
സാവോപോളോ: ഒറ്റപ്പെട്ട ഗോത്രങ്ങളെ കൊറോണയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിന് ബ്രസീല്‍ സൈനിക നടപടി ആരംഭിച്ചു. സൈന്യത്തിലെ ആരോ?ഗ്യവിഭാ?ഗത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആമസോണ്‍ മഴക്കാടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന അവസാനത്തെ ഗോത്ര വിഭാ?ഗമായ യനോമമികളുടെ ഇടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അതിനിടയില്‍ സൈന്യം കണ്ട കാഴ്ച്ചകളും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. 300-ലേറെ ഗോത്ര വിഭാഗങ്ങളിലായി എട്ട് ലക്ഷത്തിലേറെ ആദിവാസി ജനങ്ങളാണ് ബ്രസീലിലുള്ളത്. ആമസോണ്‍ കാടുകളില്‍ 27000 ഓളം യനോമമി ജനങ്ങളാണുള്ളത്. മുഖത്ത് ചായം തേക്കുന്നതും ശരീരത്തില്‍ പലയിടങ്ങളിലും തുളച്ച് ആഭരണങ്ങള്‍ അണിയുന്നതുമാണ് ഇവരുടെ പ്രത്യേകത.
ബ്രസീലില്‍ ജീവിക്കുന്ന ഒട്ടുമിക്ക തദ്ദേശീയ സമൂഹങ്ങള്‍ക്കും അവരുടെ നിലനില്‍പ്പിന് ഭീഷണിയായി കൊറോണ പിടിപെട്ടിരുന്നു. ഇത്തരം സമൂഹങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരെയും പട്ടാളത്തിനെയും ഒന്നും അത്ര പരിചിതമല്ല. ഭീതിയോടെയാണ് ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെയും മറ്റും ഇടപെടലുകളെ നോക്കിക്കാണുന്നത്. ബ്രസീലിലെ റൊറൈമ സംസ്ഥാനത്തെ ഓവാരിസ് മുനിസിപ്പാലിറ്റിയിലെ അഞ്ചാമത്തെ പ്രത്യേക അതിര്‍ത്തിയായ പ്ലാറ്റൂണില്‍ കൊറോണ വൈറസിന്റെ വ്യാപനം കണ്ടെത്തിയിരുന്നു.
20-ാം നൂറ്റാണ്ട് വരെ യനോമമി വിഭാഗത്തിന് പുറം ലോകവുമായി തീരെ ബന്ധമുണ്ടായിരുന്നില്ല. 1970കളില്‍ മീസില്‍സ്, മേലറിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഈ ജനവിഭാഗങ്ങളെ പിടികൂടിയിരുന്നു. പുറത്തുനിന്നെത്തുന്ന രോഗങ്ങള്‍ പടരുന്നത് ആമസോണ്‍ മഴക്കാടുകളിലെ ആദിവാസികളെ വലിയ അപകടത്തിലാക്കും. ലോകത്ത് മറ്റെല്ലാ ഭാഗത്തുമുള്ളവര്‍ ഇത്തരം രോഗാണുക്കള്‍ക്കെതിരെ നേടിയ പ്രതിരോധശേഷി ഇവിടത്തെ കാട്ടുമനുഷ്യര്ക്കുണ്ടാകില്ല.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam