1 GBP = 97.30 INR                       

BREAKING NEWS

ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസിയുടെ ദുക്റാന തിരുനാള്‍, നൈറ്റ് വിജില്‍ ലൈവ് ടെലികാസ്റ്റ് ഇന്ന് മുതല്‍

Britishmalayali
kz´wteJI³

ബ്രിസ്റ്റോളിലെ മാര്‍തോമാ ക്രിസ്ത്യാനികള്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന ദുക്‌റാന തിരുനാള്‍ ലൈവ് ടെലികാസ്റ്റ് ഇന്ന് ആരംഭിക്കും.

ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ഇന്ന് ആദ്യ വെള്ളിയാഴ്ച പതിവുപോലെ നടത്തിവരുന്ന നൈറ്റ് വിജിലും അതോടൊപ്പം തിരുനാള്‍ തിരുക്കര്‍മങ്ങളും വൈകുന്നേരം 5.30ന് ജപമാലയോടെ ആരംഭിച്ച് നൊവേനയും, രൂപം വെഞ്ചരിപ്പും ആഘോഷമായ ദിവ്യബലിയും എസ്ടിഎസ്എംസിസി ബ്രിസ്റ്റോള്‍ മിഷന്‍ ഡയറക്ടര്‍ ഫാ പോള്‍ വെട്ടിക്കാട്ട് സിഎസ്ടിയുടെ നേതൃത്വത്തില്‍ നടത്തപ്പെടും. പാരിസ് ആന്‍ഡ് വര്‍ക്ക്ഷിപ്പും തിരുനാള്‍ സന്ദേശവും നല്‍കുന്നത് പ്രശസ്ത വചന പ്രഘോഷകനായ റഫാ. സിറില്‍ ഇടമന ആയിരിക്കും.

നാളെ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഫാ ജോയി വയലില്‍ നയിക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. മുഖ്യ തിരുനാള്‍ ദിവസമായ മറ്റന്നാള്‍ ഞായറാഴ്ച 12 മണിക്ക് നൊവേനയും തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും നയിക്കുന്നത് ഹോളി കിങ്സ് കാത്തലിക് ക്നാനായ മിഷന്‍, ഡയറക്ടര്‍ ഫാ. ഷാഞ്ജു കൊച്ചുപറമ്പില്‍ ആയിരിക്കും. വിശുദ്ധകുര്‍ബാനക്കു ശേഷം രണ്ട് മണി മുതല്‍ നാല് മണി വരെ വ്യക്തിപരമായ പ്രാര്‍ത്ഥനയും, വിശ്വാസികള്‍ക്ക് അവസരമുണ്ടായിരിക്കും.

പരിപാടിയില്‍ പങ്കുചേരുവാന്‍ ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസി മിഷന്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടി, ട്രസ്റ്റിമാരായ സെബാസ്റ്റിയന്‍ ലോനപ്പന്‍, ഷാജി വര്‍ക്കി, ബിനു ജേക്കബ്, മെജോ ജോയി എന്നിവര്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

മേല്‍പ്പറഞ്ഞ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ എസ്ടിഎസ്എംസിസിയുടെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് ചാനലിലും ലഭ്യമായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category