1 GBP = 98.20 INR                       

BREAKING NEWS

മുഖ്യമന്ത്രി പറയുന്നത് ആശങ്കപ്പെടാനില്ലെന്നു മാത്രം; ഫലം ശാസ്ത്രീയമായി അപഗ്രഥിച്ചു നിഗമനങ്ങളില്‍ എത്തുകയാണു വേണ്ടതെന്ന് വിദഗ്ധര്‍; പണി പാളിയതോടെ സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച കോവിഡ് ആന്റിബോഡി പരിശോധന ഫലം ആരുമറിയാതെ മുക്കുന്നു; 14 ജില്ലകളിലെ 10,000 പേരില്‍ നടത്തിയ ആദ്യഘട്ട ആന്റിബോഡി പരിശോധനയുടെ ഫലം ഉപേക്ഷിക്കുന്നത് കിറ്റുകളുടെ ഗുണമേന്മയില്‍ സംശയം ഉയര്‍ന്നതോടെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച കോവിഡ് ആന്റിബോഡി പരിശോധന ഫലം ആരുമറിയാതെ മുക്കുന്നു. ആരോ?ഗ്യ വകുപ്പിന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ച് റിസല്‍ട്ടുകളില്‍ കൂടുതലും പോസിറ്റീവാകുന്നതിനാല്‍ സര്‍ക്കാരും പ്രതിസന്ധിയലാണ്. ആന്റിബോഡി ടെസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ ഒന്നുകില്‍ സമൂഹ വ്യാപനം ഉണ്ടെന്ന് സമ്മതിക്കേണ്ടി വരും, അല്ലെങ്കില്‍ പരിശോധനാ കിറ്റുകളുടെ ?ഗുണമേന്മ സംബന്ധിച്ച് സംശയം ഉയരും. രണ്ടും ഈ സമയത്ത് സര്‍ക്കാരിന് ?ഗുണം ചെയ്യില്ല എന്ന കണക്കുകൂട്ടലിലാണ് അധിതൃതര്‍. ഫലം സര്‍ക്കാര്‍ വിദഗ്ധസമിതി ആവശ്യപ്പെട്ടിരുന്നെങ്കിലും കൈമാറിയില്ല.

പരിശോധന നടത്തിയ ജൂണ്‍ 8നു ശേഷം അവലോകന യോഗങ്ങളില്‍ ആരോഗ്യവകുപ്പു സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടുകളിലും ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആശങ്കപ്പെടാനില്ലെന്നു മാത്രമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് ഫലം കാണിക്കുന്നതും വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കുറഞ്ഞ പോസിറ്റീവ് ഫലം കാണിക്കുന്നതും ഇത്തരം പരിശോധനകളില്‍ പതിവാണെന്നും ഫലം ശാസ്ത്രീയമായി അപഗ്രഥിച്ചു നിഗമനങ്ങളില്‍ എത്തുകയാണു വേണ്ടതെന്നും വിദഗ്ദ്ധര്‍ പറയുന്നു.

രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പിസിആര്‍ പരിശോധനയ്ക്ക് പുറമേ റാപ്പിഡ് ആന്റിബോഡി പരിശോധനയും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കോവിഡ് സമൂഹവ്യാപനമുണ്ടോ എന്നറിയാന്‍ 14 ജില്ലകളിലെ 10,000 പേരില്‍ നടത്തിയ ആദ്യഘട്ട ആന്റിബോഡി പരിശോധനയുടെ ഫലം ഉപേക്ഷിക്കാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യവകുപ്പ് കണക്കാക്കിയതിലും കൂടുതല്‍ പോസിറ്റീവ് കേസുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇതോടെ കിറ്റുകളുടെ ?ഗുണമേന്മയില്‍ ആരോ?ഗ്യ പ്രവര്‍ത്തകരും സംശയം പ്രകടിപ്പിച്ചു. എച്ച്എല്‍എല്ലില്‍ നിന്നു ലഭിച്ച കിറ്റുകള്‍ ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ് എന്നിവരുള്‍പ്പെടെയുള്ളവരിലായിരുന്നു പരിശോധന.

ആദ്യഘട്ടമായി പതിനായിരം കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലുള്ള പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ആയിരം കിറ്റുകളും മറ്റ് എട്ട് ജില്ലകളില്‍ 500 കിറ്റ് വീതമാണ് ഉപയോഗിക്കുന്നതിനായി തീരുമാനിച്ചിരുന്നത്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി ജീവനക്കാര്‍, പൊലീസുകാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആശവര്‍ക്കര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ പ്രധാനമായും പരിശോധിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.

ആളുകളുമായി കൂടതല്‍ ഇടപെഴകാന്‍ സാധ്യതയുള്ള മറ്റ് വിഭാഗക്കാരെയും പരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. റാപ്പിഡ് പരിശോധനക്കായി ഒരു ലക്ഷം കിറ്റുകള്‍ക്കാണ് എച്ച്എല്‍എല്ലിന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഓര്‍ഡര്‍ നല്‍കിയത്. ആദ്യഘട്ടമായി എത്തിയ പതിനായിരം കിറ്റുകള്‍ക്ക് പുറമേ നാല്‍പതിനായിരം കിറ്റുകള്‍ കൂടി ഉടനെ എത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category