1 GBP = 97.50 INR                       

BREAKING NEWS

വിഷാദത്തിന് വിടയേകി സാന്ത്വനത്തിന്റെ സംഗീതവുമായി 'ആഗോള അന്താക്ഷരി'; ഈയാഴ്ച എത്തുന്നത് പ്രശസ്ത അവതാരകയും മികച്ച ഗായികയുമായ പ്രീത

Britishmalayali
kz´wteJI³

നുഷ്യമനസിലേക്ക് കൊവിഡ് കോരിയിട്ട വേദനകളിലേയ്ക്ക് സാന്ത്വനത്തിന്റെ സംഗീതവുമായി ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'സ്ട്രിങ്‌സ് ഓര്‍ക്കസ്ട്ര' എത്തുന്നു. ഈ വിഷാദ കാലയളവില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ച് ആഗോള സംഗീത പ്രേമികളുടെ ശ്രദ്ധ ആകര്‍ഷിച്ച 'സ്ട്രിങ്‌സ് ഓര്‍ക്കസ്ട്ര' വീണ്ടും ചരിത്രം രചിക്കുകയാണ്.

'കരളേ നിന്‍ കൈപിടിച്ചാല്‍...' എന്ന എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഗാനം, ദൈവദൂതന്‍ എന്ന സിനിമക്ക് വേണ്ടി പാടിയ പി വി പ്രീത നയിച്ച ഗാനസന്ധ്യ, പോയ ആഴ്ചകളില്‍ കണ്ടത് ആയിരക്കണക്കിന് സംഗീത പ്രേമികളാണ്. പിന്നീട് വന്ന ആഴ്ചകളില്‍ ഭാരത് സജിത്കുമാര്‍ നയിച്ച സന്ധ്യയും ശ്രദ്ധിക്കപ്പെട്ടു. ആലീസ് ഉണ്ണികൃഷ്ണന്‍ നയിച്ച കഴിഞ്ഞ സംഗീത രാവ് ആസ്വദിച്ചത് പതിനായിരങ്ങളാണ്.

ഇത്തവണ 'സ്ട്രിങ്‌സ് ഓര്‍ക്കസ്ട്ര' വരുന്നത് ഏഷ്യാനെറ്റിലെ പ്രശസ്ത അവതാരകയും, അറിയപ്പെടുന്ന ഗായികയുമായ പ്രീത നയിക്കുന്ന 'ആഗോള അന്താക്ഷരി' എന്ന ഇന്റര്‍ ആക്ടീവ് പരിപാടിയുമായാണ്. മൂന്ന് ടീം അടങ്ങുന്ന ഒരു എപ്പിസോഡാണ് ഓരോ ആഴ്ചയും കടന്നു പോകുന്നത്. ഓരോ രാജ്യത്തെയും ഓരോ ടീം ആയി തരം തിരിക്കപ്പെടും. ഇതൊരു ആഗോള പരിപാടിയായതിനാല്‍ മത്സരാര്‍ത്ഥികള്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടും.

എല്ലാ രാജ്യത്ത് നിന്നുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്. അതാത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരസ്യത്തില്‍ കൊടുത്തിരിക്കുന്ന വാട്‌സ്ആപ് നമ്പറിലേയ്ക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാട്ടിന്റെ മൂന്നോ നാലോ വരികള്‍ പാടി അയയ്ക്കുക. സംഗീതം സാന്ത്വനത്തിന്റെ അമൃത് പൊഴിക്കുന്നതിനോടൊപ്പം പുതിയ പുതിയ കലാകാരന്മാരെയും കലാകാരികളെയും കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category