1 GBP = 98.20 INR                       

BREAKING NEWS

തിരുവനന്തപുരത്ത് അതീവ ജാഗ്രത വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; നഗരമോ ജില്ലയോ പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യമില്ല; ആളുകള്‍ അത്യാവശ്യത്തിന് മാത്രമെ നഗരത്തിലേക്ക് വരാവൂ എന്നും മുന്നറിയിപ്പ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: ലസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്നും എന്നാല്‍ നഗരമോ ജില്ലയോ പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയില്‍ നിരീക്ഷണ സംവിധാനങ്ങള്‍ കര്‍ശനമാക്കും. ഷോപ്പിങ് മേഖല നിബന്ധനകള്‍ക്ക് വിധേയമായി തന്നെ പ്രവര്‍ത്തിക്കണം. നഗരസഭ പരിശോധന സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. ഓഫിസ് ജോലിക്ക് എത്താന്‍ കഴിയാത്ത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും താഴേത്തട്ടില്‍ നിരീക്ഷണം ശക്തമാക്കുന്നതിന് വേണ്ടിയാണിതെന്നും കടകംപള്ളി പറഞ്ഞു.

ഇന്നലെ രോഗം സ്ഥീരികരിച്ചവരുടെ സമ്പര്‍ക്കത്തിലുള്ളവരുടെ സ്രവപരിശോധന തുടങ്ങിയതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ല അടച്ചിടേണ്ട സാഹചര്യമില്ല. ആളുകള്‍ അത്യാവശ്യത്തിന് മാത്രമെ നഗരത്തിലേക്ക് വരാവൂ. എല്ലാവരും കര്‍ക്കശമായി സ്വയം തീരുമാനമെടുത്താല്‍ മാത്രമെ രോഗവ്യാപനം തടയാനാവൂയെന്നും കടകംപള്ളി പറഞ്ഞു. ഉറവിടം അറിയാത്താതായി 14 കേസുകളാണ് ഉള്ളതെന്നും ആന്റിജന്‍ ടെസ്റ്റ് ബ്ലോക്ക് തലത്തില്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

വി എസ്എസ്സിയില്‍ എത്തുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. തമിഴ്നാട് കര്‍ണാടകം ആന്ധ്ര തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് സയന്റിസ്റ്റുകള്‍ തുടര്‍ച്ചായി വന്നുപോകുന്ന സ്ഥലമാണ്. എന്നിട്ടും ആളുകള്‍ വരുമ്പോഴും പോകുമ്പോഴും യാതൊരു പരിശോധയും നടക്കുന്നില്ല. ഇന്ന് ജില്ലാ കളക്ടര്‍ വി എസ്എസ് സി ഡയറക്ടര്‍ക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുറത്തുനിന്നുവരുന്ന എല്ലാവരെയും ആന്‍ഡിജന്‍ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെടും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ അവിടെത്തന്നെ ക്വാറന്റൈനില്‍ ആക്കണമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണുകളാക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിറക്കി. ജില്ലയിലെ 18 കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ കണ്ടെയ്നമെന്റ് സോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാരായമുട്ടത്ത് സേലത്തേക്ക് പോയയാളുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മാരായമുട്ടത്ത് സ്രവ പരിശോധന വ്യാപിപ്പിക്കും. ജില്ലയില്‍ ആന്റിജന്‍ പരിശോധന രണ്ടു ദിവസത്തിനകം ആരംഭിക്കും

നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 17 - വഴുതൂര്‍, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് - തളയല്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡ് 66 - പൂന്തുറ, വാര്‍ഡ് - 82 വഞ്ചിയൂര്‍ മേഖലയിലെ അത്താണി ലെയിന്‍, പാളയം മാര്‍ക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിങ് കോംപ്ലക്സ്, റസിഡന്‍ഷ്യല്‍ ഏരിയ പാരിസ് ലൈന്‍ 27 കൂടാതെ പാളയം വാര്‍ഡ്. എന്നിവടങ്ങളാണ് കണ്ടെയിന്മെന്റ് സോണുകളാക്കിയത്. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അറിയിപ്പില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category