ഇല്ലാത്ത പക്ഷം അദ്ദേഹത്തെ പുറത്താക്കുമായിരുന്നു.

ഇത് ചാനലിലെ തീവ്ര ഇടതുപക്ഷക്കാര്‍ വിനയാണ്. രാജീവ് ദേവരാജ് എഡിറ്ററായിരുന്നപ്പോള്‍ ഏഷ്യാനെറ്റില്‍ നിന്നും മാതൃഭൂമിയില്‍ നിന്ന് ചാനലില്‍ എത്തിയ പലരും സൈബര്‍ സഖാക്കളെ പോലെ പ്രവര്‍ത്തിച്ചു. ലല്ലു അടക്കമുള്ളവരുടെ പരസ്യ നിലപാടുകള്‍ ന്യൂസ് 18 കേരളയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തു. ഇടതുപക്ഷ ചാനലാണെന്ന വിലയിരുത്തലുമെത്തി. ഇത് കാരണം റേറ്റിംഗും ഇടിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനേയും മനോരമയേയും മാതൃഭൂമിയേയും മറികടക്കാന്‍ ആര്‍ക്കും കഴിയില്ലെന്നായിരുന്നു ന്യൂസ് 18 കേരളയിലെ പ്രമുഖര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സാമ്പത്തിക കരുത്തില്ലാതെ തുടങ്ങിയ ശ്രീകണ്ഠന്‍ നായരുടെ ട്വന്റിഫോര്‍ ന്യൂസ് മനോരമയേയും മാതൃഭൂമിയേയും മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തി. ഇതോടെ ന്യൂസ് 18 കേരളയിലെ വാര്‍ത്തകളില്‍ മാനേജ്മെന്റ് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.

ഇതിനിടെയാണ് ശരത് ചന്ദ്രനെതിരായ പരാതി കിട്ടുന്നതും. അതില്‍ ശരിയാണെന്ന ബോധ്യം മാനേജ്മെന്റിനുണ്ടാകുന്നതും. ഇതിനൊപ്പമാണ് നിയമസഭയിലെ വിവാദങ്ങളും ചര്‍ച്ചയായത്. നിയമസഭയിലെ പദ്ധതിക്കും പ്രോജക്ട് നല്‍കിയത് പ്രവര്‍ത്തകന്‍ ശരത് ചന്ദ്രന് ആണ്. ഒരേ ഒരു പ്രോജക്റ്റ് മാത്രമാണ് സ്മൃതി മന്ദിരവുമായി ബന്ധപ്പെട്ടു വന്നത്. ഈ പ്രോജക്റ്റ് ശരത് ചന്ദ്രന്റെതാണ്. ഈ പ്രോജക്റ്റ് കൊള്ളാം എന്ന് കമ്മറ്റിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് അഡ്മിനിസ്‌ട്രെറ്റീവ് അനുമതി നല്‍കിയത്. ജി.കാര്‍ത്തികേയനും, എന്‍.ശക്തനും സ്്പീക്കര്‍മാരായിരുന്നപ്പോള്‍ ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് നിയമസഭയില്‍ ലൈബ്രറി സജ്ജീകരിച്ചത്. ഇപ്പോള്‍ അവിടുള്ള പുസ്തകങ്ങളുള്‍പ്പെടെയുള്ളവ മറ്റൊരു മുറിയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. കുട്ടികളുടെ ലൈബ്രറി പൊളിച്ചു മാറ്റിയിട്ടുണ്ട്. ഈ സ്ഥാനത്ത് ഇഎംഎസ് സ്മൃതി മന്ദിരം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതിയും നല്‍കി. ഇതെല്ലാം വിവാദമായിരുന്നു.

സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കലുടെ ഗുഡ് ബുക്കിലൂമാണ് ശരത് ചന്ദ്രന്‍. ഇതെല്ലാം വിവാദ കാലത്ത് ചര്‍ച്ചയായിരുന്നു. ഇങ്ങനെയുള്ള അതിരുവിട്ട രാഷ്ട്രീയ ബന്ധങ്ങള്‍ ന്യൂസ് 18 കേരളയില്‍ ആരും പുലര്‍ത്തരുതെന്ന നിര്‍ദ്ദേശം എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും മാനേജ്മെന്റ് നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങള്‍ക്കും വിലക്കുണ്ട്. ഇത് ലംഘിച്ചാല്‍ ആരായാലും നടപടിയും ഉണ്ടാകും. ചാനലിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ അനുകൂല പ്രതികരണങ്ങള്‍ നടത്താതെ നിഷ്പക്ഷ മുഖം മാധ്യമ പ്രവര്‍ത്തകര്‍ സൂക്ഷിക്കണമെന്നാണ് ആവശ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category